ETV Bharat / state

മദ്യലഹരിയില്‍ പൊലീസിനെയും ഡോക്‌ടറേയും കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ച സൈനികന്‍ അറസ്റ്റില്‍ - കല്ലറ

കല്ലറയിലെ സ്വകാര്യ ആശുപത്രിയില്‍ കാലിലെ മുറിവിന് ചികിത്സയ്‌ക്കെത്തിയ സൈനികനാണ് മദ്യലഹരിയിൽ ഡോക്‌ടറേയും ആശുപത്രിയിലെ വനിത ജീവനക്കാരേയും അസഭ്യം പറഞ്ഞ് കയ്യേറ്റം ചെയ്യാൻ ശ്രമിച്ചത്.

jawan arrestd for attcaking police  jawan arrestd for attcaking police and doctor  thiruvananthapuram crime  സൈനികന്‍ അറസ്റ്റില്‍  കല്ലറ  ചങ്ങറ
മദ്യലഹരിയില്‍ പൊലീസിനെയും ഡോക്‌ടറേയും കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ച സൈനികന്‍ അറസ്റ്റില്‍
author img

By

Published : Nov 12, 2022, 10:15 AM IST

തിരുവനന്തപുരം: മദ്യലഹരിയിൽ പൊലീസിനെയും ഡോക്‌ടറെയും ആശുപത്രിയിലെ വനിത ജീവനക്കാരെയും അസഭ്യം പറഞ്ഞ് കയ്യേറ്റം ചെയ്യാൻ ശ്രമിച്ച കേസിൽ സൈനികനെ അറസ്റ്റ് ചെയ്‌തു. കല്ലറ പാങ്ങോട് സ്വദേശി വിമല്‍ ആണ് അറസ്റ്റിലായത്. വെള്ളിയാഴ്‌ച (നവംബര്‍ 11) രാത്രി പത്ത് മണിയോടെയാണ് കേസിനാസ്‌പദമായ സംഭവം.

കല്ലറയിലെ സ്വകാര്യ ആശുപത്രിയിൽ കാലിലെ മുറിവിന് ചികിത്സയ്‌ക്കായി എത്തിയപ്പോഴാണ് മദ്യലഹരിയിലായിരുന്ന പ്രതിയുടെ അതിക്രമം. മുറിവ് അപകടത്തിലുണ്ടായതാണോ അടിപിടിയിലുണ്ടായതാണോ എന്നുള്ള ചോദ്യത്തെ തുടര്‍ന്നായിരുന്നു ഇയാള്‍ പ്രകോപിതനായത്. വിവരമറിഞ്ഞെത്തിയ രണ്ട് പൊലീസുകാരെയും പ്രതി ആക്രമിക്കാൻ ശ്രമിച്ചു. സംഭവശേഷം ഒളിവിലായിരുന്ന പ്രതിയെ ചങ്ങറയിൽ നിന്നാണ് അറസ്റ്റ് ചെയ്‌തത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.