തിരുവനന്തപുരം: മന്ത്രി കെ.ടി ജലീലിന്‍റെ രാജി ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നിൽ ഇന്നും പ്രതിപക്ഷ സംഘടനകളുടെ സമരം. ജനതാദൾ ജോൺ വിഭാഗം ആണ് ഇന്ന് ആദ്യം പ്രതിഷേധവുമായി എത്തിയത്. പ്രതിഷേധക്കാർ മന്ത്രി കെ.ടി ജലീലിന്‍റെ കോലം കത്തിച്ചു.
പൊലീസും പ്രതിഷേധക്കാരും തമ്മിൽ സംഘർഷം ഉണ്ടായതിനെ തുടർന്ന് പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.