ETV Bharat / state

'പിണറായി പകൽ സിപിഎമ്മും രാത്രി ബിജെപിയും'; വിമര്‍ശനവുമായി കെ. മുരളീധരൻ - പകൽ സിപിഎമ്മും രാത്രി ബിജെപിയും

കെ റെയിൽ പദ്ധതി എന്ത് വിലകൊടുത്തും തടയുമെന്ന് മുരളീധരൻ

k muraleedaran mp critisizes cm pinarayi vijayan  k muraleedaran  cm pinarayi vijayan  k muraleedaran mp against cm pinarayi vijayan  കെ റെയിൽ പദ്ധതി  കെ റെയിൽ  മുഖ്യമന്ത്രിക്കെതിരെ വിമർശനവുമായി കെ. മുരളീധരൻ എംപി  മുഖ്യമന്ത്രിക്കെതിരെ വിമർശനവുമായി കെ മുരളീധരൻ എംപി  മുഖ്യമന്ത്രി  കെ. മുരളീധരൻ  കെ മുരളീധരൻ  പകൽ സിപിഎമ്മും രാത്രി ബിജെപിയും  പകൽ സിപിഎമ്മും രാത്രി ബിജെപിയുമായ ഏക നേതാവാണ് പിണറായി
k muraleedaran mp critisizes cm pinarayi vijayan
author img

By

Published : Oct 24, 2021, 1:12 PM IST

Updated : Oct 24, 2021, 1:27 PM IST

തിരുവനന്തപുരം : പകൽ സിപിഎമ്മും രാത്രി ബിജെപിയുമായ ഏക നേതാവാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് കെ. മുരളീധരൻ എംപി. മോദിയുടെ കോൺഗ്രസ് മുക്ത ഭാരതത്തിന് വേണ്ടിയാണ് പിണറായി കോൺഗ്രസിനെതിരെ സംസാരിക്കുന്നത്.

ALSO READ: '100 കോടി വാക്‌സിന്‍ പ്രചാരണം നുണ' ; ഇരുകുത്തിവയ്പ്പും ലഭിച്ചത് 31%ത്തിന് മാത്രമെന്ന് അസദുദ്ദീൻ ഒവൈസി

രാജ്യത്ത് കോൺഗ്രസ് തകരണമെന്ന് ആഗ്രഹിക്കുന്നവരിൽ ബിജെപി മാത്രമല്ല സിപിഎമ്മും ഉണ്ട്. ഇടക്കാലത്ത് ശക്തി ചോർന്നിട്ടുണ്ടെങ്കിലും ബിജെപിയെ നേരിടാൻ ആകുന്നത് കോൺഗ്രസിനാണ്. സിപിഎമ്മിന്‍റെ അവസ്ഥ മറ്റ് സംസ്ഥാനങ്ങളിലെ സീറ്റ് നില നോക്കിയാൽ മതിയെന്നും കെ. മുരളീധരൻ പറഞ്ഞു.

'പിണറായി പകൽ സിപിഎമ്മും രാത്രി ബിജെപിയും'; വിമര്‍ശനവുമായി കെ. മുരളീധരൻ

കെ റെയിൽ പദ്ധതി എന്ത് വിലകൊടുത്തും തടയും. ഇതിനുവേണ്ടി ജയിലിൽ കിടക്കേണ്ടി വന്നാലും പ്രശ്നമില്ലെന്ന് മുരളീധരൻ കൂട്ടിച്ചേർത്തു. സാമ്പത്തികം ഇല്ലെന്ന് പറയുന്ന സർക്കാരിന് പദ്ധതി നടപ്പാക്കാന്‍ എവിടുന്നാണ് പണമെന്ന് വ്യക്തമാക്കണം.

പദ്ധതി അടിച്ചേൽപ്പിക്കാൻ അനുവദിക്കില്ല. വികസനത്തിന്‍റെ പേരിൽ നടത്തുന്ന തീവെട്ടിക്കൊള്ള അംഗീകരിക്കില്ലെന്നും സർക്കാരിന് എന്താണ് ഇത്ര വാശി എന്നും മുരളീധരൻ ചോദിച്ചു.

Last Updated : Oct 24, 2021, 1:27 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.