ETV Bharat / state

സ്വര്‍ണക്കടകളില്‍ പരിശോധന വ്യാപകമാക്കുമെന്ന് മുഖ്യമന്ത്രി

നികുതി വെട്ടിപ്പ് സാധ്യത കാണുന്ന സ്ഥലങ്ങളില്‍ കര്‍ശന പരിശോധന നടത്തുമെന്നും അത്തരക്കാരുടെ ജിഎസ്‌ടി രജിസ്‌ട്രേഷന്‍ റദ്ദാക്കുന്നതുള്‍പ്പെടെയുള്ള നടപടികളെടുക്കുമെന്നും മുഖ്യമന്ത്രി അവലോകന യോഗത്തിൽ പറഞ്ഞു.

inspection in gold shops will be expanded says CM  gold shop inspection will expand says CM  gold shop inspection will expand  inspection in gold shops will be expanded  PINARAYI VIJAYAN  REVIEW MEETING  inspection in jewelleries will be expanded says CM  jewellery inspection will expand says CM  സ്വര്‍ണക്കടകളില്‍ പരിശോധന വ്യാപകമാക്കും  നികുതി വെട്ടിപ്പ്  സ്വര്‍ണക്കടകളില്‍ പരിശോധന വ്യാപകമാക്കുമെന്ന് മുഖ്യമന്ത്രി  മുഖ്യമന്ത്രി
നികുതി വെട്ടിപ്പ് തടയാന്‍ സ്വര്‍ണക്കടകളില്‍ പരിശോധന വ്യാപകമാക്കുമെന്ന് മുഖ്യമന്ത്രി
author img

By

Published : Sep 7, 2021, 1:10 PM IST

തിരുവനന്തപുരം: സ്വര്‍ണാഭരണ വില്‍പന രംഗത്തെ നികുതി വെട്ടിപ്പ് തടയാന്‍ കര്‍ശന നടപടികളുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്വര്‍ണക്കടകളിലെ പരിശോധന വ്യാപകമാക്കുമെന്നും വില്‍പന നികുതി ഇന്‍റലിജന്‍സ് ശക്തിപ്പെടുത്തുമെന്നും ഇക്കാര്യം ചര്‍ച്ചചെയ്യാന്‍ ചേര്‍ന്ന ഉന്നതതലയോഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.

നികുതി വെട്ടിപ്പ് സാധ്യത കാണുന്ന സ്ഥലങ്ങളില്‍ കര്‍ശന പരിശോധന നടത്തണം. അത്തരക്കാരുടെ ജിഎസ്‌ടി രജിസ്‌ട്രേഷന്‍ റദ്ദാക്കുന്നതുള്‍പ്പെടെയുള്ള നടപടികളെടുക്കണം. നികുതി പരിവ് കൂടുതല്‍ നടത്തുന്ന ഉദ്യോഗസ്ഥര്‍ക്ക് മതിയായ ഇന്‍സന്‍റീവ് നല്‍കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.

ALSO READ:കൊവിഡ് അവലോകനയോഗം ഇന്ന്; ലോക്ക്‌ഡൗൺ, കർഫ്യൂ ഇളവുകളിൽ തീരുമാനം

വലിയ സ്വര്‍ണക്കടകളിലെ സിസിടിവി ദൃശ്യങ്ങള്‍ ജിഎസ്‌ടി ഓഫീസിലും പൊലീസ് സ്റ്റേഷനിലും ലഭ്യമാക്കുന്നതിന്‍റെ സാധ്യതയും മുഖ്യമന്ത്രി യോഗത്തില്‍ ആരാഞ്ഞു. ധനവകുപ്പ് മന്ത്രി കെ.എന്‍ ബാലഗോപാല്‍, ചീഫ് സെക്രട്ടറി ഡോ. വി.പി ജോയ്, നികുതി വകുപ്പ് സെക്രട്ടറി ശര്‍മിള മേരി ജോസഫ്, സംസ്ഥാന ജിഎസ്‌ടി കമ്മീഷണര്‍ രത്തന്‍ ഖേല്‍ക്കര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.