തിരുവനന്തപുരം: അന്താരാഷ്ട്ര മോഷണ സംഘം തിരുവനന്തപുരത്ത് പിടിയിലായി. ഇറാൻ പൗരന്മാരായ നാല് പേരാണ് പിടിയിലായത്. നഗരത്തിലെ ഹോട്ടലിൽ നിന്നാണ് കന്‍റോൺമെന്‍റ് പൊലീസ് ഇവരെ അറസ്റ്റ് ചെയ്‌തത്. ധനകാര്യ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് മോഷണത്തിന് പദ്ധതി തയ്യാറാക്കുന്നതിനിടെയാണ് സംഘം അറസ്റ്റിലായതെന്ന് പൊലീസ് അറിയിച്ചു. സംസ്ഥാനത്ത് നിരവധി മോഷണ കേസുകളിൽ പ്രതികളാണിവർ. സംഘത്തിൽ ഇനിയും അംഗങ്ങൾ ഉണ്ടെന്നാണ് സൂചന. നാല് പേരെയും ചേർത്തല പൊലീസിന് കൈമാറി. ചേർത്തലയിലെ ഒരു മോഷണ കേസിൽ പ്രതികളാണ് ഇവര്‍. ഇതേ തുടർന്നാണ് ഇവരെ ചേർത്തല പൊലീസിന് കൈമാറിയത്.
അന്താരാഷ്ട്ര മോഷണ സംഘം തിരുവനന്തപുരത്ത് പിടിയിൽ - thieves arrested in thiruvanthapuram
അറസ്റ്റിലായവരെ ചേർത്തല പൊലീസിന് കൈമാറി