ETV Bharat / state

K Rail | തണുപ്പിക്കാൻ വെച്ച സംവാദം വിവാദമായി: പാനല്‍ മാറ്റം മുതല്‍ ക്ഷണം വരെ, കെ റെയില്‍ സംവാദം അടിമുടി വിവാദത്തില്‍

author img

By

Published : Apr 26, 2022, 4:05 PM IST

വാദിക്കാനും ജയിക്കാനുമല്ല അറിയാനും അറിയിക്കാനും എന്ന ടാഗ് ലൈനോടെയാണ് സംവാദം പ്രഖ്യാപിച്ചത്. പ്രതിഷേധങ്ങളെ ജനാധപത്യപരമായി സര്‍ക്കാര്‍ കേള്‍ക്കാന്‍ തയാറാകുന്നുവെന്ന നിലയിലാണ് ഇതിനെ വിശദീകരിച്ചത്.

K Rail debate controversy  കെ റെയില്‍ സംവാദം വിവാദത്തില്‍  K Rail debate Panel change  ജോസഫ് മാത്യുവിനെ ഒഴിവാക്കി
K Rail | പാനല്‍ മാറ്റം മുതല്‍ ക്ഷണം വരെ; കെ റെയില്‍ സംവാദം അടിമുടി വിവാദത്തില്‍

തിരുവനന്തപുരം: സര്‍ക്കാറിന്‍റെ സ്വപ്‌ന പദ്ധതിയായ കെ റെയിലില്‍ (K Rail) ഉയരുന്ന എതിര്‍പ്പുകള്‍ തണുപ്പിക്കുക എന്ന ലക്ഷ്യത്തോടെ നടത്താന്‍ ഉദ്ദേശിക്കുന്ന കെ റെയില്‍ സംവാദം വിവാദത്തില്‍. പദ്ധതിയെ എതിര്‍ക്കുന്നവരും അനുകൂലിക്കുന്നവരും ഒരുമിച്ചുള്ള സംവാദ പരിപാടിയാണ് നിശ്ചയിച്ചത്. വാദിക്കാനും ജയിക്കാനുമല്ല അറിയാനും അറിയിക്കാനും എന്ന ടാഗ് ലൈനോടെയാണ് സംവാദം പ്രഖ്യാപിച്ചത്.

പ്രതിഷേധങ്ങളെ ജനാധപത്യപരമായി സര്‍ക്കാര്‍ കേള്‍ക്കാന്‍ തയാറാകുന്നുവെന്ന നിലയിലാണ് ഇതിനെ വിശദീകരിച്ചത്. സംവാദത്തിനായുള്ള പാനല്‍ തായാറാക്കിയതോടെ തന്നെ ഇതില്‍ എതിരഭിപ്രായങ്ങളും തുടങ്ങിയിരുന്നു. പദ്ധതിയുടെ വിമര്‍ശകനും ആദ്യപഠനം നടത്തിയ സംഘത്തില്‍ ഉള്‍പ്പെട്ട ഇന്ത്യന്‍ റെയില്‍വേ റിട്ടയേര്‍ഡ് ചീഫ് എന്‍ജിനീയര്‍ അലോക് വര്‍മ്മ, പരിസ്ഥിതി പ്രവര്‍ത്തകരായ ആര്‍വിജി മേനോന്‍, ജോസഫ് സി മാത്യു എന്നിങ്ങനെ മൂന്നു പേരെയാണ് പദ്ധതിയെ എതിര്‍ക്കുന്നവരുടെ പട്ടികയില്‍ സംവാദത്തിനായി ഉള്‍പ്പെടുത്തിയത്.

ഇക്കാര്യം പാനലില്‍ ഉള്‍പ്പെടുത്തിയവരുമായി കെ റെയില്‍ അധികൃതര്‍ സംസാരിക്കുകയും ക്ഷണം അറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ സംവാദം നടക്കാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കെ പദ്ധതിയെ രൂക്ഷമായി വിമര്‍ശിക്കുന്ന ഐടിവിദഗ്ദ്ധനും സാമൂഹിക നിരീക്ഷകനുമായ ജോസഫ് മാത്യുവിനെ ഏകപക്ഷീയമായി കെ റെയില്‍ ഒഴിവാക്കി.

