ETV Bharat / state

തദ്ദേശ സ്ഥാപന ഓഫിസുകളിലെ പരിശോധന; ക്രമക്കേട് നടത്തിയ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്‌തതായി എം ബി രാജേഷ് - തദ്ദേശ സ്ഥാപന ഓഫിസുകളിലെ പരിശോധന

3 കോർപ്പറേഷനുകളിലും 16 മുനിസിപ്പാലിറ്റികളിലും 25 ഗ്രാമ പഞ്ചായത്തുകളിലും ഓരോ ജില്ല/ബ്ലോക്ക് പഞ്ചായത്തുകളിലുമാണ് ഇൻ്റേണൽ വിജിലൻസ് ഓഫീസർമാരുടെ നേതൃത്വത്തിൽ പരിശോധന നടത്തിയത്.

എംബി രാജേഷ്  വിജിലൻസ് പരിശോധന  തദ്ദേശ സ്ഥാപന ഓഫിസുകളിൽ പരിശോധന  M B Rajesh  ഇൻ്റേണൽ വിജിലൻസിന്‍റെ മിന്നൽ പരിശോധന  Internal vigilance  ആർഷോ  തദ്ദേശ സ്ഥാപന ഓഫിസുകളിലെ പരിശോധന  committed irregularities in local body offices
എം ബി രാജേഷ്
author img

By

Published : Jun 8, 2023, 4:41 PM IST

ക്രമക്കേട് നടത്തിയ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്‌തു

തിരുവനന്തപുരം : തദ്ദേശ സ്ഥാപന ഓഫീസുകളിൽ ഇൻ്റേണൽ വിജിലൻസ് ഓഫീസർമാരുടെ നേതൃത്വത്തിൽ നടന്ന മിന്നൽ പരിശോധനയിൽ ക്രമക്കേട് കണ്ടെത്തിയ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്‌തതായി മന്ത്രി എം ബി രാജേഷ്. അഴിമതിക്കെതിരെ സർക്കാർ ശക്തമായ നിലപാടാണ് സ്വീകരിക്കുന്നതെന്നും തദ്ദേശ സ്ഥാപനങ്ങളിൽ പരാതികൾ ഉയർന്നുവരുന്നത് ഗൗരവത്താേടെയാണ് കാണുന്നതെന്നും മന്ത്രി വാർത്ത സമ്മേളനത്തിൽ പറഞ്ഞു.

അഴിമതി ഇല്ലാതാക്കാനും ഫയലുകൾ വേഗത്തിൽ നീങ്ങാനും നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ഈ മാസം 6 നാണ് ഇൻ്റേണൽ വിജിലൻസ് ഓഫീസർമാരുടെ നേതൃത്വത്തിൽ 3 കോർപ്പറേഷനുകളിലും 16 മുനിസിപ്പാലിറ്റികളിലും 25 ഗ്രാമ പഞ്ചായത്തുകളിലും ഓരോ ജില്ല/ബ്ലോക്ക് പഞ്ചായത്തുകളിലും മിന്നൽ പരിശോധന നടത്തിയത്.

നേമം സോണൽ ഓഫിസിൽ നടത്തിയ പരിശോധനയിൽ കെട്ടിട നമ്പർ അനുവദിച്ച ഫയലുകൾ പരിശോധനയ്ക്ക് വിധേയമാക്കിയതിൽ കെഎംബിആര്‍ ലംഘനം മറച്ചുവച്ച് തെറ്റായ റിപ്പോർട്ട് നൽകി ഒക്കുപെൻസി സർട്ടിഫിക്കറ്റുകൾ നൽകിയ സംഭവത്തിൽ രണ്ട് ഓവർസീയർമാരെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്‌തിട്ടുണ്ട്.

ഇതേ ഓഫിസിൽ ഓവർസീയറുടെ റിപ്പോർട്ട് ഇല്ലാതെ കെട്ടിടങ്ങൾക്ക് നമ്പർ നൽകുന്നതിന് ചുമതലയുള്ള അസിസ്റ്റന്‍റ് എൻജിനീയർ ഓഫീസിൽ ഉണ്ടായിരിക്കെ ഇയാളെ മറികടന്ന് ഒക്കുപൻസി സർട്ടിഫിക്കറ്റ് നൽകിയ അസിസ്റ്റന്‍റ് എക്‌സിക്യൂട്ടീവ് എൻജിനീയറെയും സസ്‌പെൻഡ് ചെയ്‌തിട്ടുണ്ട്.

