തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്‍റെ സിൽവർ ലൈൻ റയിൽ പദ്ധതിയായ കെ റയിൽ സംബന്ധിച്ച് നിയമസഭയിൽ ചർച്ച. പ്രതിപക്ഷം നൽകിയ അടിയന്തര പ്രമേയത്തിലാണ് ചർച്ചയാകാം എന്ന നിലപാടില്‍ സർക്കാർ എത്തിയിരിക്കുന്നത്.
ആദ്യമായാണ് കെ റയിൽ സംബന്ധിച്ച് നിയമസഭയിൽ ചർച്ച നടക്കുന്നത്. പദ്ധതി പരിസ്ഥിതിക്ക് കനത്ത നാശം ഉണ്ടാക്കുന്നതാണെന്നും സംസ്ഥാനത്തെ സാമ്പത്തിക സ്ഥിതിക്ക് താങ്ങാനാകുന്നതല്ലെന്നും കാട്ടി പ്രതിപക്ഷത്തു നിന്നും പിസി വിഷ്‌ണുനാഥാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്.
കെ. റയിനെതിരായ പ്രതിഷേധങ്ങളെ സർക്കാർ ബലപ്രയോഗത്തിലൂടെ അടിച്ചമർത്തുകയുമാണെന് അടിയന്തര പ്രമേയ നോട്ടീസിൽ ആരോപിക്കുന്നുണ്ട്. പദ്ധതി സംബന്ധിച്ച് നിയമസഭയിൽ വിശദമായ ചർച്ച വേണമെന്ന് പ്രതിപക്ഷം നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു.
also read: 'മോദി അസാമാന്യ വീര്യമുള്ളയാള്‍': പ്രധാനമന്ത്രിയെ പ്രശംസിച്ച് ശശി തരൂര്‍
ഉച്ചയ്ക്ക് ഒരു മണിക്കാണ് പദ്ധതി സംബന്ധിച്ച അടിയന്തര പ്രമേയം ചർച്ചയ്‌ക്കെടുക്കുക. അതേസമയം രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ വന്നശേഷം ആദ്യമായാണ് അടിയന്തര പ്രമേയത്തിൽ ചർച്ചയാകാം എന്ന നിലാട് എടുക്കുന്നത്.