ETV Bharat / state

'സംഘടന ഉദ്ഘോഷിക്കുന്ന മൂല്യങ്ങളുടെ നഗ്നമായ നിരാസം, അപലപനീയം, ക്രിമിനല്‍ പ്രവര്‍ത്തനം'; എസ്എഫ്ഐ വിവാദങ്ങളിൽ വിമർശനവുമായി ജനയുഗം - ജനയുഗം എഡിറ്റോറിയൽ

എസ്എഫ്ഐ പ്രതിസ്ഥാനത്ത് വന്ന വിവാദങ്ങളിൽ വിമർശനവുമായി ജനയുഗം മുഖപ്രസംഗം. മഹാരാജാസിലെ മാർക്ക് ലിസ്റ്റ് വിവാദം, വ്യാജരേഖ ചമക്കൽ, കേരള സർവകലാശാല തെരഞ്ഞെടുപ്പിലെ ആൾമാറാട്ടം തുടങ്ങി എസ്എഫ്ഐയുടെ വിവാദങ്ങൾ എണ്ണിപ്പറഞ്ഞാണ് വിമർശനം.

Janayugam editorial criticizing SFI controversies  Janayugam  Janayugam editorial  Janayugam editorial sfi controversies  sfi controversies Janayugam editorial  Janayugam criticizing sfi  ജനയുഗം  ജനയുഗം എസ്എഫ്ഐ  എസ്എഫ്ഐയെ വിമർശിച്ച് ജനയുഗം  പി എം ആര്‍ഷോ  മാർക്ക് ലിസ്റ്റ് വിവാദം  പി എം ആർഷോ മാർക്ക് ലിസ്റ്റ് വിവാദം  എസ്എഫ്ഐ വിവാദങ്ങളിൽ വിമർശനവുമായി ജനയുഗം  വ്യാജരേഖ ചമയ്‌ക്കൽ എസ്എഫ്ഐക്ക് വിമർശനം  ജനയുഗം മുഖപ്രസംഗം  ജനയുഗം എഡിറ്റോറിയൽ  കാട്ടാക്കട ക്രിസ്ത്യൻ കോളജ്
ജനയുഗം
author img

By

Published : Jun 8, 2023, 12:21 PM IST

തിരുവനന്തപുരം : എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോയുടെ മാര്‍ക്ക് ലിസ്റ്റ്, എസ്എഫ്ഐ നേതാവിന്‍റെ വ്യാജ എക്‌സ്‌പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് തുടങ്ങിയ വിവാദങ്ങളില്‍ വിമര്‍ശനവുമായി സിപിഐ മുഖപത്രമായ ജനയുഗം. എസ്എഫ്ഐ പ്രതിസ്ഥാനത്ത് വന്ന വിവാദങ്ങള്‍ എണ്ണി പറഞ്ഞാണ് ജനയുഗത്തിലെ മുഖപ്രസംഗം. ഉന്നത വിദ്യാഭ്യാസരംഗം വിവാദമുക്തമാക്കണം എന്ന തലക്കെട്ടോടെയാണ് ജനയുഗത്തിന്‍റെ എഡിറ്റോറിയൽ.

രണ്ട് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ഇത്തരത്തില്‍ ക്രമക്കേടുകളില്‍ ആരോപണ വിധേയരാകുന്നത് ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് ശരിയായ സന്ദേശമല്ല നല്‍കുന്നത്. സത്യസന്ധവും നീതിപൂര്‍വ്വവുമായി പ്രവര്‍ത്തിക്കുമെന്നും പെരുമാറുമെന്നും വിദ്യാര്‍ഥി സമൂഹവും പൊതുസമൂഹവും പ്രതീക്ഷിക്കുന്നവര്‍ അതിനെ വിരുദ്ധമായി പ്രവര്‍ത്തിക്കുകയോ അത്തരത്തില്‍ ആരോപണ വിധേയരാകുകയോ ചെയ്യുമ്പോള്‍ ഉണ്ടാകുന്ന വിവാദങ്ങളാണ് ഇപ്പോള്‍ കേരളത്തില്‍ നടക്കുന്നതെന്ന് മുഖപ്രസംഗത്തിൽ പറയുന്നു.

എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പരീക്ഷ എഴുതാതെ വിജയിച്ച സംഭവത്തില്‍ സാങ്കേതിക തകരാറാണെന്ന മഹാരാജാസ് കോളജിന്‍റെ പ്രിന്‍സിപ്പാൾ നല്‍കുന്ന വിശദീകരണം മുഖവിലയ്‌ക്കെടുത്താലും ഇക്കാര്യത്തില്‍ സമഗ്ര അന്വേഷണം നടത്തണം. സമൂഹത്തിലും വിദ്യാര്‍ഥികള്‍ക്കും ഉണ്ടായ ആശങ്കകള്‍ ദൂരീകരിക്കുന്നതിന് ഇത് അത്യാവശ്യമാണ്. ഇത്തരത്തില്‍ ഒരു അന്വേഷണം നടത്തി സത്യം തെളിയിച്ചാല്‍ മാത്രമേ ഉന്നത വിദ്യാഭ്യാസ രംഗത്തിന്‍റെ സത്പേരും പ്രതിച്ഛായയും നിലനിര്‍ത്താന്‍ കഴിയൂ എന്നും മുഖപ്രസംഗത്തിൽ വ്യക്തമാക്കുന്നു.

