തിരുവനന്തപുരം: ഏറെ നാളായി തുടർന്നു വന്ന വിമത നീക്കങ്ങൾക്ക് അന്ത്യം കുറിച്ച് ജെ.ഡി.എസ് പിളർന്നു. ജനതാദൾ എസ് സെക്രട്ടറി ജനറൽ ജോർജ് തോമസിന്‍റെ നേതൃത്വത്തിലുള്ള വിമത പക്ഷം യു.ഡി.എഫിൽ ചേർന്നേക്കും. പാർട്ടി ദേശീയ അധ്യക്ഷൻ എച്ച്.ഡി. ദേവഗൗഡയ്ക്ക് ബി.ജെ.പി അനുകൂല നിലപാടെന്ന് ആരോപിച്ചുകൊണ്ടാണ് വിമതപക്ഷത്തിന്‍റെ നടപടി. ഇതിനു പിന്നാലെ വന വികസന കോർപ്പറേഷൻ ചെയർമാൻ സ്ഥാനം ജോർജ് തോമസ് രാജിവച്ചു. പിളർപ്പിൽ സി.കെ. നാണുവിന്‍റെ പിന്തുണ ഉണ്ടെന്നും ജോർജ് തോമസ് വിഭാഗം പറയുന്നു.
ജെ.ഡി.എസ് ദേശീയ നേതൃത്വത്തെ തള്ളിക്കൊണ്ട് ദേശീയ അധ്യക്ഷ സ്ഥാനം ദേവഗൗഡ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ജോർജ് തോമസ് വിഭാഗം യോഗം കൂടി പ്രമേയം പാസാക്കിയിരുന്നു.