ETV Bharat / state

'തിരുവഞ്ചൂര്‍ കാണിച്ച മാപ്പ് വ്യാജം' ; സജി ചെറിയാനുവേണ്ടി അലൈന്‍മെന്‍റ് മാറ്റിയെന്ന ആരോപണത്തില്‍ കെ റെയില്‍ കോര്‍പ്പറേഷന്‍

തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ എംഎല്‍എയ്‌ക്ക് മറുപടിയുമായി കെ റെയില്‍ കോര്‍പ്പറേഷന്‍

k rail  k rail corporation  സില്‍വര്‍ലൈന്‍ പദ്ധതി  തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ എംഎല്‍എയ്‌ക്ക് മറുപടി
കെ റെയില്‍ കോര്‍പ്പറേഷന്‍
author img

By

Published : Mar 24, 2022, 8:35 PM IST

തിരുവനന്തപുരം : മന്ത്രി സജി ചെറിയാന്‍റെ വീട് സംരക്ഷിക്കാന്‍ സില്‍വര്‍ലൈന്‍ പദ്ധതിയുടെ അലൈന്‍മെന്‍റ് മാറ്റിയെന്ന തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍റെ ആരോപണം നിഷേധിച്ച് കെ റെയില്‍ കോര്‍പ്പറേഷന്‍. സ്വകാര്യ വെബ്‌സൈറ്റ് തയ്യാറാക്കിയ മാപ്പാണ് ആദ്യ അലൈന്‍മെന്‍റ് എന്ന നിലയില്‍ പ്രചരിപ്പിക്കുന്നതെന്നാണ് കെ റെയിലിന്‍റെ വിശദീകരണം. ഫേസ്‌ബുക്കിലൂടെയാണ് ആരോപണങ്ങള്‍ക്ക് കെ റെയില്‍ മറുപടി നല്‍കിയിരിക്കുന്നത്.

ഇപ്പോള്‍ പ്രചരിക്കുന്ന മാപ്പ് വ്യാജമാണെന്നും, ഔദ്യോഗിക അലൈന്‍മെന്‍റ് ലഭ്യമാകുന്ന നിലയ്‌ക്ക് അപ്‌ലോഡ് ചെയ്യുമെന്നും സ്വകാര്യ വെബ്സൈറ്റില്‍ തന്നെ പറയുന്നുണ്ട്. വിശദമായ പഠനങ്ങള്‍ക്ക് ശേഷം മന്ത്രിസഭ അംഗീകരിച്ച മാപ്പാണ് കെ റെയിലിന്‍റെ സൈറ്റിലുള്ളതെന്നും കോര്‍പ്പറേഷന്‍ പോസ്‌റ്റില്‍ വിശദീകരിക്കുന്നു.

കെ റെയില്‍ കോര്‍പ്പറേഷന്‍റെ ഫേസ്ബുക്ക് പോസ്റ്റ്

സംസ്ഥാന മന്ത്രിസഭ അംഗീകരിച്ച തിരുവനന്തപുരം-കാസര്‍കോട് അര്‍ധ അതിവേഗ റെയില്‍പ്പാതയായ സില്‍വര്‍ലൈന്‍ പദ്ധതിയുടെ അന്തിമ അലൈന്‍മെന്‍റില്‍ മാറ്റം വരുത്തിയിട്ടില്ല. ദ മെട്രോ റെയില്‍ ഗയ് ഡോട്ട് കോം (https://themetrorailguy.com/) എന്ന വെബ്സൈറ്റില്‍, സില്‍വര്‍ ലൈന്‍ സ്‌റ്റേഷനുകളെ നേര്‍ രേഖയില്‍ ബന്ധിപ്പിച്ചുകൊണ്ട് വരച്ച മാപ്പാണ് സില്‍വര്‍ലൈനിന്‍റെ ആദ്യ അലൈന്‍മെന്‍റ് എന്ന രീതിയില്‍ പ്രചരിപ്പിക്കപ്പെടുന്നത്. പ്രസ്‌തുത മാപ്പ് വസ്‌തുതാവിരുദ്ധവും കെ-റെയിലിന് ഉത്തരവാദിത്തമില്ലാത്തതുമാണ്.

ഈ മാപ്പ് വെറും സൂചകമാണെന്നും സ്റ്റേഷനുകളെ കാണിക്കുന്നതിനുള്ള ഏകദേശ അലൈന്‍മെന്‍റാണെന്നും ദ മെട്രോ റെയില്‍ ഗയ് ഡോട്ട് കോമില്‍ (https://themetrorailguy.com/)വ്യക്തമാക്കുന്നുണ്ട്. ഔദ്യോഗിക അലൈന്‍മെന്‍റ് ലഭ്യമാകുന്ന മുറയ്ക്ക് സൈറ്റില്‍ അപ്‌ലോഡ് ചെയ്യുമെന്നും അവര്‍ വ്യക്തമാക്കുന്നുണ്ട്. ഈ മാപ്പുമായി താരതമ്യം ചെയ്‌താണ് അലൈന്‍മെന്‍റില്‍ മാറ്റം വരുത്തിയതായി ആരോപണമുന്നയിക്കുന്നത്.

ഈ മാപ്പ് ഇപ്പോഴും പ്രസ്‌തുത വെബ്സൈറ്റില്‍ ലഭ്യമാണ്. 2020 ന്‍റെ തുടക്കത്തില്‍ സില്‍വര്‍ലൈനിന്‍റെ വ്യാജ അലൈന്‍മെന്‍റ് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടിരുന്നു. ഇതില്‍ വഞ്ചിതരാകരുതെന്ന് 2020 മാര്‍ച്ച് നാലിന് കെ-റെയില്‍ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ അഭ്യര്‍ഥിച്ചിരുന്നതുമാണ്.
വിശദമായ സര്‍വേക്ക് ശേഷമാണ് സില്‍വര്‍ലൈനിന്റെ അലൈന്‍മെന്റ് തീരുമാനിച്ചത്.

2020 ജൂണ്‍ ഒമ്പതിന് സിസ്ട്ര ഈ അലൈന്‍മെന്‍റ് അടങ്ങുന്ന ഡി.പി.ആര്‍ സമര്‍പ്പിക്കുകയും സംസ്ഥാന മന്ത്രിസഭ അത് അംഗീകരിക്കുകയും ചെയ്‌തതാണ്. ഇപ്പോള്‍ റെയില്‍വേ ബോര്‍ഡിന്‍റെ പരിഗണനയിലുള്ള ഈ അലൈന്‍മെന്‍റ് പ്ലാനാണ് കെ-റെയിലിന്‍റെ വെബ്സൈറ്റിലുള്ളത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.