ETV Bharat / state

K Krishnankutty About Keraleeyam : കേരളീയത്തിന്‍റെ ഭാഗമായി തലസ്ഥാന നഗരി ദീപാലങ്കാരത്തില്‍ അണിയിച്ചൊരുക്കുമെന്ന് കെ കൃഷ്‌ണൻ കുട്ടി - K Krishnankutty

Minister K Krishnankutty About Keraleeyam : കേരളീയം പരിപാടിയുടെ ഭാഗമായി തലസ്ഥാന നഗരി ദീപാലങ്കാരത്തിൽ അണിയിച്ചൊരുക്കുമെന്ന് മന്ത്രി കെ കൃഷ്‌ണൻ കുട്ടി. കവടിയാർ മുതൽ കിഴക്കേകോട്ട വരെയാണ് ദീപാലങ്കാരം.

K Krishnankutty keraleeyam  K Krishnankutty About Keraleeyam  Keraleeyam  കെ കൃഷ്‌ണൻ കുട്ടി  കേരളീയം പരിപാടി  Keraleeyam program  Keraleeyam Cultural Festival  തലസ്ഥാന നഗരി ദീപാലങ്കാരത്തിൽ അണിയിച്ചൊരുക്കും  Keraleeyam at Trivandrum  K Krishnankutty  Decorated with electric lights
K Krishnankutty About Keraleeyam
author img

By ETV Bharat Kerala Team

Published : Oct 28, 2023, 8:47 PM IST

തിരുവനന്തപുരം: വൈദ്യുത ദീപാലങ്കാരം, ലേസർ മാൻ ഷോ, അൾട്രാ വയലറ്റ് ഷോ, ട്രോൺസ് ഡാൻസ്. കേരളീയം പരിപാടിയുടെ (Keraleeyam Cultural Festival) ഭാഗമായി തലസ്ഥാന നഗരി ദീപാലങ്കാരത്തിൽ അണിയിച്ചൊരുക്കുമെന്ന് മന്ത്രി കെ കൃഷ്‌ണൻ കുട്ടി. കവടിയാർ മുതൽ കിഴക്കേകോട്ട വരെയാണ് ദീപാലങ്കാരം (K Krishnankutty About Keraleeyam). കനകക്കുന്ന്, സെൻട്രൽ സ്റ്റേഡിയം, മ്യൂസിയം കോമ്പൗണ്ട്, ടാഗോർ തിയേറ്റർ, സെക്രട്ടേറിയറ്റും അനക്‌സും, പുത്തരിക്കണ്ടം മൈതാനം, ഗാന്ധി പാർക്ക്, നയനാർ പാർക്ക് എന്നീ വേദികൾ വൈദ്യുത ദീപങ്ങളാൽ അലങ്കരിക്കും (Decorated with electric lights).

ഡിജെക്കൊപ്പമുള്ള ലേസർ ഷോ ആയിരിക്കും പ്രധാന ആകർഷണം. എൽഇഡി ലൈറ്റുകളാലുള്ള വസ്ത്രം ധരിച്ചെത്തുന്ന നർത്തകർ അവതരിപ്പിക്കുന്ന ട്രോൺസ് ഡാൻസ് കനകക്കുന്ന് വേദിയിലാണ് നടക്കുക. ഇതിന് പുറമെ വിവിധ ആശയങ്ങളുടെ അടിസ്ഥാനത്തിലും മനോഹരമായ ദീപക്കാഴ്‌ച ഒരുക്കിയിട്ടുണ്ട്.

