ETV Bharat / state

ചിന്ത ജെറോമിന്‍റെ പിഎച്ച്ഡി‌ വിവാദം; അന്വേഷണ സമിതിയെ നിയമിക്കാനൊരുങ്ങി കേരള സര്‍വകലാശാല - ചങ്ങമ്പുഴയുടെ വിഖ്യാതമായ വാഴക്കുല

പ്രബന്ധം നേരിട്ടുള്ള പരിശോധനക്കാൻ നാലംഗ കമ്മിറ്റിയെ നിയമിക്കാനാണ് കേരള സർവകലാശാലയുടെ തീരുമാനം

Chintha Jerome PhD Thesis Controversy  Chintha Jerome  ചിന്ത ജെറോം  ചിന്താ ജെറോം പിഎച്ച്ഡി പ്രബന്ധ വിവാദം  കേരള സര്‍വകലാശാല  പി പി അജയകുമാർ  ചിന്ത ജെറോം വിവാദം  Chintha Jerome Controversy  ചിന്ത ജെറോമിനെതിരായ പിഎച്ചഡി വിവാദം  Chinta Jerome PhD Thesis Controversy  ചങ്ങമ്പുഴയുടെ വിഖ്യാതമായ വാഴക്കുല  വാഴക്കുല വിവാദം
ചിന്ത ജെറോമിനെതിരായ പിഎച്ച്ഡി‌ വിവാദം
author img

By

Published : Jan 31, 2023, 11:16 AM IST

തിരുവനന്തപുരം: ചിന്ത ജെറോമിന്‍റെ പിഎച്ച്ഡി പ്രബന്ധ വിവാദം പരിശോധിക്കുന്നതിനായി അന്വേഷണ സമിതിയെ നിയമിക്കാനൊരുങ്ങി കേരള സര്‍വകലാശാല. നാലംഗ കമ്മിറ്റിയെയാകും ഇതിനായി നിയമിക്കുക. പ്രബന്ധം നേരിട്ടുള്ള പരിശോധനക്കും വിധേയമാക്കും. ചിന്ത ജെറോമിന്‍റെ ഗവേഷണ ബിരുദം പുനഃപരിശോധിക്കണമെന്ന് സേവ് യൂണിവേഴ്‌സിറ്റി കാമ്പയിന്‍ കമ്മിറ്റി കഴിഞ്ഞ ദിവസം വൈസ് ചാന്‍സലറോട് ആവശ്യപ്പെട്ടിരുന്നു.

ഗവര്‍ണര്‍ക്കും കേരള സര്‍വകലാശാല വി.സിക്കും നല്‍കിയ നിവേദനത്തിലാണ് ഈ ആവശ്യം. മലയാള വാണിജ്യ സിനിമകളുടെ പ്രത്യേയ ശാസ്ത്രത്തെ അധികരിച്ച് യുവജന കമ്മിഷന്‍ അധ്യക്ഷ ചിന്താ ജെറോം പി.എച്ച്.ഡി ബിരുദം നേടുന്നതിന് സമര്‍പ്പിച്ച പ്രബന്ധം വിദഗ്‌ധസമിതിയെ നിയോഗിച്ച് പുനഃപരിശോധിക്കണം.

ഗുരുതര വീഴ്‌ച വരുത്തിയ ചിന്തയുടെ ഗൈഡ് മുന്‍ പി.വി.സി പി പി അജയകുമാറിന്‍റെ ഗൈഡ്ഷിപ്പ് സസ്പെന്‍ഡ് ചെയ്യണം. അദ്ദേഹത്തെ നിലവിലെ എച്ച്.ആര്‍.ഡി.സി ഡയറക്‌ടർ സ്ഥാനത്ത്‌ നിന്ന് നീക്കം ചെയ്യണമെന്നും സേവ് യൂണിവേഴ്‌സിറ്റി കാമ്പയിന്‍ ആവശ്യപ്പെട്ടു.

ചിന്ത ജെറോമിന്‍റെ പ്രബന്ധം മറ്റു പ്രസിദ്ധീകരണങ്ങളില്‍ നിന്ന് പകര്‍ത്തിയതാണെന്നതിന് വ്യക്തമായ തെളിവുകള്‍ പുറത്തുവന്നിരിന്നു. ആശയങ്ങളും രചനയും മറ്റു പ്രസിദ്ധീകരണങ്ങളില്‍ നിന്ന് പകര്‍ത്തിയത് കണ്ടെത്താന്‍ ശ്രമിക്കാത്തത് ഗൈഡിന്‍റെ ഭാഗത്ത് നിന്നുള്ള ഗുരുതര വീഴ്‌ചയാണ്.

