ETV Bharat / state

മാധവ വാര്യരുമായി സൗഹൃദം മാത്രം, സ്വപ്ന നട്ടാൽ കുരുക്കാത്ത നുണ പറയുന്നു: കെ ടി ജലീല്‍ - കെടി ജലീലിനെതിരെയുള്ള സ്വപ്‌ന സുരേഷിന്‍റെ ആരോപണം

2014ല്‍ ഷാര്‍ജ സുല്‍ത്താന് ഡി ലിറ്റ് നല്‍കുമ്പോള്‍ താന്‍ മന്ത്രിയല്ലെന്ന് ജലീല്‍

kt jaleel reactio on swapna suresh  gold smuggling through diplomatic channel in kerala  swapna suresh allegations against kt jaleel  കെടി ജലീല്‍ സ്വപ്ന സുരേഷിന്‍റെ ആരോപണത്തില്‍ പ്രതികരണം  കെടി ജലീലിനെതിരെയുള്ള സ്വപ്‌ന സുരേഷിന്‍റെ ആരോപണം  നയതന്ത്ര ചാനലിലൂടെയുള്ള സ്വര്‍ണ കള്ളക്കടത്ത്
സ്വപ്‌ന സുരേഷിന് മറുപടിയുമായി കെ.ടി ജലീല്‍; മാധവ വാര്യര്‍ സുഹൃത്ത് മാത്രമെന്ന് ജലീല്‍
author img

By

Published : Jun 16, 2022, 5:19 PM IST

Updated : Jun 16, 2022, 5:40 PM IST

തിരുവനന്തപുരം: സ്വപ്‌ന സുരേഷിന്‍റെ സത്യവാങ്‌മൂലത്തില്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടിയുമായി കെ.ടി.ജലീല്‍. ഫ്ലൈജാക്ക് ലോജിസ്റ്റിക് ഉടമ മാധവ വാര്യര്‍ തന്‍റെ സുഹൃത്ത് മാത്രമാണ്. മറ്റൊരു ബിസിനസ് ബന്ധവും മാധവ വാര്യരുമായി ഇല്ല.

മാധവവാര്യര്‍ ഫൗണ്ടേഷനും സ്വപ്‌ന ഇപ്പോള്‍ ജോലി ചെയ്യുന്ന എച്ച്‌ആര്‍ഡിഎസുമായി ചില കേസുകളുണ്ട്. അട്ടപ്പാടിയില്‍ നിര്‍മിച്ച വീടുകളുടെ പണം മാധവ വാര്യര്‍ ഫൗണ്ടേഷന് എച്ച്‌ആര്‍ഡിഎസ് നല്‍കാനുണ്ട്. ഫൗണ്ടേഷനെതിരെ അന്വേഷണം നടത്തി മാധവ വാര്യരെ ബുദ്ധിമുട്ടിക്കാനാകും ഇപ്പോഴത്തെ ആരോപണങ്ങള്‍ക്ക് പിന്നിലെ ശ്രമമെന്നും ജലീല്‍ ആരോപിച്ചു.

മാധവ വാര്യരുമായി സൗഹൃദം മാത്രം, സ്വപ്ന നട്ടാൽ കുരുക്കാത്ത നുണ പറയുന്നു: കെ ടി ജലീല്‍

2014ല്‍ ഷാര്‍ജ സുല്‍ത്താന് ഡി ലിറ്റ് നല്‍കുമ്പോള്‍ താന്‍ മന്ത്രിയല്ലെന്നും ജലീല്‍ പറഞ്ഞു. പി.കെ അബ്‌ദു റബ്ബാണ് അന്നത്തെ മന്ത്രി. ബിരുദം നല്‍കിയത് സംബന്ധിച്ച് സര്‍വകലാശാലയാണ് മറുപടി പറയേണ്ടത്. നട്ടാല്‍ കുരുക്കാത്ത നുണകളാണ് മുഖ്യമന്ത്രിക്കെതിരെ പ്രചരിപ്പിക്കുന്നത്. പുട്ടിന് തേങ്ങയിടുന്നതു പോലെയാണ് സ്വപ്‌ന വെളിപ്പെടുത്തലുകള്‍ നടത്തുന്നത്. ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നതായും കെ ടി ജലീല്‍ വ്യകതമാക്കി.

Last Updated : Jun 16, 2022, 5:40 PM IST

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.