തിരുവനന്തപുരം: ജയമോഹൻ തമ്പിയെ മകൻ അശ്വിൻ പണത്തിനായി മർദ്ദിക്കാറുണ്ടായിരുന്നുവെന്ന് അയൽവാസി. ഭാര്യയുടെ മരണശേഷമാണ് ജയമോഹൻ തമ്പി മദ്യപാനം തുടങ്ങിയത്. മകനും മദ്യത്തിന് അടിമയാണ്. മദ്യം വാങ്ങാൻ പണം നൽകാത്തതിന് അശ്വിൻ ജയമോഹൻ തമ്പിയുമായി വഴക്കിടുന്നതും മർദ്ദിക്കുന്നതും പതിവാണെന്ന് നാട്ടുകാർ പറയുന്നു. അയൽക്കാരും നാട്ടുകാരും ഇത് പലതവണ കണ്ടിട്ടുണ്ട്.
ശനിയാഴ്ച രാവിലെയാണ് ജയമോഹൻ തമ്പിയെ അവസാനമായി കണ്ടതെന്നും നാട്ടുകാർ പറയുന്നു.
ജയമോഹന്‍റെ വീട്ടിൽ നിന്നും ദുർഗന്ധം രൂക്ഷമായതിനെ തുടർന്നാണ് മുകളിലത്തെ നിലയിൽ താമസിക്കുന്നവർ വീടിനുള്ളിലേക്ക് നോക്കിയതെന്നും അങ്ങനെയാണ് മൃതദേഹം കണ്ടെത്തിയതെന്നും അയൽവാസി ഇ ടിവി ഭാരതിനോട് പറഞ്ഞു.