തിരുവനന്തപുരം: ഐ.എസ്.ആർ.ഒ ചാരക്കേസ് ഗൂഢാലോചന കേസിൽ മുൻ പൊലീസ് മേധാവി സിബി മാത്യു, ഡിവൈ.എസ്.പി കെ.കെ. ജോഷ്വ എന്നിവരുടെ മുൻകൂർ ജാമ്യ അപേക്ഷയിൽ വാദം പരിഗണിക്കുന്നത് ഓഗസ്റ്റ് നാലിലേക്ക് മാറ്റി. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. സിബി മാത്യുസിനെതിരെ തെളിവുകൾ ഹാജരാക്കുവാൻ സിബിഐ സമയം ആവശ്യപ്പെട്ടതിനെ തുടർന്നാണ് കേസ് പരിഗണിക്കുന്നത് കോടതി മാറ്റിയത്.
സമയം വേണമെന്ന് സിബിഐ
കഴിഞ്ഞ തവണ വാദം പരിഗണിച്ചപ്പോൾ സിബി മാത്യുസിനെതിരെ സിബിഐ ആരോപിക്കുന്ന ജാമ്യമില്ലാ വകുപ്പുകൾ നിലനിൽക്കുന്നതെയാണോ എന്ന് കോടതി ആരാഞ്ഞിരുന്നു. ഇതേ തുടർന്ന് സിബിഐ അഭിഭാഷകൻ കേസിൽ സിബി മാത്യുവിൻ്റെ പങ്ക് തെളിയിക്കുന്ന രേഖകൾ തങ്ങളുടെ പക്കൽ ഉണ്ടെന്ന് വാദിച്ചു. ഇത് കണക്കിലെടുത്താണ് കോടതി രേഖകൾ ഹാജരാക്കുവാൻ സിബിഐക്ക് നിർദേശം നൽകിയത്.
സുപ്രീം കോടതി തന്നെ മുൻ ജഡ്‌ജി ആയിരുന്ന ഡി.കെ ജയിനെ അധ്യക്ഷനാക്കി കമ്മിറ്റി രൂപീകരിക്കുകയും ചെയ്‌തു. ഈ സംഘത്തിൻ്റെ അന്വേഷണത്തിൽ കേസിൽ ഗുരുതരമായ അപാകതകൾ കണ്ടെത്തിയിരുന്നു. തുടർന്ന് ഈ റിപ്പോർട്ട് പരിഗണിച്ച കോടതി ഐ.എസ്.ആർ.ഒ ചാരക്കേസിലെ ഗൂഢാലോചന അന്വേഷിക്കാൻ സിബിഐക്ക് ഉത്തരവ് നൽകുകയായിരുന്നു.
READ MORE: ഐഎസ്ആർഒ ചാരക്കേസ് ഗൂഢാലോചന; പ്രതികളുടെ മുൻകൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി-