ETV Bharat / state

മേയര്‍ക്കെതിരായ ജനകീയ പ്രതിരോധത്തെ കായികമായി നേരിട്ടാല്‍ തിരിച്ചടിക്കും: കെ സുധാകരന്‍ - കെ എസ് യു പ്രവര്‍ത്തകരെ കയ്യാമം വച്ച പൊലീസ്

സിപിഎമ്മിന്‍റെ ക്വട്ടേഷന്‍ ഏറ്റെടുത്ത് കോണ്‍ഗ്രസിനെ വിരട്ടാമെന്ന് പൊലീസ്‌ കരുതേണ്ടെന്ന് കെ സുധാകരന്‍

k sudhakaran  കെ പി സി സി പ്രസിഡന്‍റ് കെ സുധാകരന്‍  k sudhakaran about ksu strike against mayor  ksu strike against mayor  thiruvananthapuram mayor  mayor arya rajendran  kerala latest news  malayalam news  cpm kerala  കെ സുധാകരന്‍  മേയര്‍ക്കെതിരായ ജനകീയ പ്രതിരോധം  കേരള വാർത്തകൾ  മലയാളം വാർത്തകൾ  തിരുവനന്തപുരം മേയര്‍  മേയര്‍ക്കെതിരെ കെ എസ്‌ യു  കെ എസ് യു പ്രവര്‍ത്തകര്‍  സി പി എം  മേയര്‍ ആര്യ രാജേന്ദ്രൻ  സി പി എമ്മിന്‍റെ ക്വട്ടേഷന്‍  കെ എസ് യു പ്രവര്‍ത്തകരെ കയ്യാമം വച്ച പൊലീസ്  മേയര്‍ക്കെതിരായുള്ള ഗുരുതര ആരോപണം
മേയര്‍ക്കെതിരായ ജനകീയ പ്രതിരോധത്തെ കായികമായി നേരിട്ടാല്‍ തിരിച്ചടിക്കും: കെ സുധാകരന്‍
author img

By

Published : Nov 8, 2022, 7:41 PM IST

തിരുവനന്തപുരം: യുവാക്കളുടെ ആത്മാഭിമാനത്തിന് വില പറഞ്ഞ തിരുവനന്തപുരം മേയര്‍ക്കെതിരായ കോണ്‍ഗ്രസിന്‍റെ ജനകീയ പ്രതിരോധങ്ങളെ കായികമായി നേരിടാനാണ് സിപിഎമ്മിന്‍റെ തീരുമാനമെങ്കില്‍ അതേ നാണയത്തില്‍ തിരിച്ചടിക്കുമെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍. സര്‍ക്കാരും സിപിഎമ്മും തുടര്‍ച്ചയായി വഞ്ചിച്ച യുവാക്കളുടെ പ്രതിഷേധമാണ് കെഎസ്‌യു പ്രവര്‍ത്തകര്‍ രേഖപ്പെടുത്തിയത്. മേയറുടെ വഴി തടഞ്ഞ കെഎസ്‌യു പ്രവര്‍ത്തകരെ ഡിവൈഎഫ്‌ഐ, സിപിഎം ക്രിമിനലുകള്‍ ക്രൂരമായി തല്ലിച്ചതച്ചിട്ടും പൊലീസ് നിഷ്‌ക്രിയമായി നോക്കി നിന്നു.

കൊടിയ മര്‍ദനമേറ്റു വാങ്ങിയ കെഎസ്‌യു പ്രവര്‍ത്തകരെ കയ്യാമം വച്ച പൊലീസ്, അക്രമികളായ സിപിഎം പ്രവര്‍ത്തകരെ വെറുതെ വിട്ടു. സിപിഎമ്മിന്‍റെ വാറോല അനുസരിച്ചാണ് മേയര്‍ക്കെതിരെ പ്രതികരിക്കുന്ന കെഎസ്‌യു, കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റു ചെയ്യുന്നത്. അതേസമയം മേയര്‍ക്കെതിരായുള്ള ഗുരുതര ആരോപണം അന്വേഷിച്ച് കേസ് രജിസ്റ്റര്‍ ചെയ്യാനോ പ്രിന്‍സിപ്പാളിനെതിരെ കൊലവിളി നടത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കാനോ പൊലീസ് തയ്യാറാകുന്നില്ല.

സിപിഎമ്മിന്‍റെ ക്വട്ടേഷന്‍ ഏറ്റെടുത്ത് കോണ്‍ഗ്രസിനെ വിരട്ടാമെന്ന് പൊലീസ്‌ കരുതേണ്ടെന്നും സുധാകരന്‍ പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.