ശ്രീധരന്‍ പിള്ളക്കെതിരെ യാക്കോബായ സഭ
യാക്കോബായ സുറിയാനി സഭയ്ക്കെതിരെയുള്ള ബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രീധരൻപിള്ളയുടെ പരാമർശം അപലപനീയമെന്ന് യാക്കോബായ സഭ.
യാക്കോബായ സുറിയാനി സഭയ്ക്ക് എതിരെയുള്ള ബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രീധരൻപിള്ളയുടെ പരാമർശം അപലപനീയമെന്ന് യാക്കോബായ സഭ.
യാക്കോബായ സഭ ബിജെപിയുടെ ആനുകൂല്യങ്ങൾ പറ്റി നന്ദികേട് കാണിച്ചുവെന്നും ഓർത്തഡോക്സ് സഭയ്ക്ക് ബിജെപിയുടെ പരിപൂർണ പിന്തുണ ഉണ്ടാകുമെന്നുമുളള ബിജെപി സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻ പിള്ളയുടെ പ്രസ്താവനകൾ തികച്ചും ലജ്ജാകരമാണെന്ന് യാക്കോബായ സുറിയാനി സഭയുടെ മീഡിയ സെൽ ചെയർമാൻ കുര്യാക്കോസ് മോർ തെയോഫിലോസ് മെത്രാപ്പോലീത്ത ഔദ്യോഗിക പത്രക്കുറിപ്പിൽ അറിയിച്ചു.
ഒരു നൂറ്റാണ്ടായി നിലനിൽക്കുന്ന സഭാതർക്കം കോടതി വിധികളിലൂടെ മാത്രം പരിഹരിക്കുവാൻ കഴിയുകയില്ല എന്ന യാഥാർത്ഥ്യം ഉൾക്കൊണ്ടുകൊണ്ട് മധ്യസ്ഥ ചർച്ചയിലൂടെ പ്രശ്നങ്ങൾ പരിഹരിക്കുവാൻ ബഹുമാനപ്പെട്ട സുപ്രീംകോടതിതന്നെ ഉത്തരവിട്ടിരിയ്ക്കുന്നത് സാഹചര്യത്തിൽ പക്ഷം ചേർന്നുള്ള ശ്രീധരൻപിള്ളയുടെ അപക്വമായ പ്രസ്താവന രാഷ്ട്രീയമുതലെടുപ്പ് ലക്ഷ്യം വച്ചുകൊണ്ടാണെന്നും യാക്കോബായ സുറിയാനി സഭയുടെ ഔദ്യോഗിക പത്രക്കുറിപ്പിൽ പറയുന്നു.
വിശ്വാസപരമായ കാര്യങ്ങളെക്കുറിച്ചുള്ള ജസ്റ്റിസ് ഇന്ദു മൽഹോത്രയുടെ വിധിയും ,അയോധ്യ കേസ് പോലും മധ്യസ്ഥതയിലൂടെ തീർക്കണമെന്ന സുപ്രീംകോടതിയുടെ ഉത്തരവ് നിലനിൽക്കുമ്പോൾ ജനങ്ങളുടെ ഇടയിൽ ആശയക്കുഴപ്പമുണ്ടാക്കി സഭാ പ്രശ്നത്തിന്റെ പേരിൽ മുതലെടുപ്പ് നടത്തി രാഷ്ട്രീയ നേട്ടമുണ്ടാക്കാനുള്ള ഹീനമായ ശ്രമമാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ നടത്തുന്നതെന്നും യാക്കോബായ സുറിയാനി സഭ ആരോപിച്ചു.
Conclusion: