ETV Bharat / state

ആര്‍എസ്എസ്- സിപിഎം ചര്‍ച്ചയുടെ ഉള്ളടക്കം പുറത്തുവിടണം: കെ സുധാകരന്‍ - K Sudhakaran about RSS CPM Connection

സിപിഎം ആര്‍എസ്‌എസുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വീണ്ടും കൊന്നൊടുക്കാന്‍ തുടങ്ങിയതെന്നും കെ സുധാകരന്‍

കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍  കെ സുധാകരന്‍  സിപിഎമ്മിനെതിരെ കെ സുധാകരൻ  കെപിസിസി  സിപിഎം  പിണറായി വിജയൻ  ജമാ അത്ത് ഇസ്ലാമി  K Sudhakaran  Pinarayi Vijayan  RSS  ആർഎസ്‌എസ്‌  K Sudhakaran about RSS CPM Connection  RSS CPM Connection
കെ സുധാകരന്‍
author img

By

Published : Feb 21, 2023, 6:34 PM IST

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍റെ നേതൃത്വത്തില്‍ ആര്‍എസ്എസുമായി സിപിഎം നടത്തിയ ചര്‍ച്ചയുടെ വിശദാംശങ്ങള്‍ പുറത്തു വിടണമെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍. ഇതിനെ കുറിച്ച് ഒന്നും പറയാതെ ഡല്‍ഹിയില്‍ ജമാഅത്ത് ഇസ്‌ലാമി ഉള്‍പ്പെടെയുള്ള മുസ്‌ലിം സംഘടനകള്‍ ആര്‍എസ്എസുമായി നടത്തിയ ചര്‍ച്ചയെക്കുറിച്ച് വേവലാതിപ്പെടുകയാണ് മുഖ്യമന്ത്രി ചെയ്യുന്നതെന്നും സുധാകരൻ പറഞ്ഞു.

സിപിഎം ആര്‍എസ്എസുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് ബിജെപി- സിപിഎം സംഘട്ടനം നിലച്ചതും കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വീണ്ടും കൊന്നൊടുക്കാന്‍ തുടങ്ങിയതെന്നും സുധാകരന്‍ ആരോപിച്ചു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന് ബിജെപി 50ലധികം നിയോജക മണ്ഡലങ്ങളില്‍ വോട്ടുമറിച്ചതും ഈ ചര്‍ച്ചയുടെ ഫലമാണ്.

ലാവ്ലിൻ കേസ് 33 തവണ നീട്ടിവച്ചതും ഇതേ അന്തര്‍ധാര പ്രവര്‍ത്തിക്കുന്നതു കൊണ്ടാണെന്നും സുധാകരന്‍ പ്രസ്‌താവനയില്‍ ആരോപിച്ചു. ജമാഅത്ത് ഇസ്‌ലാമി- ആര്‍എസ്എസ് ചര്‍ച്ചയില്‍ യുഡിഎഫിനും കോണ്‍ഗ്രസിനും ബന്ധമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആരോപിക്കുന്നത് സിപിഎം നേരിടുന്ന ആഴമേറിയ പ്രതിസന്ധികളില്‍ നിന്നും ജനശ്രദ്ധ തിരിക്കാനാണ്. ആ വെട്ടില്‍ വീഴാന്‍ കോണ്‍ഗ്രസ് ഉദ്ദേശിക്കുന്നില്ല.

പ്രക്ഷോഭ നടപടികളുമായി കോണ്‍ഗ്രസ്: പിണറായി വിജയനും അദ്ദേഹത്തിന്‍റെ കൊള്ളസംഘവും നടത്തിയ തീവെട്ടിക്കൊള്ളകളും ജനദ്രോഹ നടപടികളും ജനമധ്യത്തില്‍ തുറന്നുകാട്ടുന്ന പ്രചാരണ പ്രക്ഷോഭ നടപടികളുമായി കോണ്‍ഗ്രസ് മുന്നോട്ട്‌ പോകും. കാലാകാലങ്ങളില്‍ എല്ലാത്തരം വര്‍ഗീയതയേയും സിപിഎം താലോലിക്കാറുണ്ട്.

