തിരുവനന്തപുരം : സ്വർണക്കടത്ത് കേസ് ആരോപണങ്ങൾക്ക് പിന്നിൽ ഇസ്ലാമോഫോബിയയെന്ന് എ.എൻ ഷംസീർ എം.എല്‍.എ. ഈ കേസിന് പിന്നിൽ വരുന്ന ആരോപണങ്ങളിൽ ഉയരുന്ന ഖുര്‍ആന്‍, ഈന്തപ്പഴം, ബിരിയാണി ചെമ്പ് തുടങ്ങിയവയെല്ലാം ഈ ഫോബിയയുടെ ഭാഗമാണ്. യു.ഡി.എഫ് ഇതിന് പോത്സാഹനം നൽകുകയാണ്.
ഇതിന് കൂട്ട് നിൽക്കണോയെന്ന് മുസ്ലിം ലീഗ് ആലോചിക്കണമെന്നും ഷംസീർ പറഞ്ഞു. രണ്ട് കോളജ് വിദ്യാർഥികൾ നൃത്തം ചെയ്തതിൽ വർഗീയത കണ്ടെത്തിയ വർഗീയ ഭ്രാന്തനാണ് സ്വപ്നയുടെ അഭിഭാഷകന്‍ കൃഷ്ണരാജ്. ഇയാൾ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍റെ ചങ്ങാതിയാണെന്നും ഷംസീർ ആരോപിച്ചു.
Also Read: സ്വപ്‌നയുടെ രഹസ്യമൊഴി കളവെങ്കില്‍ എന്തുകൊണ്ട് മാനനഷ്‌ടക്കേസ് കൊടുക്കുന്നില്ല : ഷാഫി പറമ്പിൽ