തിരുവനന്തപുരം: പൗരത്വ പ്രശ്‌നങ്ങളുടെ സങ്കീര്‍ണതകള്‍ പ്രമേയമാക്കി പ്രവാസി മലയാളിയായ കവിത സല്‍ഗുണ സമ്പന്നന്‍ രചിച്ച ചെറുകഥാ സമാഹാരം മുന്‍ മന്ത്രി കെ.കെ.ശൈലജ പ്രകാശനം ചെയ്‌തു. ആധുനിക കാലത്ത് മലയാളി സ്ത്രീസമൂഹം നേരിടുന്ന സംഘര്‍ഷങ്ങളും സ്‌ത്രീധനം മൂലമുള്ള ദുരിതങ്ങളുടെ തീവ്രതയും വ്യക്തമാക്കുന്നതാണ് കഥകളെന്ന് ശൈലജ പറഞ്ഞു.
ALSO READ: കോടിയേരി സെക്രട്ടറി സ്ഥാനത്ത് തിരിച്ചെത്തുന്നു, തീരുമാനം ഉടൻ
സമകാലിക പ്രസക്തിയുള്ള 18 ചെറുകഥകളാണ് 'കവിതയുടെ കഥകള്‍' എന്ന സമാഹാരത്തിലുള്ളത്. മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥയായ എം.പി ജോസഫിന്‍റേതാണ് അവതാരിക. സംസ്ഥാന ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണറായിരുന്ന കെ.കെ കുമാരന്‍റെ മകളാണ് കവിത സല്‍ഗുണ സമ്പന്നന്‍. ആമസോണിലും ബുക്‌സ്റ്റാളുകളിലും കഥാസമാഹാരം ലഭ്യമാണ്.