ETV Bharat / state

ആളും ആരവങ്ങളുമില്ലാതെ ജമീല മാലിക്കിന് മലയാളത്തിന്‍റെ യാത്രയയപ്പ് - Jameela Malik

പാണ്ഡവപുരം, ആദ്യത്തെ കഥ തുടങ്ങി മുപ്പതോളം സിനിമകളിൽ അഭിനയിച്ച ജമീല മാലിക് പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ അഭിനയം പഠിച്ചിറങ്ങിയ ആദ്യ മലയാളി വനിതയാണ്

ജമീല മാലിക്ക്  തിരുവനന്തപുരം  പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട്  സിനിമ വാര്‍ത്തകള്‍  film  Jameela Malik  jonakappuram valiya palli
ജമീല മാലിക്കിന് ആളും ആരവങ്ങളുമില്ലാതെ മലയാളത്തിന്‍റെ യാത്രയയപ്പ്
author img

By

Published : Jan 28, 2020, 7:49 PM IST

Updated : Jan 28, 2020, 8:15 PM IST

തിരുവനന്തപുരം: മുൻകാല നടി ജമീല മാലിക്കിന്‍റെ മൃതദേഹം കൊല്ലം ജോനകപ്പുറം വലിയ പളളിയിൽ ഖബറടക്കി. പാണ്ഡവപുരം, ആദ്യത്തെ കഥ തുടങ്ങി മുപ്പതോളം സിനിമകളിൽ അഭിനയിച്ച ജമീല മാലിക് പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ അഭിനയം പഠിച്ചിറങ്ങിയ ആദ്യ മലയാളി വനിതയാണ്. നടൻ മധുവിന്‍റെ നാടകപ്രവർത്തനങ്ങളിൽ പങ്കാളിയായാണ് അഭിനയ ജീവിതത്തിന്‍റെ തുടക്കം. 16-ാം വയസിലാണ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെത്തിയത്. 1980ന് മുമ്പ് മലയാള ചലചിത്ര രംഗത്ത് സജീവമായിരുന്ന ജമീല മാലിക്കിന് അവസരങ്ങള്‍ കുറഞ്ഞതോടെ ഡബ്ബിങ് മേഖലയിലേക്ക് തിരിഞ്ഞു.

ആളും ആരവങ്ങളുമില്ലാതെ ജമീല മാലിക്കിന് മലയാളത്തിന്‍റെ യാത്രയയപ്പ്

തിരുവനന്തപുരം സതേണ്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അധ്യാപികയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. താര സംഘടനയായ അമ്മ രണ്ട് വര്‍ഷം മുമ്പ് നിര്‍മിച്ച് നല്‍കിയ തിരുവനന്തപുരം പാലോടുള്ള വീട്ടില്‍ മാനസിക വെല്ലുവിളി നേരിടുന്ന മകനോടൊപ്പമായിരുന്നു താമസം. ഹിന്ദിയിൽ പരിജ്ഞാനമുണ്ടായിരുന്നതിനാൽ ട്യൂഷനെടുത്തായിരുന്നു അവസാന കാലത്തെ ജീവിതം. അമ്മ ഏർപ്പെടുത്തിയ പെൻഷനും ലഭിച്ചിരുന്നു. വളരെ ചുരുക്കം ആളുകള്‍ മാത്രമാണ് ചലചിത്ര രംഗത്ത് നിന്നും ജമീലയുടെ സംസ്‌കാര ചടങ്ങിനെത്തിയത്. അര്‍ഹിക്കുന്ന അവസരങ്ങളും അംഗീകാരങ്ങളും ജീവിച്ചിരുന്ന സമയത്തും ജമീലയെ തേടിയെത്തിയില്ല. തിരുവനന്തപുരം തൈക്കാട് ഭാരത് ഭവനിലെ പൊതുദർശനത്തിന് ശേഷം ജോനകപ്പുറം വലിയ പള്ളിയില്‍ സംസ്‌കരിച്ചു.

Intro:മുൻകാല നടി ജമീല മാലിക്കിന്റെ മൃതദേഹം കൊല്ലം ജോനകപ്പുറം വലിയ പളളിയിൽ ഖബറടക്കി. തിരുവനന്തപുരം തൈക്കാട് ഭാരത് ഭവനിൽ പൊതുദർശനത്തിനു വച്ച മൃതദേഹത്തിൽ മന്ത്രി കടകംപള്ളി സുരേന്ദ്രനും ചലച്ചിത്ര സംഘടനകൾക്കു വേണ്ടി പ്രതിനിധികളും അന്ത്യാഞ്ജലിയർപ്പിച്ചു. പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിച്ചിറങ്ങിയ ആദ്യ മലയാളി നായികയ്ക്ക് വളരെ കുറച്ചു പേർ മാത്രം പങ്കെടുത്ത ചടങ്ങിലാണ് മടക്കം. hold - റീത്ത് സമർപ്പിക്കുന്ന വിഷ്വൽസ് ജമീല മാലിക്കിന് ആളും ആരവങ്ങളുമില്ലാതെ മലയാളത്തിന്റെ യാത്രയയപ്പ്. അർഹിക്കുന്ന അവസരങ്ങളും അംഗീകാരവും ലഭിക്കാതിരുന്ന ജമീലയെ യാത്രയാക്കാനെത്തിയത് ചലച്ചിത്ര രംഗത്തു നിന്ന് വിരലിലെണ്ണാവുന്നവർ മാത്രം. 1980 നു മുമ്പ് 30 ഓളം സിനിമകളിൽ അഭിനയിച്ച ജമീല പിന്നീട് അവസരങ്ങൾ കുറഞ്ഞതോടെ ജീവിക്കാൻ നന്നെ ബുദ്ധിമുട്ടി. ഇതോടെ ഡബ്ബിംഗിലേക്ക് തിരിഞ്ഞു. തിരുവനന്തപുരത്ത് സതേൺ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ അഭിനയത്തിൽ അധ്യാപികയായി. താരസംഘടനയായ അമ്മ രണ്ടു വർഷം മുമ്പ് നിർമ്മിച്ചു നൽകിയ തിരുവനന്തപുരം പാലോടുള്ള വീട്ടിൽ മാനസിക ബുദ്ധിമുട്ടുള്ള മകനുമൊത്തായിരുന്നു താമസം. ഹിന്ദിയിൽ പരിജ്ഞാനമുണ്ടായിരുന്നതിനാൽ ട്യൂഷനെടുത്തായിരുന്നു അവസാന കാലത്തെ ജീവിതം. അമ്മ ഏർപ്പെടുത്തിയ പെൻഷനും ലഭിച്ചിരുന്നു. അവസരങ്ങൾക്കു വേണ്ടി ആരുടെയും പിന്നാലെ പോകാതിരുന്ന പ്രതിഭയുള്ള നടിക്ക് അർഹിക്കുന്ന പരിഗണന ഒരിക്കലും ലഭിച്ചില്ല. byte - ഭാഗ്യലക്ഷ്മി, ഡബ്ബിംഗ് ആർട്ടിസ്റ്റ് സഹോദരൻ ഫസിൽ ഉൾ ഹഖ് മൃതദേഹം ഏറ്റുവാങ്ങി കൊല്ലത്തേക്ക് കൊണ്ടുപോയി. ഇദ്ദേഹത്തിന്റെ വീട്ടിൽ പൊതു ദർശനത്തിനു വച്ച ശേഷം ജോനകപ്പുറം വലിയ പള്ളിയിൽ സംസ്കരിച്ചു. etv bharat thiruvananthapuram.

Body:.

Conclusion:.
Last Updated : Jan 28, 2020, 8:15 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.