ETV Bharat / state

അന്തർ ജില്ല ബോട്ട് സർവീസ് നാളെ മുതല്‍ ആരംഭിക്കുമെന്ന് ഗതാഗത മന്ത്രി

42 ബോട്ടുകൾ ജില്ലകൾക്കുള്ളില്‍ സർവീസ് നടത്തുമെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രൻ പറഞ്ഞു. കൊവിഡിനെ തുടർന്ന് വർധിപ്പിച്ച ചാർജ് ഒഴിവാക്കിയതായും മന്ത്രി പറഞ്ഞു.

inter district boat service  അന്തർ ജില്ല ബോട്ട് സർവീസ്  മന്ത്രി എ.കെ ശശീന്ദ്രൻ  ജലഗതാഗത വകുപ്പ് വാർത്ത  കൊവിഡ് വാർത്തകൾ  minister a k sasidran statement  kerala boat service news
അന്തർ ജില്ല ബോട്ട് സർവീസ് നാളെ മുതല്‍ ആരംഭിക്കുമെന്ന് ഗതാഗത മന്ത്രി
author img

By

Published : Jun 3, 2020, 3:36 PM IST

തിരുവനന്തപുരം: കെഎസ്ആർടിസി ബസുകൾക്ക് പിന്നാലെ അന്തർ ജില്ല ബോട്ടുകളും നാളെ മുതല്‍ സംസ്ഥാനത്ത് സർവീസ് ആരംഭിക്കും. 11 ബോട്ടുകൾ തൊട്ടടുത്ത രണ്ട് ജില്ലകളെ ബന്ധിപ്പിച്ച് സർവീസ് നടത്തും. 42 ബോട്ടുകൾ ജില്ലകൾക്കുള്ളില്‍ സർവീസ് നടത്തുമെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രൻ പറഞ്ഞു. കൊവിഡിനെ തുടർന്ന് വർധിപ്പിച്ച ചാർജ് ഒഴിവാക്കിയതായും മന്ത്രി പറഞ്ഞു.

അന്തർ ജില്ല ബോട്ട് സർവീസ് നാളെ മുതല്‍ ആരംഭിക്കുമെന്ന് ഗതാഗത മന്ത്രി

ജലഗതാഗത വകുപ്പിന് ആകെ 54 ബോട്ടുകളും അഞ്ച് റെസ്ക്യു ബോട്ടുകളുമാണുള്ളത്. ഇതിൽ മൂന്ന് ജില്ലകളെ ബന്ധിപ്പിക്കുന്ന വൈക്കം - എറണാകുളം ബോട്ട് സർവീസ് നടത്തില്ല. യാത്രാക്കാർ നിർബന്ധമായും മാസ്‌ക് ധരിക്കുകയും സാനിറ്റൈസർ ഉപയോഗിക്കുകയും വേണം. ഹോട്ട് സ്പോട്ടുകളിലും, കണ്ടെയ്മെന്‍റ് പ്രദേശങ്ങളിലും ബോട്ടുകൾ നിർത്തില്ല. എല്ലാ സീറ്റുകളിലും ഇരുന്നുള്ള യാത്ര അനുവദിച്ചിട്ടുണ്ട്. സർവീസുകൾ പുന:രാരംഭിക്കുന്ന സാഹചര്യത്തിൽ സുരക്ഷ നടപടികൾ ഉറപ്പു വരുത്താൻ ജലഗതാഗത വകുപ്പ് ഡയറക്ടർക്ക് നിർദേശം നൽകി. ലോക്ക് ഡൗണിന് മുൻപ് ആകെ 748 ബോട്ടുകളാണ് സർവീസ് നടത്തിയിരുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.