തിരുവനന്തപുരം: വിദേശത്ത് കുടുങ്ങിയ പ്രവാസികളെ മടക്കി കൊണ്ടുവരാൻ കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്തണമെന്നാവശ്യപ്പെട്ട് ജോസ് കെ.മാണി എംപി ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ കണ്ടു. രാജ് ഭവനിലെത്തിയാണ് ഗവർണറെ കണ്ടത്.
ഇക്കാര്യത്തിൽ അടിയന്തര ഇടപെടൽ ഉണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കൊവിഡിനെ തുടർന്ന് കാർഷിക മേഖല നേരിടുന്ന പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ കേന്ദ്രസഹായം നൽകണമെന്നും അദ്ദേഹം ഗവർണറോട് ആവശ്യപ്പെട്ടു.