ETV Bharat / state

ജിഷ്‌ണു 'മനസിലും പിന്നെ മൊബൈലിലും കണ്ട ചിത്രങ്ങൾ': ഐഎഫ്എഫ്കെയിലെ വ്യത്യസ്ത കാഴ്‌ച - ചലച്ചിത്ര മേളയിലെ മൊബൈല്‍ ഫോട്ടോഗ്രഫി പ്രദര്‍ശനം

27മത് അന്താരാഷ്ട്ര കേരള ചലച്ചിത്ര മേളയില്‍ മൊബൈല്‍ ഫോട്ടോഗ്രഫിയുമായി കാഴ്‌ചക്കാര്‍ക്ക് വിരുന്നൊരുക്കി തിരുവനന്തപുരം സ്വദേശിയായ ജിഷ്‌ണു.

Jishnu with mobile photography  international film festival  യാത്രക്കിടയിലെ ക്ലിക്കുകള്‍  കാഴ്‌ചക്കാര്‍ക്ക് കൗതുകമായി  ലച്ചിത്ര മേളയില്‍ താരമായി ജിഷ്‌ണു  ചലച്ചിത്ര മേളയില്‍ മൊബൈല്‍ ഫോട്ടോഗ്രഫി  കാഴ്‌ചക്കാര്‍ക്ക് വിരുന്നൊരുക്കി  news updates  latest news in kerala  ചലച്ചിത്ര മേളയിലെ മൊബൈല്‍ ഫോട്ടോഗ്രഫി പ്രദര്‍ശനം
ചലച്ചിത്ര മേളയിലെ മൊബൈല്‍ ഫോട്ടോഗ്രഫി പ്രദര്‍ശനം
author img

By

Published : Dec 17, 2022, 12:21 PM IST

ചലച്ചിത്ര മേളയിലെ മൊബൈല്‍ ഫോട്ടോഗ്രഫി പ്രദര്‍ശനം

തിരുവനന്തപുരം: 27മത് ചലച്ചിത്ര മേള കൊടിയിറങ്ങിയപ്പോള്‍ സിനിമ ആസ്വാദകർക്ക് ഒരിക്കലും മറക്കാത്ത ഓര്‍മകള്‍ സമ്മാനിക്കാനായതിന്‍റെ സന്തോഷത്തിലാണ് 25 കാരനായ ജിഷ്‌ണു. പ്രൊഫഷണല്‍സിനെ വെല്ലുന്ന മൊബൈല്‍ ഫോട്ടോഗ്രഫി പ്രദര്‍ശനത്തിലൂടെയാണ് ജിഷ്‌ണു മേളക്കെത്തിയവരുടെ പ്രശംസ പിടിച്ച് പറ്റിയത്. വീട്ടില്‍ നിന്ന് കൊണ്ടുവന്ന രണ്ട് ഡബിള്‍ മുണ്ടുകള്‍ ഉപയോഗിച്ച് ഉണ്ടാക്കിയ സ്‌ക്രീനില്‍ ഫോട്ടോ പതിപ്പിച്ചായിരുന്നു പ്രദര്‍ശനം.

യാത്രകള്‍ക്കിടയില്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ ചിത്രങ്ങളാണ് പ്രദര്‍ശിപ്പിച്ചതില്‍ ഭൂരിഭാഗവും. മേളക്കെത്തിയ എഴുത്തുകാരനായ ബെന്യാമിന്‍ അടക്കം നിരവധി പേര്‍ ചിത്രങ്ങള്‍ ആസ്വദിച്ച് സന്തോഷം പങ്കിട്ടെന്നും ജിഷ്‌ണു പറഞ്ഞു. മൊബൈല്‍ ഫോണില്‍ മനോഹര ചിത്രങ്ങൾ എടുക്കുന്നത് എങ്ങനെയെന്ന് ചോദിക്കുന്നവരോട് ചിത്രങ്ങള്‍ തന്നെ തേടി വരാറാണെന്നാണ് ജിഷ്‌ണുവിന്‍റെ മറുപടി.

അടുത്ത ചലച്ചിത്ര മേളക്ക് വേദിയൊരുങ്ങുമ്പോള്‍ വ്യത്യസ്‌തവും മനോഹരവുമായ കൂടുതല്‍ ഫോട്ടോകളുമായി എത്തണമെന്ന ആഗ്രഹത്തിലാണ് ജിഷ്‌ണു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.