ETV Bharat / state

നീതി നിഷേധം: ശവപ്പെട്ടി വഹിച്ച് യാക്കോബായ സഭയുടെ പ്രതിഷേധ റാലി - thiruvananthapuram latest news

ശവപ്പെട്ടിയും വഹിച്ചുകൊണ്ട് സെക്രട്ടേറിയറ്റിലേക്ക് യാക്കോബായ സഭ റാലി നടത്തിയത്

യാക്കോബായ സഭ പ്രതിഷേധ റാലി നടത്തി
author img

By

Published : Nov 12, 2019, 8:36 PM IST

Updated : Nov 12, 2019, 9:27 PM IST

തിരുവനന്തപുരം: വിശ്വാസികൾക്ക് മാന്യമായ ശവസംസ്‌കാരം നിഷേധിക്കുന്നതായി ആരോപിച്ച് യാക്കോബായ സഭ പ്രതിഷേധ റാലി നടത്തി. ശവപ്പെട്ടിയും വഹിച്ചുകൊണ്ട് സെക്രട്ടേറിയറ്റിലേക്ക് യാക്കോബായ സഭ റാലി നടത്തിയത്. ആവശ്യങ്ങൾ അംഗീകരിക്കുന്നത് വരെ സമരത്തിൽ നിന്നും പിന്മാറില്ലെന്നും സർക്കാരിൽ നിന്നും അനുകൂല തീരുമാനം ഉണ്ടായില്ലെങ്കിൽ സമരത്തിന്‍റെ രീതി മാറുമെന്നും റാലി ഉദ്ഘാടനം ചെയ്‌ത് മെത്രാപൊലീത്ത ട്രസ്റ്റി ജോസഫ് മാർ ഗ്രിഗോറിയോസ് പറഞ്ഞു.

നീതി നിഷേധം: ശവപ്പെട്ടി വഹിച്ച് യാക്കോബായ സഭയുടെ പ്രതിഷേധ റാലി

പ്രതിഷേധ റാലിയിൽ ആയിരക്കണക്കിന് സഭാവിശ്വാസികള്‍ പങ്കെടുത്തു. സെന്‍റ് പീറ്റേഴ്‌സ് കത്തീഡ്രലിൽ നിന്നും ആരംഭിച്ച റാലി സീനിയർ മെത്രാപൊലീത്ത ഡോ.എബ്രഹാം മാർ സേവേറിയോസ് ഫ്ലാഗ് ഓഫ് ചെയ്തു. മൃതദേഹ സംസ്‌കാരണത്തിന് സ്വാതന്ത്ര്യം നിഷേധിക്കുന്ന ഓർത്തഡോക്‌സ് സഭയുടെ നടപടിയില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് യാക്കോബായ സഭ കേരള ഗവർണറെയും മുഖ്യമന്ത്രിയെയും നേരിൽ കണ്ടിരുന്നു. എന്നാൽ നടപടി വൈകുന്നതിൽ പ്രതിഷേധിച്ചാണ് വിശ്വാസികളെ രംഗത്തിറക്കിയത്.

യാക്കോബായ സഭ മുംബൈ ഭദ്രാസനാധിപൻ തോമസ് മാർ അലക്‌സാന്ത്രയോസ് മെത്രാപൊലീത്തയുടെ നേതൃത്വത്തിൽ കഴിഞ്ഞ ഒരാഴ്ചയായി സെക്രട്ടേറിയറ്റിനു മുന്നിൽ സഹനസമരം തുടരുകയാണ്.

Intro:നീതി നിഷേധം ഉയർത്തിക്കാട്ടി സെക്രട്ടറിയേറ്റിനു മുന്നിൽ യാക്കോബായ സഭയുടെ പ്രതിഷേധ സമര മുന്നേറ്റം. ആവശ്യങ്ങൾ അംഗീകരിക്കുന്നതു വരെ സമരത്തിൽ നിന്നും പിന്മാറില്ലെന്നും സർക്കാരിൽ നിന്നും അനുകൂല തീരുമാനം ഉണ്ടായില്ലെങ്കിൽ സമരത്തിന്റെ രീതി മാറുമെന്നും പ്രതിഷേധ മുന്നേറ്റം ഉത്ഘാടനം ചെയ്ത മെത്രാപോലിത്ത ട്രസ്റ്റി ജോസഫ് മാർ ഗ്രിഗോറിയോസ് പറഞ്ഞു.

Body:സെക്രട്ടറിയേറ്റിലേയ്ക്ക് നടന്ന പ്രതിഷേധറാലിയിൽ ആയിരക്കണക്കിന് സഭ വിശ്വാസികളാണ് പങ്കെടുത്തത്. സെന്റെ പീറ്റേഴ്സ് കത്തീഡ്രലിൽ നിന്നും ആരംഭിച്ച റാലി സീനിയർ മെത്രാപോലിത്ത ഡോ.എബ്രഹാം മാർ സേവേറിയോസ് പ്ലേഗ് ഓഫ് ചെയ്തു. വിശ്വാസികൾക്ക് മാന്യമായ ശവസംസ്കാരം നിഷേധിക്കുന്നതായി ചൂണ്ടിക്കാട്ടി പ്രതിഷേധ സൂചകമായി ശവപ്പെട്ടിയും വഹിച്ചാണ് റാലി സെക്രട്ടറിയേറ്റിനു മുന്നിൽ എത്തിയത്. മൃതദേഹ സംസ്കരണത്തിന് സ്വാതന്ത്ര്യം നിഷേധിക്കുന്ന ഓർത്തഡോക്സ് സഭയുടെ നിതി നിഷേധത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് യാക്കോബായ സഭ ഗവർണറെയും മുഖ്യമന്ത്രിയെയും നേരിൽ കണ്ടിരുന്നു. എന്നാൽ നടപടി വൈകുന്നതിൽ പ്രതിഷേധിച്ചാണ് വിശ്വാസികളെ രംഗത്തിറക്കിയത്. യാക്കോബായ സഭ മുംബൈ ഭദ്രാസനാധിപൻ തോമസ് മാർ അലക്സാന്ത്രയോസ് മെത്രാപോലിത്തയുടെ നേതൃത്വത്തിൽ കഴിഞ്ഞ ഒരാഴ്ചയായി സെക്രട്ടറിയേറ്റിനു മുന്നിൽ സഹനസമരം തുടരുകയാണ്.

ഇ ടി വി ഭാ ര ത്.
തിരുവനന്തപുരം

Conclusion:
Last Updated : Nov 12, 2019, 9:27 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.