തിരുവനന്തപുരം: കൊവിഡ് പരിശോധനയിൽ പേര് മാറ്റിയത് ക്ലെറിക്കൽ മിസ്റ്റേക്ക് എന്ന കെഎസ്‌യു സംസ്ഥാന പ്രസിഡന്‍റ് കെഎം അഭിജിത്തിന്‍റെ വാദം പൊളിയുന്നു. കൊവിഡ് ബാധിച്ച ശേഷം വീട്ടിൽ കഴിയുന്നതിനായി കെ എം അഭിജിത് ആരോഗ്യപ്രവർത്തകർക്ക് നൽകിയ സമ്മതപത്രം പുറത്ത്.
സമ്മതപത്രത്തിൽ പേര് എഴുതിയിരിക്കുന്നത് അഭി എംകെ എന്നാണ്. ഗോകുലം മെഡിക്കൽ കോളജിലേക്ക് മാറാനാണ് കൊവിഡ് പോസിറ്റീവായ ശേഷം അഭിജിത്തിന് ആരോഗ്യ പ്രവർത്തകർ നൽകിയ നിർദേശം. എന്നാൽ സ്വന്തം ഉത്തരവാദിത്വത്തിൽ വീട്ടിൽ കഴിയാം എന്നാണ് എഴുതി നൽകിയ രേഖയിൽ പറയുന്നത്. ഇതിൽ അഭി എംകെ എന്ന് എഴുതിയതാണ് ഒപ്പിട്ടിരിക്കുന്നത്. ഇപ്പോൾ പുറത്തുവന്ന രേഖ സംബന്ധിച്ച് പൊലീസ് പരിശോധിക്കും. ഒപ്പം കയ്യക്ഷരവും അഭിജിത്തിന്‍റേത് തന്നെയാണോ എന്നാണ് പൊലീസ് പരിശോധിക്കുന്നത്.