ജോസഫ് മാത്യുവുമായി ചര്‍ച്ച ചെയ്തില്ല: ജോസഫ് മാത്യുവുമായി ഒരു ചര്‍ച്ചയും നടത്താതെയാണ് ഈ നടപടി സ്വീകരിച്ചത്. ഇതിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് ഉയര്‍ന്നത്. പരിസ്ഥിതി പ്രവര്‍ത്തകന്‍ ശ്രീധര്‍ രാധാകൃഷ്ണനെയാണ് പകരം ഉള്‍പ്പെടുത്തിയിരിക്കുന്നത്. അനുകൂലിക്കുന്നവരുടെ പാനലിലും മോഡറേറ്ററുടെ കാര്യത്തിലും മാറ്റമുണ്ടായി. മുന്‍ റെയില്‍വെ എഞ്ചിനീയര്‍ സുബോധ് ജെയിന്‍, ട്രിവാന്‍ഡ്രം ചേംബര്‍ ഓഫ് കൊമേഴ്‌സ് പ്രസിഡന്‍റ് രഘുചന്ദ്രന്‍നായര്‍ എന്നിവരെ കൂടാതെ ഡിജിറ്റല്‍ സര്‍വകലാശാല വി.സി സജി ഗോപിനാഥിനെയും ആദ്യം ഉള്‍പ്പെടുത്തിയിരുന്നു.

സജി ഗോപിനാഥിനെ മാറ്റി ഡോ കുഞ്ചെറിയ പി. ഐസക്ക്: പിന്നീട് സജി ഗോപിനാഥിനെ മാറ്റി ഡോ കുഞ്ചെറിയ പി. ഐസക്കിനെ ഉള്‍പ്പെടുത്തി. ശാസ്ത്ര സാങ്കേതിക പ്രിന്‍സിപ്പല്‍ സെക്രട്ടറി കെപി സുധീറിനെ മാറ്റി നാഷണല്‍ അക്കാദമി ഓഫ് ഇന്ത്യന്‍ റെയില്‍വേസില്‍ നിന്ന് വിരമിച്ച മോഹന്‍ എ. മേനോനെ മോഡറേറ്ററുമാക്കി. ഇതിനു പിന്നാലെയാണ് അലോക് വര്‍മ്മയും വിമര്‍ശനവുമായി മുന്നോട്ട് വന്നത്.

സംവാദത്തില്‍ പങ്കെടുക്കുന്നതിന് അലോക് വര്‍മ്മ ചില ഉപാധികളും മുന്നോട്ട് വച്ചു. അതില്‍ പ്രധാനം സംവാദത്തിന് ക്ഷണിച്ചു കൊണ്ടുള്ള കത്താണ്. സംവാദത്തിന് സംസ്ഥാന സര്‍ക്കാറാണ് സംവാദം നടത്തേണ്ടത്. എന്നാല്‍ തന്ന ക്ഷണിച്ചിരിക്കുന്നത് കെ റെയിലാണ്. കൂടാതെ ഇതില്‍ കേരള വികസനത്തിന് മുതല്‍കൂട്ടാവുന്ന പദ്ധതിയായാണ് കെറയിലിനെ അവതരിപ്പിച്ചിരിക്കുന്നത്. ഇത് മാറ്റിയാല്‍ മാത്രമേ സംവാദത്തില്‍ പങ്കെടുക്കുകയുള്ളൂവെന്നാണ് അലോക്‌ വർമ ആവശ്യപ്പെടുന്നത്. ഇന്ന് തീരുമാനം അറിയിക്കണമെന്നും അലോക് വര്‍മ്മ ചീഫ് സെക്രട്ടറിക്ക് നല്‍കിയ കത്തില്‍ പറയന്നുണ്ട്.

ഡിമാന്‍റുകളോട് പ്രതികരിക്കാതെ സര്‍ക്കാര്‍: എന്നാല്‍ ഇക്കാര്യത്തില്‍ സര്‍ക്കാറിന്‍റെ ഭാഗത്ത് നിന്നും ഒരു പ്രതികരണവും ഇതുവരെ ഉണ്ടായായിട്ടില്ല. അലോക് വര്‍മ്മയില്ലെങ്കില്‍ സംവാദത്തില്‍ നിന്ന് പിന്‍മാറുമെന്ന് ശ്രീധര്‍ രാധാകൃഷ്ണനും പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ ഇവര്‍ക്ക് കീഴടങ്ങാതെ മുന്നോട്ട് പോകാനാണ് കെ. റെയിലിന്റെ തീരുമാനമെന്നാണ് സൂചന.

ഇവര്‍ പിന്‍മാറുകയാണെങ്കില്‍ പകരം പ്രമുഖരെ ഉള്‍പ്പെടുത്തി സംവാദവുമായി മുന്നോട്ട് പോകും. ഇതിനുള്ള നടപടികള്‍ ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. വിവാദങ്ങളും പ്രതിഷേധങ്ങളും തണുപ്പിക്കാന്‍ നടത്താനിരുന്ന സംവാദം തന്നെ വിവാദമായ സ്ഥിതിയാണ് ഇപ്പോഴുള്ളത്.

Also Read: സില്‍വര്‍ ലൈൻ സംവാദം: ജോസഫ് സി മാത്യുവിനെ പാനലില്‍ നിന്നൊഴിവാക്കി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.