കനകക്കുന്നിൽ വിവിധ ഇടങ്ങളിലായി സെൽഫി പോയിന്‍റുകളും (Selfie points) സജ്ജമാക്കിയിട്ടുണ്ട്. പ്രശസ്‌ത എഴുത്തുകാരൻ വൈക്കം മുഹമ്മദ് ബഷീറിന്‍റെ കൃതികൾ കോർത്തിണക്കിയ ഇൻസ്റ്റലേഷനൊപ്പം അദ്ദേഹത്തിന്‍റെ പ്രധാന കൃതികളിലൊന്നായ നീലവെളിച്ചം പ്രമേയമാക്കി ഒരുക്കുന്ന സെൽഫി പോയിന്‍റ്‌ ആണ് ഇതിൽ പ്രധാന ആകർഷണം. ടാഗോർ തീയറ്ററിൽ മൂൺ ലൈറ്റ് തീമിലാണ് ദീപലങ്കാരം ഒരുക്കിയിരിക്കുന്നത്. മ്യൂസിയം വളപ്പിൽ മൃഗങ്ങളുടെയും ചിത്രശലഭങ്ങളുടെയും മാതൃകയിൽ ദീപലങ്കാരം ഒരുക്കും. സെക്രട്ടേറിയറ്റിലും ദീപാലങ്കാരം ഒരുക്കും.

കവടിയാർ - തൈക്കാട്, വെള്ളയമ്പലം - എൽ എം എസ്, സ്റ്റാച്യു - കിഴക്കേകോട്ട എന്നീ റോഡുകളിൽ 6 വ്യത്യസ്‌ത തീമുകളിൽ ആണ് ദീപാലങ്കാരം. ദീപാലങ്കാരത്തിനായുള്ള അവസാനവട്ട മിനുക്കുപണികൾ പുരോഗമിക്കുകയാണ്. ഫുഡ്‌ ഫെസ്റ്റിവല്‍ (Food festival) ആണ്‌ കേരളീയം പരിപാടിയുടെ മറ്റൊരു പ്രധാന ആകർഷണം. മാനവീയംവീഥി മുതൽ കിഴക്കേകോട്ട വരെ കേരളത്തിന്‍റെ തനത് രുചികൾ ഉൾപ്പെടുത്തി വ്യത്യസ്‌തമായ ഫുഡ്‌ ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായും മന്ത്രി ജി ആർ അനിൽ അറിയിച്ചു.

കേരളത്തിന്‍റെ തനത് ഭക്ഷണ വിഭവങ്ങളായ രാമശ്ശേരി ഇഡ്ഡലി, വന സുന്ദരി ചിക്കൻ, പുട്ടും കടലയും മുതൽ കുട്ടനാടൻ കരിമീൻ വരെ ബ്രാൻഡ് ചെയ്‌ത്‌ അവതരിപ്പിക്കുന്ന ബ്രാൻഡഡ് ഫുഡ് ഫെസ്റ്റിവലും കേരളീയം പരിപാടിയുടെ ഭാഗമായി ഒരുക്കും. ഷെഫ് പിള്ള, ആബിദ റഷീദ്, ഫിറോസ് ചുട്ടിപ്പാറ, പഴയിടം മോഹനൻ നമ്പൂതിരി അടക്കമുള്ള പ്രമുഖരുടെ ഫുഡ് ഷോയും പരിപാടിയുടെ ഭാഗമായി നടക്കും. ഫുഡ്‌ ഫെസ്റ്റിവലിന്‍റെ ബ്രാൻഡ് അംബാസിഡർമാരാകുന്നത് ദേശീയ അന്തർദേശീയ തലത്തിലും കേരളത്തിലും പ്രശസ്‌തരായ ഫുഡ്‌ വ്ലോഗർമാർ ആയിരിക്കും.

ALSO READ: കേരളീയം; സ്‌പെഷ്യൽ പൊലീസ് ഓഫിസർമാർക്കായി അപേക്ഷ ക്ഷണിച്ചു

ALSO READ: കേരളീയത്തിന് വാരിക്കോരി 27 കോടി, ലൈഫ്‌ മിഷന് ഏഴുമാസത്തിനിടെ ചിലവഴിച്ചത് വെറും 18 കോടിയെന്ന് വിമര്‍ശനം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.