ETV Bharat / state

ആരോഗ്യ വകുപ്പിന്‍റെ ഭാഗത്ത് വീഴ്ച്ച ഉണ്ടെങ്കിൽ തിരുത്താൻ തയാർ: മന്ത്രി കെ. കെ ശൈലജ

ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്നവരിൽ ചിലർ വ്യാജ പ്രചരണങ്ങൾ നടത്തുകയാണ്. ഇത് ആരോഗ്യ പ്രവർത്തകരുടെ മനോവീര്യത്തെ ബാധിക്കുമെന്നും മന്ത്രി പറഞ്ഞു.

K. K Shailaja  കെ. കെ ശൈലജ  Ready to correct any omissions on the part of the Department of Health  ആരോഗ്യ വകുപ്പ്
ആരോഗ്യ വകുപ്പിന്‍റെ ഭാഗത്തുനിന്ന് വീഴ്ച്ച ഉണ്ടെങ്കിൽ തിരുത്താൻ തയാർ; കെ. കെ ശൈലജ
author img

By

Published : Oct 20, 2020, 5:00 PM IST

തിരുവനന്തപുരം: ചിലർ സർക്കാർ ആശുപത്രികളെ പറ്റി തെറ്റായ കാര്യങ്ങൾ പർവ്വതീകരിച്ച് പ്രചരണം നടത്തുകയാണെന്ന് ആരോഗ്യമന്ത്രി കെ. കെ ശൈലജ. ആരോഗ്യ വകുപ്പിന്‍റെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടെങ്കിൽ തിരുത്താൻ എപ്പോഴും തയ്യാറാണ്. എന്നാൽ വസ്തുതാ വിരുദ്ധമായ കാര്യങ്ങൾ പറയാൻ പാടില്ല. ഇതാണ് ഇപ്പോൾ നടക്കുന്നത്. ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്നവരിൽ ചിലർ ഇത്തരം പ്രചരണങ്ങൾ നടത്തുകയാണ്. ഇത് ആരോഗ്യ പ്രവർത്തകരുടെ മനോവീര്യത്തെ ബാധിക്കുമെന്നും മന്ത്രി പറഞ്ഞു.

സ്തുത്യർഹമായ സേവനമാണ് ആരോഗ്യപ്രവർത്തകർ കൊവിഡ് കാലത്ത് നടത്തുന്നത്. ഇത് കാണാതിരിക്കാൻ കഴിയില്ലെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരം മെഡിക്കൽ കോളജിലെ അത്യാധുനിക പരിശോധന സംവിധാനങ്ങളുടെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു മന്ത്രി. കളമശ്ശേരി മെഡിക്കൽ കോളജിലെയടക്കം വീഴ്ചകൾ സംബന്ധിച്ച വാർത്തകളിലായിരുന്നു മന്ത്രിയുടെ പ്രതികരണം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.