42 വര്‍ഷത്തിലധികം സിപിഎമ്മിന്‍റെ സഹയാത്രികരായിരുന്ന ജമാഅത്ത് ഇസ്‌ലാമിയെ ഇപ്പോള്‍ ചണ്ടിപോലെ പുറന്തള്ളിയത് സിപിഎമ്മിന്‍റെ രാഷ്ട്രീയ പാരമ്പര്യത്തിന്‍റെ ഭാഗമാണ്. ബിജെപിയെ നേരിടാന്‍ ചെറുതും വലുതുമായ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ തീരുമാനം എടുത്തപ്പോള്‍ അതില്‍ നിന്ന് വിട്ടുനിന്ന് ബിജെപിക്ക് സഹായകരമായ നിലപാട് സ്വീകരിച്ചവരാണ് കേരളത്തിലെ സിപിഎമ്മുകാര്‍.

ഛത്തീസ്‌ഗഢ് ഉള്‍പ്പെടെ കോണ്‍ഗ്രസ്, ബിജെപി ഇതര പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ കേന്ദ്ര ഏജന്‍സികളെ രാഷ്ട്രീയ പ്രതികാരത്തിന് മോദി ഉപയോഗിച്ചിട്ടും കേരളത്തില്‍ സ്വര്‍ണക്കടത്ത്, ലൈഫ്‌ മിഷന്‍ ഇടപാടുകളില്‍ പ്രതിസ്ഥാനത്ത് നിൽക്കുന്ന മുഖ്യമന്ത്രിക്കെതിരെ കേന്ദ്ര ഏജന്‍സികള്‍ ചെറുവിരല്‍ അനക്കുന്നില്ല.

വര്‍ഗീയ സംഘടനകളുമായി ഒളിഞ്ഞും തെളിഞ്ഞുമുള്ള സിപിഎം ബന്ധവും മഅദനിയുമായി മലപ്പുറത്ത് സഖ്യമുണ്ടാക്കി പിണറായി വിജയന്‍ വേദി പങ്കിട്ടതുമൊക്കെ ജനങ്ങളുടെ മനസില്‍ ഇപ്പോഴും പച്ചപിടിച്ചു നിൽക്കുന്നു. ഭൂരിപക്ഷ ന്യൂനപക്ഷ വര്‍ഗീയവാദികളുടെ വോട്ട് വേണ്ടെന്ന് തുറന്നുപറയാന്‍ ചങ്കൂറ്റമുള്ള പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്നും സുധാകരന്‍ വ്യക്തമാക്കി.

ALSO READ: 'ആര്‍എസ്‌എസ്-ജമാഅത്തെ ഇസ്‌ലാമി ചര്‍ച്ച ന്യൂനപക്ഷത്തിന് വേണ്ടിയല്ല, പിന്നെ ആര്‍ക്കുവേണ്ടി' ; രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി

നേരത്തെ ആർഎസ്‌എസ് ജമാഅത്ത് ഇസ്‌ലാമി ചർച്ചയെ രൂക്ഷമായി വിമർശിച്ചുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തിയിരുന്നു. ചര്‍ച്ച ന്യൂനപക്ഷങ്ങള്‍ക്ക് വേണ്ടിയല്ലെന്നും കോണ്‍ഗ്രസ്-ലീഗ്-വെല്‍ഫെയര്‍ പാര്‍ട്ടി ത്രയത്തിന് ഇതില്‍ ബന്ധമുണ്ടോ എന്ന് സംശയിക്കുന്നതായുമായിരുന്നു മുഖ്യമന്ത്രിയുടെ ആരോപണം. കൂടാതെ ജമാഅത്ത് ഇസ്‌ലാമി ആർഎസ്‌എസ് ചർച്ച ആർക്കുവേണ്ടിയാണെന്നും മുഖ്യമന്ത്രി ചോദിച്ചിരുന്നു.

കൂടാതെ ന്യൂനപക്ഷങ്ങൾക്ക് വേണ്ടിയല്ല ജമാഅത്തെയുടെ ചർച്ചയെന്നും മുഖ്യമന്ത്രി പറഞ്ഞു. ന്യൂനപക്ഷം ഈ ചർച്ചയെ അംഗീകരിക്കില്ല. കോൺഗ്രസ്, വെൽഫെയർ പാർട്ടി, മുസ്‌ലിം ലീ​ഗ് ത്രയമാണ് ഈ നീക്കത്തിന് പിന്നിലെന്ന് സംശയമുണ്ടെന്നും സർക്കാരും പാർട്ടിയും വർഗീയതയ്‌ക്കെതിരെ ശക്തമായ നിലപാടെടുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ആര്‍എസ്എസ്- സിപിഎം ബന്ധം ആരോപിച്ച് കെ സുധാകരൻ രംഗത്തെത്തിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.