അക്കാദമിക് പ്രോഗ്രാമുകളുടെ സര്‍ഗസ്വഭാവവും മൗലികതയും നിലനിര്‍ത്തേണ്ട സ്ഥാപനങ്ങളാണ് സര്‍വകലാശാലകള്‍. ഈ സ്ഥാപനങ്ങളുടെ തലപ്പത്തിരിക്കുന്നവര്‍ ധാര്‍മികമായും അക്കാദമികപരമായും ബൗദ്ധികമായും സംഭവിക്കുന്ന ക്രമക്കേടുകളെ പ്രോത്സാഹിപ്പിക്കുന്നവര്‍ ആകരുത്.

സര്‍വകലാശാല വൈസ് ചാന്‍സലര്‍ സ്ഥാപനത്തിന്‍റെ ഗുണനിലവാരം കാത്തുസൂക്ഷിക്കാന്‍ ബാധ്യസ്ഥനാണ്. അതിനാല്‍ ക്രമക്കേടുകള്‍ക്ക് വി.സി ഉള്‍പ്പെടെയുള്ള ഭരണാധികാരികള്‍ ഉത്തരവാദികളാണ്. അതുകൊണ്ട് ചാന്‍സലര്‍ എന്ന നിലയില്‍ ബഹുമാനപ്പെട്ട ഗവര്‍ണര്‍ ഈ ക്രമക്കേടുകള്‍ തടയുന്നതിന് നടപടി സ്വീകരിക്കണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടു.

ALSO READ: ചിന്ത ജെറോമിനെതിരായ പിഎച്ച്‌ഡി പ്രബന്ധ വിവാദം : അനങ്ങാതെ കേരള സർവകലാശാല, കോപ്പിയടി ആരോപണവും കനക്കുന്നു

ചിന്തയുടെ ഗവേഷണത്തിനെതിരെ നിലവില്‍ കൂടുതല്‍ പേര്‍ സര്‍വകലാശാലയ്ക്ക് പരാതി നല്‍കുന്നുണ്ട്. അതേസമയം ചിന്ത ജെറോമിന്‍റെ പിഎച്ച്ഡി പ്രബന്ധം കോപ്പിയടിയാണെന്ന ആരോപണവും നിലനില്‍ക്കുന്നുണ്ട്. ബോധി കോമണ്‍സ് എന്ന സൈറ്റിലെ ലേഖനങ്ങള്‍ കോപ്പിയടിച്ചുവെന്നാണ് പരാതി.

ചങ്ങമ്പുഴയുടെ വിഖ്യാതമായ വാഴക്കുല വൈലോപ്പിള്ളിയുടേതാണെന്നാണ് ചിന്തയുടെ ഗവേഷണ പ്രബന്ധത്തിലെ മറ്റൊരു വിവാദം. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം വിഭാവനം ചെയ്‌ത ജാതി രഹിത കാഴ്‌ചപ്പാടില്‍ വെള്ളം ചേര്‍ക്കുന്നതാണ് സംവിധായകരായ പ്രിയദര്‍ശന്‍റെയും രഞ്ജിത്തിന്‍റെയും സിനിമകള്‍ എന്നുപറഞ്ഞാണ് പ്രബന്ധം വാഴക്കുലയിലേക്കെത്തുന്നത്.

ALSO READ: പിഎച്ച്ഡി വിവാദം : ചിന്ത ജെറോമിന്‍റെ പ്രബന്ധം പുനഃപരിശോധിക്കണമെന്ന് വിസിക്ക് പരാതി

ആര്യന്‍ സിനിമ പറയുന്നിടത്താണ് വാഴക്കുല കവിതയുടെ പരാമര്‍ശം. എന്നാല്‍ ആര്യനില്‍ മോഹന്‍ലാലിന്‍റെ കഥാപാത്രം കൃത്യമായി വാഴക്കുലയുടെ രചയിതാവിനെ പറയുന്നുമുണ്ട്. സിനിമ പോലും കാണാതെയാണോ പ്രബന്ധം തയ്യാറാക്കിയതെന്നതടക്കമുള്ള ആരോപണങ്ങളാണ് ചിന്തക്കെതിരെ ഉയരുന്നത്.

ചിന്തയ്ക്ക് മേല്‍ വിവാദങ്ങള്‍ ഏറെയുണ്ടായിട്ടും സര്‍വകലാശാല ഇടപെടാത്തതില്‍ വലിയ രീതിയിൽ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് കേരള സര്‍വകലാശാല അന്വേഷണ സമിതിയെ നിയമിക്കാനൊരുങ്ങുന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.