ETV Bharat / state

ജോസ് കെ മാണിയുടെ പ്രഖ്യാപനം അഭിനന്ദനാർഹം: സിപിഎം - കേരള കോണ്‍ഗ്രസിന്‍റെ സിപിഎം പ്രവേശനം

കോൺഗ്രസും മുസ്ലീം ലീഗും മാത്രമുള്ള സംവിധാനമായി യുഡിഎഫ് മുന്നണി മാറുകയാണ്. ഉപാധികൾ ഒന്നുമില്ലാതെ രാഷ്ട്രീയ നിലപാടിന്‍റെ ഭാഗമായാണ് മുന്നണിയുമായി സഹകരിക്കുന്നതെന്ന ജോസ് കെ മാണിയുടെ പ്രഖ്യാപനം അഭിനന്ദനാർഹമാണെന്നും പാര്‍ട്ടി

Jose K. Mani  Jose K. Mani's announcement news  CPM news  ജോസ് കെ മാണിയുടെ പ്രഖ്യാപനം  കേരള കോണ്‍ഗ്രസ് എം.  കേരള കോണ്‍ഗ്രസിന്‍റെ സിപിഎം പ്രവേശനം  സിപിഎം വാര്‍ത്ത
ജോസ് കെ മാണിയുടെ പ്രഖ്യാപനം അഭിനന്ദനാർഹം: സിപിഎം
author img

By

Published : Oct 14, 2020, 3:20 PM IST

തിരുവനന്തപുരം: ഇടതുമുന്നണിയുമായി സഹകരിക്കാനുള്ള കേരള കോൺഗ്രസ് എമ്മിന്‍റെ തീരുമാനം യുഡിഎഫിന്‍റെ തകർച്ചയ്ക്ക് ആക്കം കൂട്ടുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. കോൺഗ്രസും മുസ്ലീം ലീഗും മാത്രമുള്ള സംവിധാനമായി യുഡിഎഫ് മുന്നണി മാറുകയാണ്. ഉപാധികൾ ഒന്നുമില്ലാതെ രാഷ്ട്രീയ നിലപാടിന്‍റെ ഭാഗമായാണ് മുന്നണിയുമായി സഹകരിക്കുന്നതെന്ന ജോസ് കെ മാണിയുടെ പ്രഖ്യാപനം അഭിനന്ദനാർഹമാണ്.

എൽഡിഎഫ് സർക്കാറിന്‍റെ വികസന മതേതരത്വ നിലപാടിനെ പിന്തുണച്ചാണ് ജോസ് കെ മാണി മുന്നണി മാറ്റം പ്രഖ്യാപിച്ചത്. ഇത് നാടിന്‍റെ പൊതുവികാരം പ്രതിഫലിപ്പിക്കുന്നതാണ്. കേരള രാഷ്ട്രീയത്തിൽ ഗുണപരമായ ധ്രുവീകരണത്തെ ശക്തിപ്പെടുത്തുന്ന ഈ തീരുമാനത്തെ സ്വാഗതം ചെയ്യുകയാണെന്നും സിപിഎം പ്രസ്താവനയിൽ വ്യക്തമാക്കി. ജോസ് കെ മാണി രാഷ്ട്രീയ നിലപാട് പ്രഖ്യാപിച്ച സാഹചര്യത്തിൽ എൽഡിഎഫ് ചർച്ചചെയ്ത് ക്രിയാത്മകമായ നിലപാട് സ്വീകരിക്കുമെന്നും സിപിഎം വ്യക്തമാക്കി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.