ETV Bharat / state

കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്‍ അഴിമതി: അന്വേഷണം അന്തിമഘട്ടത്തിലെന്ന് ധനമന്ത്രി - കേരള വാർത്തകൾ

പി സി വിഷ്‌ണു നാഥ്, മാത്യു കുഴല്‍നാടന്‍, റോജി എം ജോണ്‍, അന്‍വര്‍ സാദത്ത് എന്നിവരുടെ ചോദ്യത്തിനാണ് മന്ത്രി രേഖ മൂലം മറുപടി നല്‍കിയത്

K N balagopal  Kerala Medical Service Corporation Scam  kerala news  malayalam news  K N balagopal replied congress  കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്‍ അഴിമതി  മന്ത്രി രേഖ മൂലം മറുപടി  Financial check  kmscl  balagopal about Kerala Medical Service Corporation  ധനകാര്യ പരിശോധന  കെ എന്‍ ബാലഗോപാല്‍  കെ എം എസ് സി എല്‍  പി സി വിഷ്‌ണു നാഥ്  കേരള വാർത്തകൾ  മലയാളം വാർത്തകൾ
കെ എന്‍ ബാലഗോപാല്‍ രേഖ മൂലം മറുപടി നല്‍കി
author img

By

Published : Dec 7, 2022, 6:00 PM IST

തിരുവനന്തപുരം: കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്‍ അഴിമതിയില്‍ ധനകാര്യ പരിശോധന വിഭാഗത്തിന്‍റെ അന്വേഷണം അന്തിമഘട്ടത്തിലെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. കൊവിഡ്‌കാല പര്‍ച്ചേഴ്‌സുമായി ബന്ധപ്പെട്ട ഫയലുകളുടെ ബാഹുല്യം നിമിത്തമാണ് അന്വേഷണം നീണ്ടു പോകുന്നതെന്നും മന്ത്രി നിയമസഭയില്‍ രേഖ മൂലം മറുപടി നല്‍കി. കൊവിഡ് കാലത്ത് വിപണി വിലയേക്കാള്‍ കൂടുതല്‍ തുകക്ക് പി പി ഇ കിറ്റ്, കൈയുറ, മാസ്‌ക് തുടങ്ങിയവ വാങ്ങിയതിലെ ക്രമക്കേടില്‍ ധനകാര്യ പരിശോധന വിഭാഗത്തിന്‍റെ അന്വേഷണ പുരോഗതി സംബന്ധിച്ച ചോദ്യത്തിനാണ് ധനമന്ത്രി കെ എന്‍ ബാലഗോപാലിന്‍റെ മറുപടി.

പി സി വിഷ്‌ണു നാഥ്, മാത്യു കുഴല്‍നാടന്‍, റോജി എം ജോണ്‍, അന്‍വര്‍ സാദത്ത് എന്നിവരുടെ ചോദ്യത്തിനാണ് മന്ത്രി രേഖ മൂലം മറുപടി നല്‍കിയത്. അന്വേഷണം അന്തിമഘട്ടത്തിലാണെന്നും പര്‍ച്ചേസുമായി ബന്ധപ്പെട്ട ഫയലുകളുടെയും അനുബന്ധ രേഖകളുടെയും ബാഹുല്യമാണ് അന്വേഷണം നീണ്ടു പോകാന്‍ കാരണമെന്നുമാണ് മന്ത്രിയുടെ വിശദീകരണം. കെ എം എസ് സി എല്‍ നല്‍കിയ മറുപടി പരിശോധിച്ച് സമയബന്ധിതമായി അന്വേഷണം പൂര്‍ത്തിയാക്കുമെന്നും മന്ത്രി മറുപടി നല്‍കി.

K N balagopal  Kerala Medical Service Corporation Scam  kerala news  malayalam news  K N balagopal replied congress  കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്‍ അഴിമതി  മന്ത്രി രേഖ മൂലം മറുപടി  Financial check  kmscl  balagopal about Kerala Medical Service Corporation  ധനകാര്യ പരിശോധന  കെ എന്‍ ബാലഗോപാല്‍  കെ എം എസ് സി എല്‍  പി സി വിഷ്‌ണു നാഥ്  കേരള വാർത്തകൾ  മലയാളം വാർത്തകൾ
മന്ത്രി നിയമസഭയില്‍ രേഖ മൂലം നൽകിയ മറുപടി

അതേ സമയം അന്വേഷണം നീളുന്നത് അഴിമതി നടത്തിയവരെ സംരക്ഷിക്കാനാണോയെന്ന ചോദ്യത്തിന് ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നായിരുന്നു മന്ത്രിയുടെ മറുപടി. മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്‍ അഴിമതിയുമായി ബന്ധപ്പെട്ട് 2022 ജനുവരി 11നാണ് ധനകാര്യ പരിശോധന വിഭാഗം അന്വേഷണം ആരംഭിച്ചത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.