2881 ലൈസൻസിനുള്ള അപേക്ഷകൾ തീർപ്പാക്കാത്തതാണെന്ന് കണ്ടെത്തിയതിൻ്റെയും വ്യാപാര സ്ഥാപനങ്ങളുടെ പേര് വിവരങ്ങൾ ഉൾക്കൊള്ളുന്ന ട്രേഡേഴ്‌സ് ലിസ്റ്റ് തയ്യാറാക്കി സൂക്ഷിച്ചിട്ടില്ല എന്നതടക്കമുള്ള ഗുരുതരമായ കൃത്യവിലോപം കണ്ടെത്തിയതിനെ തുടർന്ന് പാലക്കാട് നഗരസഭയിലെ ഹെൽത്ത് സൂപ്പർവൈസർ, തിരുവനന്തപുരം കല്ലിയൂർ ഗ്രാമപഞ്ചായത്തിലെ ഹെഡ് ക്ലാർക്ക് എന്നിവരെയും അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്‌തു.

തദ്ദേശ സ്ഥാപനങ്ങളിലെ മിന്നൽ പരിശോധന വരും ദിവസങ്ങളിലും തുടരുമെന്നും ക്രമക്കേട് കണ്ടെത്തി പരിഹരിക്കുമെന്നും മന്ത്രി വ്യക്‌തമാക്കി. തദ്ദേശ സ്ഥാപനങ്ങളിൽ പരിഹരിക്കപ്പെടേണ്ട പല ഫയലുകളും ദീർഘമായി വൈകുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും കെട്ടിട നിർമ്മാണ അനുമതി അടക്കമുള്ള അപേക്ഷകൾ കെട്ടിക്കിടക്കുകയാണെന്നും പൊതുജനങ്ങളുടെ അവസരം നിഷേധിക്കുന്നതാണിതെന്നും മന്ത്രി പറഞ്ഞു.

മാർക്ക് ലിസ്റ്റ് വിവാദത്തിൽ മാധ്യമങ്ങൾക്ക് വിമർശനം : അതേസമയം മഹാരാജാസ് കോളജിലെ മാർക്ക് ലിസ്റ്റ് വിവാദത്തിൽ മാധ്യമങ്ങളെയും മന്ത്രി എം ബി രാജേഷ് രൂക്ഷമായി വിമർശിച്ചു. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം ആർഷോയെ ന്യായീകരിച്ച് സംസാരിച്ച മന്ത്രി ആർഷോയുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രശ്‌നം എന്താണെന്ന് പറയേണ്ടത് മാധ്യമങ്ങളാണെന്നും അസംബന്ധം പറയുന്നതിന് അതിരുവേണമെന്നും പറഞ്ഞു.

ആദ്യം വസ്‌തുത ഇല്ലാത്ത കാര്യം പറഞ്ഞ പ്രിൻസിപ്പാള്‍ പിന്നീട് അത് തിരുത്തിയെങ്കിലും ആ തിരുത്തലല്ല ആദ്യം പറഞ്ഞതാണ് വിശ്വസിക്കേണ്ടതെന്ന് പറയുന്ന മാധ്യമങ്ങൾക്ക് കാര്യമായി എന്തോ തകരാറുണ്ടെന്നും മന്ത്രി കുറ്റപ്പെടുത്തി. വസ്‌തുത വ്യക്തമായാലെങ്കിലും നേരോ നെറിയോ ഉണ്ടെങ്കിൽ മാധ്യമങ്ങൾ ആർഷോക്കെതിരെയുള്ള വാർത്ത പിൻവലിക്കണമെന്നും മന്ത്രി വാർത്ത സമ്മേളനത്തിൽ ആവശ്യപ്പെട്ടു.

ALSO READ : 'എന്തും പറയാമെന്ന നില, പുറമെ പണിയില്ലാത്തവരെ വിളിച്ചിരുത്തി രാത്രി ചർച്ച'; ആര്‍ഷോ വിഷയത്തില്‍ മാധ്യമങ്ങള്‍ക്കെതിരെ എംബി രാജേഷ്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.