കന്യാകുമാരി: ജനത കർഫ്യുവിൽ രാജ്യത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ കന്യാകുമാരിയും വിജനം. വഴിയോര കച്ചവട കടകൾ ഉൾപ്പെടെ എല്ലാം അടഞ്ഞു തന്നെ. സൂര്യോദയം കാണാൻ ആകെ 120 പേരാണ് ഉണ്ടായിരുന്നത്.
ഗുജറാത്തിൽ നിന്നെത്തിയ 110 പേരും പ്രദേശവാസികളായ പത്തുപേരുമാണ് ഇന്ന് സൂര്യോദയം കണ്ടത്. ഇത്രയും കുറവ് ആളുകളെ ആദ്യമായാണ് കാണുന്നതെന്ന് പ്രദേശവാസികൾ പറയുന്നു. അതിർത്തിമലയോര ഗ്രാമങ്ങളിലെ കടകമ്പോളങ്ങളും അടഞ്ഞു കിടക്കുന്നു. നിരത്തുകൾ പൂർണ്ണമായും വിജനമാണ്.