ETV Bharat / state

ക്ഷേത്രങ്ങളിലെ അസമയത്തെ വെടിക്കെട്ട് നിരോധനം : വിധി പരിശോധിച്ച ശേഷം ആവശ്യമെങ്കിൽ അപ്പീൽ പോകുമെന്ന് ദേവസ്വം മന്ത്രി - വെടിക്കെട്ട് നിരോധനത്തിൽ അപ്പീൽ

K Radhakrishnan On High Court Order Of Fireworks Ban : ക്ഷേത്രങ്ങളിൽ വെടിക്കെട്ട് പൂർണമായി ഒഴിവാക്കുന്നത് വിഷമമുണ്ടാക്കുമെന്ന് മന്ത്രി കെ രാധാകൃഷ്‌ണൻ

Etv BharatHigh Court Order Of Fireworks Ban  fireworks banned In worship places  K Radhakrishnan On Fireworks Ban  K Radhakrishnan  plea On High Court Order Of Fireworks Ban  മന്ത്രി കെ രാധാകൃഷ്‌ണൻ  വെടിക്കെട്ട് നിരോധിച്ച കോടതി വിധി  വെടിക്കെട്ട് നിരോധനം  വെടിക്കെട്ട് നിരോധനത്തിൽ അപ്പീൽ  അസമയത്തെ വെടിക്കെട്ട് നിരോധനം
K Radhakrishnan On High Court Order Of Fireworks Ban
author img

By ETV Bharat Kerala Team

Published : Nov 5, 2023, 3:10 PM IST

മന്ത്രി കെ രാധാകൃഷ്‌ണൻ മാധ്യമങ്ങളോട്

തിരുവനന്തപുരം : ക്ഷേത്രങ്ങളിൽ അസമയത്തെ വെടിക്കെട്ട് നിരോധിച്ച കോടതി വിധി (High Court Order Of Fireworks Ban) പരിശോധിച്ച ശേഷം ആവശ്യമെങ്കിൽ അപ്പീൽ പോകുമെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്‌ണൻ (Minister K Radhakrishnan). അസമയത്ത് വെടിക്കെട്ട് പാടില്ലെന്നാണ് കോടതി പറഞ്ഞത് (fireworks banned In worship places). സമയം എങ്ങനെയെന്ന് കൃത്യമായി വിശദീകരിക്കുന്നില്ല. നിലവിൽ കോടതി വിധി വിശദമായി പരിശോധിച്ചിട്ടില്ല. ആദ്യം വിധി വിശദമായ പരിശോധന നടത്തും.

ക്ഷേത്രങ്ങളിൽ വെടിക്കെട്ട് പൂർണമായി ഒഴിവാക്കുന്നത് വിഷമമുണ്ടാക്കും. ദേവസ്വം ബോർഡിന്‍റെ ക്ഷേത്രങ്ങൾ മാത്രമല്ലല്ലോ കേരളത്തിലുള്ളത്. വെടിക്കെട്ട് നടക്കുന്നതും ക്ഷേത്രങ്ങളിൽ മാത്രമല്ല. വിധി വിശദമായി പരിശോധിച്ച ശേഷം സർക്കാർ തലത്തിൽ അപ്പീൽ പോകണമോയെന്ന് ആലോചിക്കുമെന്നും മന്ത്രി കെ രാധാകൃഷ്‌ണൻ പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.

വെടിക്കെട്ട് നടത്തിയാൽ കോടതിയലക്ഷ്യ നടപടി : ഇന്നലെയായിരുന്നു സംസ്ഥാനത്തെ ആരാധനാലയങ്ങളിൽ അസമയത്ത് വെടിക്കെട്ട് നടത്തുന്നതിന് ഹൈക്കോടതി നിരോധനം ഏർപ്പെടുത്തിയത്. വെടിക്കെട്ട് നടക്കുന്നില്ലായെന്ന് അതാത് ജില്ല കലക്‌ടർമാർ ഉറപ്പാക്കണമെന്നും ഇടക്കാല ഉത്തരവിൽ ജസ്റ്റിസ് അമിത് റാവലിന്‍റെ ബെഞ്ച് നിർദേശിച്ചു. ഇടക്കാല ഉത്തരവ് ലംഘിച്ച് വെടിക്കെട്ട് നടത്തിയാൽ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്നും ഹൈക്കോടതി മുന്നറിയിപ്പ് നൽകി.

വെടിക്കെട്ട് സാമഗ്രികൾ പിടിച്ചെടുക്കാൻ കോടതി നിർദേശം : മരട് വെടിക്കെട്ട് നിരോധിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിലാണ് സംസ്ഥാനത്തെ മുഴുവൻ ആരാധനാലയങ്ങൾക്കും ബാധകമാകും വിധമുള്ള ഇടക്കാല ഉത്തരവ്. ദൈവത്തെ പ്രീതിപ്പെടുത്താൻ പടക്കം പൊട്ടിക്കണമെന്ന് ഒരു വിശുദ്ധ ഗ്രന്ഥത്തിലും പറയുന്നില്ലെന്നും കോടതി ഉത്തരവിൽ ചൂണ്ടിക്കാട്ടി. എല്ലാ ആരാധനാലയങ്ങളിലും പരിശോധന നടത്തി നിയമവിരുദ്ധമായി സൂക്ഷിച്ചിരിക്കുന്ന വെടിക്കെട്ട് സാമഗ്രികൾ പിടിച്ചെടുക്കാനും പൊലീസിനും കലക്‌ടർമാർക്കും കോടതി നിർദേശം നൽകിയിട്ടുണ്ട്.

വെടിക്കെട്ട് പരിസ്ഥിതി, ശബ്‌ദ മലിനീകരണവും ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടാക്കുന്നുവെന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ് നിരോധനം. തൃശൂർ പൂരം വെടിക്കെട്ടിനുൾപ്പെടെ കോടതി ഉത്തരവ് പ്രതികൂലമാകും. എന്നാൽ ഇടക്കാല ഉത്തരവായതു കൊണ്ടു തന്നെ ഇത് ചോദ്യം ചെയ്‌ത് ഡിവിഷൻ ബെഞ്ചിനെ സമീപിക്കാനും സാധിക്കും. ഹർജി ഹൈക്കോടതി ഈ മാസം 24 ന് വീണ്ടും പരിഗണിക്കും. ഇടക്കാല ഉത്തരവ് നടപ്പിലാക്കിയതുമായി ബന്ധപ്പെട്ട് റിപ്പോർട്ട് സമർപ്പിക്കാനും സർക്കാരിന് കോടതി നിർദേശം നൽകിയിട്ടുണ്ട്.

Also Read : ആരാധനാലയങ്ങളില്‍ അസമയത്ത് വെടിക്കെട്ട് വേണ്ടെന്ന് ഹൈക്കോടതി...

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.