ETV Bharat / state

കോൺഗ്രസ് യൂത്ത് കോൺഗ്രസിനെ കണ്ട് പഠിക്കണം ; പുന:സംഘടന സംബന്ധിച്ച ചോദ്യത്തോട് പ്രതികരിച്ച് കെ മുരളീധരൻ

author img

By ETV Bharat Kerala Team

Published : Nov 15, 2023, 2:53 PM IST

K Muraleedharan on Youth Congress election : യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പ് ഭംഗിയായി നടന്നു, പൂർണ്ണമായും ജനാധിപത്യ രീതിയിലേക്ക് കോൺഗ്രസ് മാറും, തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പ്രതികരിച്ച്‌ കെ മുരളീധരൻ.

കോൺഗ്രസ്  യൂത്ത് കോൺഗ്രസ്  Youth Congress election  K Muraleedharan  കെ മുരളീധരൻ  കർഷക ആത്മഹത്യ  Farmer suicide  Congress  election  എം പി കോൺഗ്രസ് പുനഃസംഘടന  MP Congress Reorganization  K Muraleedharan on Youth Congress election
K Muraleedharan on Youth Congress election

പുനഃസംഘടന സംബന്ധിച്ച ചോദ്യത്തോട് പ്രതികരിച്ച്‌ കെ മുരളീധരൻ

തിരുവനന്തപുരം: കോൺഗ്രസ് യൂത്ത് കോൺഗ്രസിനെ കണ്ട് പഠിക്കണമെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ എം പി. കോൺഗ്രസ് പുനഃസംഘടന സംബന്ധിച്ച ചോദ്യത്തോട് തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം (K Muraleedharan on Youth Congress election). യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പ് ഭംഗിയായി നടന്നു. ഈ സമയത്ത് ഒരു തെരഞ്ഞെടുപ്പ് വേണമോ എന്ന് ആലോചിച്ച ആളാണ് ഞാൻ, എന്നാൽ വളരെ നല്ല രീതിയിൽ തെരഞ്ഞെടുപ്പ് നടന്നു.

ആർക്കും ഒരു പരാതിയുമില്ല. കോൺഗ്രസും അത് നാളെ കണ്ടുപിടിച്ച് ചെയ്യേണ്ട കാര്യമാണ്. തീർച്ചയായും അത് ഉണ്ടാകും. പൂർണ്ണമായും ജനാധിപത്യ രീതിയിലേക്ക് കോൺഗ്രസ് മാറും. നെൽ കർഷകരുടെ തുകയുടെ കാര്യത്തിൽ മന്ത്രിമാരുടെ പ്രസ്‌താവന മാത്രമാണ് ഉള്ളത്. ഓരോ ദിവസവും ഭക്ഷ്യ മന്ത്രി പറയുന്നത് നാളെ കൊടുക്കും മറ്റന്നാൾ കൊടുക്കും എന്നാണ്. ഭക്ഷ്യമന്ത്രിയുടെയും കൃഷിമന്ത്രിയുടെയും പ്രസ്‌താവന മാത്രമല്ലാതെ കർഷകർക്ക് നയാ പൈസ കിട്ടുന്നില്ല.

പല കർഷകരും ആത്മഹത്യയുടെ മാർഗ്ഗം തിരഞ്ഞെടുത്താൽ എന്തായിരിക്കും നമ്മുടെ സംസ്ഥാനത്തിന്‍റെ അവസ്ഥ?. ഇത് മനസിലാക്കി ഒരു പരിഹാരം ഉണ്ടാകാൻ യാതൊരു ശ്രദ്ധയും സർക്കാരിന്‍റെ ഭാഗത്തുനിന്നില്ല. ഉദ്യോഗസ്ഥർ നവകേരള സദസിൻ്റെ തിരക്കിലാണ്. ഭരണം കുത്തഴിഞ്ഞ അവസ്ഥയിൽ. നവകേരള സദസിൽ തങ്ങൾ പങ്കെടുക്കില്ല. കുറ്റവിചാരണ സദസ് നടത്തും. മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്നത് റോഡിലൂടെ പോകുന്ന വിമാനത്തിലാണെന്നും മുരളീധരൻ പരിഹസിച്ചു.

ധൂർത്തിൻ്റെ ഫലമായി കേരളം കടക്കെണിയിലാണ്. കൂടുതൽ ഭാരം സർക്കാരിന്‍റെ തലയിൽ ആകുമെന്നല്ലാതെ സാധാരണക്കാരന് ഇതുകൊണ്ട് ഒരു മെച്ചവുമില്ല. യുഡിഎഫിന്‍റെ ബഹിഷ്‌കരണം അന്തിമമാണ്. യുഡിഎഫിന്‍റെ കുറ്റവിചാരണ സദസ്സ് ഡിസംബർ രണ്ട് മുതൽ ആരംഭിക്കും. പാർട്ടി പറഞ്ഞാൽ വടകരയിൽ തന്നെ മത്സരിക്കുമെന്നും മുരളീധരൻ വ്യക്തമാക്കി.

കർഷക ആത്മഹത്യ, പ്രതികരിച്ച്‌ കെ സി വേണുഗോപാൽ: അവശ്യ സാധനങ്ങളുടെ വിലക്കയറ്റത്തിൽ സംസ്ഥാന സർക്കാറിനെതിരെ അതിരൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാക്കൾ. കർഷകൻ ആത്മഹത്യ ചെയ്‌തത് ഏറെ വേദനാജനകവും സങ്കടകരവും ആണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാൽ എം പി. സർക്കാർ ചെയ്യുന്നത് കടുത്ത ജനദ്രോഹം ആണെന്നും കൃഷി ചെയ്‌ത കർഷകർ കൂലി ആണ് ചോദിക്കുന്നത് ഔദാര്യം അല്ലെന്നും അത് പോലും കൊടുക്കാൻ കഴിയാതെ ഇവർ എന്തിനാണ് ഭരണത്തിൽ ഇരിക്കുന്നതെന്നും വേണുഗോപാൽ.

കൃഷി ചെയ്‌ത കർഷകർക്ക് പണം കൊടുക്കാതെ സർക്കാരിന്‍റെ പരിഗണന 50 കോടി ചെലവിൽ കേരളീയം നടത്തൽ ആണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കടം വാങ്ങുന്നതിന് യാതൊരു നിയന്ത്രണവും ഇല്ലാത്ത സർക്കാരായി പിണറായി സർക്കാർ മാറി. ക്ഷേമ പെൻഷൻ നൽകാതെയും കർഷകരുടെ നെല്ലിന് പണം കൊടുക്കാതെയും ആവശ്യ സാധനങ്ങളുടെ വില വർധിപ്പിച്ചെന്നും കെ സി വേണുഗോപാൽ പറഞ്ഞു.

ALSO READ: കർഷകരെ കൊലയ്ക്ക് കൊടുക്കുന്ന സർക്കാരെന്ന് കെസി വേണുഗോപാൽ, ഭരണപരാജയം മറച്ചുവയ്‌ക്കാൻ പലസ്‌തീൻ വിഷയം ഉയർത്തിക്കാട്ടുന്നുവെന്ന് കെ മുരളീധരൻ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.