തിരുവനന്തപുരം: രാജ്യസഭ ഉപതെരഞ്ഞെടുപ്പില്‍ ഇടതു മുന്നണി സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി പത്രിക സമര്‍പ്പിച്ചു. നിയമസഭ സെക്രട്ടറിക്കാണ് പത്രിക സമര്‍പ്പിച്ചത്. എല്‍.ഡി.എഫ് കണ്‍വീനര്‍ എ വിജരാഘവന്‍, മന്ത്രി റോഷി അഗസ്റ്റിന്‍ എന്നിവര്‍ക്കൊപ്പമെത്തിയാണ് ജോസ് കെ മാണി പത്രിക നല്‍കിയത്.
Also Read: Murder: പാലക്കാട് ആർഎസ്എസ് പ്രവർത്തകനെ വെട്ടിക്കൊന്നു; എസ്.ഡി.പി.ഐയെന്ന് ആരോപണം
യു.ഡി.എഫ് വിട്ട് എല്‍.ഡി.എഫില്‍ എത്തിയതിന് പിന്നാലെ ജോസ് കെ മാണി രാജിവച്ച ഒഴിവിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. 2024 ജൂലൈ വരെയാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന രാജ്യസഭ സീറ്റിന്‍റെ കാലാവധി. നവംബര്‍ 29നാണ് തെരഞ്ഞെടുപ്പ് നടക്കുക.
നാളെയാണ് പത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയതി. 22 ആണ് പത്രിക പിന്‍വലിക്കാനുള്ള അവസാന തിയതി. തെരഞ്ഞെടുപ്പിലെ യു.ഡി.എഫ് സ്ഥാനാര്‍ഥിയെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.