ETV Bharat / state

ഭിന്നശേഷി സൗഹൃദ സമൂഹത്തിനായി ക്ഷമയോടെ സ്ത്രീകൾ - ബഡ്‌സ് സ്‌കൂൾ

ഭിന്നശേഷിക്കാരായ കുട്ടികളുടെ വെല്ലുവിളി നിറഞ്ഞ പരിചരണവും പുനരധിവാസ പ്രക്രിയയും ഈ രംഗത്തെ അധ്യാപകരും അനധ്യാപകരും ശാസ്ത്രീയമായിത്തന്നെ നിർവഹിക്കുന്നു.

international womens day  women helps differently abled children  ഭിന്നശേഷിക്കാരായ കുട്ടികൾ സ്ത്രീകൾ  ബഡ്‌സ് സ്‌കൂൾ  അന്താരാഷ്‌ട്ര വനിത ദിനം
ഭിന്നശേഷി സൗഹൃദമായ സമൂഹത്തിനായി ക്ഷമയോടെ പ്രവർത്തിച്ച് സ്ത്രീകൾ
author img

By

Published : Mar 8, 2022, 8:37 AM IST

തിരുവനന്തപുരം: ഭിന്നശേഷിക്കാരായ കുട്ടികളുടെ പുനരധിവാസത്തിന് സംസ്ഥാനത്തെ സ്ത്രീകൾ നിസ്‌തുലമായ പങ്കു വഹിക്കുന്നു. ഏറെ ക്ഷമയും സഹനവും പരിശീലനവും ആവശ്യമുള്ള ഈ മേഖലയിൽ അധ്യാപകരായി ജോലി ചെയ്യുന്നവരിൽ ഏറെയും സ്ത്രീകളാണ്. ശേഷീവൈവിധ്യങ്ങളുള്ള കുട്ടികളുടെ വെല്ലുവിളി നിറഞ്ഞ പരിചരണവും പുനരധിവാസ പ്രക്രിയയും ഈ രംഗത്തെ അധ്യാപകരും അനധ്യാപകരും ശാസ്ത്രീയമായിത്തന്നെ നിർവഹിക്കുന്നുണ്ട്.

ഭിന്നശേഷി സൗഹൃദമായ സമൂഹത്തിനായി ക്ഷമയോടെ പ്രവർത്തിച്ച് സ്ത്രീകൾ

കുട്ടികളുടെ അമ്മമാരും അധ്യാപകരും അടങ്ങുന്ന കൂട്ടായ്‌മയാണ് ഈ മഹത്തായ യജ്ഞത്തിൻ്റെ വിജയം നിർണയിക്കുന്നത്. പ്രാഥമികാവശ്യങ്ങൾ പോലും നിറവേറ്റാൻ അറിയാതെ പഠന കേന്ദ്രങ്ങളിൽ എത്തുന്ന കുട്ടികൾ നിരന്തര പരിശീലനത്തിലൂടെ ചിത്രം വരച്ചും പാട്ടുപാടിയും ക്രാഫ്റ്റ് വർക്കുകൾ ചെയ്‌തും വികാസം പ്രാപിക്കുന്നത് ഇപ്പോൾ പുതിയ കാഴ്‌ചയല്ല. അതിനു പിന്നിലുള്ള സ്ത്രീശക്തിയുടെ കൃത്യതയാർന്ന വിനിയോഗം പലപ്പോഴും സമൂഹം കാണാതെ പോകുന്നുണ്ട്.

ഈ അന്താരാഷ്‌ട്ര വനിത ദിനത്തിൽ ഭിന്നശേഷിക്കാരായ കുട്ടികളുടെ ഉന്നമനത്തിനായി ക്ഷമയോടെ പ്രവർത്തിക്കുന്ന വനിതകളെ ഓർക്കാം.

Also Read: ഇന്ന് അന്താരാഷ്‌ട്ര വനിത ദിനം; ലിംഗ സമത്വം ഉറപ്പാക്കാം, സുസ്ഥിരമായ നാളേക്കായി...

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.