കെ വിദ്യ ഗസ്റ്റ് ലെക്‌ചറര്‍ നിയമനത്തിന് വ്യാജരേഖ ചമച്ച കേസ് ഗുരുതരമാണ്. അര്‍ഹരായ ഉദ്യോഗാര്‍ഥികളുടെ അവസരം കവര്‍ന്നെടുക്കുന്ന ക്രിമിനല്‍ പ്രവര്‍ത്തനം കൂടിയാണിത്. അവരുൾപ്പെട്ട സംഘടന ഉദ്ഘോഷിക്കുന്ന മൂല്യങ്ങളുടെ നഗ്‌നമായ ലംഘനമാണ് നടന്നത്. ഇത്തരത്തില്‍ വ്യാജരേഖ സൃഷ്‌ടിക്കുന്നതിന് ലഭിച്ചിട്ടുണ്ടെന്ന് പറയപ്പെടുന്ന സഹായം ഗൂഢാലോചനയുടെ മാനംകൂടി നല്‍കുന്നതാണെന്നും മുഖപ്രസംഗത്തിലുണ്ട്.

അനര്‍ഹമായ സാമ്പത്തിക നേട്ടം ഉണ്ടാക്കാന്‍ നടത്തിയ ശ്രമം അന്വേഷണ വിധേയമാവണം. ഇത്തരത്തില്‍ ക്രിമിനല്‍ പ്രവര്‍ത്തി ചെയ്‌തവര്‍ മാതൃകാപരമായി ശിക്ഷിക്കപ്പെടണമെന്നും ജനയുഗം ആവശ്യപ്പെടുന്നു. ഉന്നത വിദ്യാഭ്യാസം നേടിയ ചെറുപ്പക്കാരുടെ തൊഴില്‍ രാഹിത്യത്തിന്‍റെ പ്രശ്‌നത്തില്‍ കൂടിയാണ് ഈ സംഭവം വിരല്‍ ചൂണ്ടുന്നതെന്നും ജനയുഗം വിമര്‍ശിക്കുന്നുണ്ട്.

ഉന്നത വിദ്യാഭ്യാസ മേഖലയിലെ ഒഴിവുള്ള തസ്‌തികകള്‍ യഥാസമയം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു എന്നും നിയമനം നടക്കുന്നു എന്നും സര്‍ക്കാര്‍ ഉറപ്പുവരുത്തണം. സമീപ കാലത്ത് ഉയര്‍ന്ന വിവാദങ്ങള്‍ എല്ലാം ചൂണ്ടിക്കാട്ടി എസ്എഫ്‌ഐയെ പരോക്ഷമായി വിമര്‍ശിച്ചാണ് ജനയുഗത്തിന്റെ മുഖപ്രസംഗം. കാട്ടാക്കട ക്രിസ്ത്യന്‍ കോളജില്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ച പെണ്‍കുട്ടിക്ക് പകരം എസ്എഫ്‌ഐ ഏരിയ സെക്രട്ടറിയെ കോളജ് യൂണിയന്‍ കൗണ്‍സിലറായി ആള്‍മാറാട്ടം നടത്തിയ സംഭവം ഒരു പുരോഗമന വിദ്യാര്‍ഥി സംഘടനയുടെ പ്രതിച്ഛായയെ ബാധിക്കുന്നതാണ്. ഇത്തരം കാര്യങ്ങളില്‍ എസ്എഫ്‌ഐ ആത്മ പരിശോധനയ്ക്ക് വിധേയമാകണം. ആവശ്യമായ തിരുത്തലുകള്‍ക്ക് തയ്യാറാകണമെന്നും ജനയുഗം ആവശ്യപ്പെടുന്നുണ്ട്.

ഇത്തരം സംഭവങ്ങളില്‍ അധികൃതരും സര്‍ക്കാരും മുഖം നോക്കാതെ നീതിപൂര്‍വമായ അന്വേഷണത്തിനും വിട്ടുവീഴ്‌ചയില്ലാത്ത നടപടിക്കും തയ്യാറാവണം. എങ്കില്‍ മാത്രമേ സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ രംഗത്തെ പ്രതിച്ഛായയും സത്പേരും നിലനിര്‍ത്താന്‍ കഴിയൂവെന്നും മുഖപ്രസംഗത്തില്‍ പറയുന്നുണ്ട്.

Also read : എസ്എഫ്ഐ നേതാവ് പരീക്ഷയെഴുതാതെ ജയിച്ച സംഭവത്തില്‍ തിരുത്തലുമായി മഹാരാജാസ്‌ കോളജ് പ്രിൻസിപ്പാള്‍; പ്രതികരിച്ച് പിഎം ആർഷോയും

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.