ETV Bharat / state

സിൽവർ ലൈൻ ബദൽ സംവാദം: കെ റെയിൽ പങ്കെടുക്കില്ല , ചർച്ച നിഷ്‌പക്ഷമല്ലെന്ന് വിശദീകരണം

author img

By

Published : May 3, 2022, 12:41 PM IST

നന്ദാവനത്തെ പാണക്കാട് ഹാളിലാണ് ജനകീയ പ്രതിരോധ സമിതി സംഘടിപ്പിക്കുന്ന കെ റെയിൽ ബദൽ സംവാദ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

silver line debate  k rail debate  k-rail will not attend silver line debate  സിൽവർ ലൈൻ ബദൽ സംവാദം  കെ റെയിൽ ബദൽ സംവാദം  kerala latest news
സിൽവർ ലൈൻ ബദൽ സംവാദം

തിരുവനന്തപുരം: സിൽവർ ലൈൻ ജനകീയ പ്രതിരോധ സമിതി നാളെ (04.05.2022) നടത്തുന്ന ബദൽ സംവാദത്തിൽ കെ റെയിൽ പ്രതിനിധി പങ്കെടുക്കില്ല. സെമിനാർ നിഷ്‌പക്ഷമായിരിക്കുമെന്ന് തെളിയിക്കാൻ സംഘാടകർക്ക് കഴിയാത്തതിനാലാണ് സംവാദത്തിൽ പങ്കെടുക്കാത്തതെന്നാണ് കെ- റെയിലിന്‍റെ വിശദീകരണം. കെ റെയിൽ 28ന് സംഘടിപ്പിച്ച പാനൽ ചർച്ചയിൽ നിന്ന് പിന്മാറിയ അലോക് വർമയും ശ്രീധർ രാധാകൃഷ്‌ണനും നാളത്തെ (04.05.2022 ) ബദൽ സംവാദത്തിൽ പങ്കെടുക്കും.

രാവിലെ 10.30 ന് നന്ദാവനത്തെ പാണക്കാട് ഹാളിലാണ് പരിപാടി. പദ്ധതിയെ എതിർക്കുന്നവരുടെ പാനലിൽ അലോക് വർമ്മയ്ക്കും ശ്രീധർ രാധാകൃഷ്‌ണനുമൊപ്പം പ്രൊഫ. ആർ.വി.ജി മേനോനും പാനൽ ചർച്ചയിൽ നിന്ന് കെ റെയിൽ ഒഴിവാക്കിയ ജോസഫ് സി മാത്യുവും ഉണ്ടാവും. അനുകൂലിക്കുന്നവരുടെ നിരയിൽ കേരള സാങ്കേതിക സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. കുഞ്ചെറിയ പി ഐസക്ക്, ചേംബർ ഓഫ് കൊമേഴ്‌സ് തിരുവനന്തപുരം ജില്ലാ പ്രസിഡന്‍റ് എസ്.എൻ രഘു ചന്ദ്രൻ നായർ എന്നിവരാണ് പ്രധാനികൾ.

കെ- റെയിൽ കൺസൾട്ടന്‍റ് ആയ സിസ്ട്രയുടെ പ്രതിനിധിയെയും മുഖ്യമന്ത്രിയെയും ചീഫ് സെക്രട്ടറി ഉൾപ്പെടെ സർക്കാർ പ്രതിനിധികളെയും ക്ഷണിച്ചിട്ടുണ്ട്. സിൽവർലൈനിനെ അനുകൂലിക്കുന്ന വിദഗ്ധരെ സംവാദത്തിൽ പ്രതീക്ഷിക്കുന്നുവെന്നും അവർക്കു വേണ്ടിയുള്ള ഇരിപ്പിടം ഒഴിച്ചിടുമെന്നും ജനകീയ പ്രതിരോധ സമിതി ജനറൽ സെക്രട്ടറി എം ഷാജഹാൻ പറഞ്ഞു. അതേസമയം തങ്ങൾ സംഘടിപ്പിച്ച സംവാദം വിജയകരമായിരുന്നുവെന്നാണ് കെ-റെയിൽ അവകാശപ്പെടുന്നത്.

ഈ പശ്ചാത്തലത്തിൽ ഇനി ബദൽ ചർച്ചകളല്ല, തുടർചർച്ചകളാണ് വേണ്ടതെന്നും അത് നടത്തുമെന്നുമാണ് കെ‌ റെയിലിന്‍റെ നിലപാട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.