തിരുവനന്തപുരം: തൊഴിലുറപ്പ് ജോലിക്കിടെ പാലം തകർന്ന് തൊഴിലാളികൾക്ക് പരിക്ക്. വിഴിഞ്ഞം പുന്നക്കുളത്താണ് തോട്ടിലെ പാലം തകർന്ന് തൊഴിലുറപ്പ് തൊഴിലാളികൾക്ക് പരിക്കേറ്റത്. ഷീജ, ഷിബി, സിന്ധു മോൾ, ശ്രീദേവി, ശാന്ത എന്നിവർക്കാണ് പരിക്കേറ്റത്.
ഷീജ, ഷിബി, സിന്ധു മോൾ എന്നിവരെ മെഡിക്കൽ കോളജിലും മറ്റുള്ളവരെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു. തൊഴിലുറപ്പ് പണിക്കിടെ പാലത്തിന് മുകളിലിരുന്ന് ഭക്ഷണം കഴിക്കുമ്പോഴാണ് പാലം തകർന്നത്. തുടർന്ന് തൊഴിലാളികൾ തോട്ടിലേക്ക് വീഴുകയായിരുന്നു.