തിരുവനന്തപുരം : ഐഎസ്ആർഒ ഗൂഢാലോചന കേസില്‍ പ്രതികളായ സിബി മാത്യൂസ്, കെ.കെ.ജോഷ്വ എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷയിൽ തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി ബുധനാഴ്‌ച നേരിട്ട് വാദം കേൾക്കും.
പ്രതികൾക്ക് മുൻകൂർ ജാമ്യം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് നമ്പി നാരായണനും, മാലിദ്വീപ് സ്വദേശികളായ മറിയം റഷീദയും സുഹൃത്ത് ഫൗസിയയും നൽകിയ ഹർജികളും കോടതി അന്ന് പരിഗണിക്കും.
കേസിൽ നമ്പി നാരായണനെയോ മാലിദ്വീപ് സ്വദേശികളെയോ കക്ഷി ചേർക്കുന്നതിൽ എതിർപ്പില്ലെന്ന് സിബിഐ കോടതിയെ അറിയിച്ചു.
Read more:ഐ.എസ്.ആർ.ഒ ചാരക്കേസ്; പ്രതികളുടെ ജാമ്യാപേക്ഷയെ എതിര്‍ത്ത് സി.ബി.ഐ
മുൻ പൊലീസ് ഡിജിപിമാരായ സിബി മാത്യൂസ്, ആർ.ബി.ശ്രീകുമാർ ഉൾപ്പെടെ 18 പേരാണ് സിബിഐ രജിസ്റ്റർ ചെയ്‌ത എഫ്ഐആറിലുള്ളത്. സുപ്രീം കോടതി നിയോഗിച്ച ഡികെ ജയിൻ കമ്മിറ്റി നൽകിയ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് സിബിഐ അന്വേഷണം.