തിരുവനന്തപുരം : നെടുമങ്ങാട്ട് ഒന്നര വയസുകാരിയെ കുളിമുറിയിലെ ബക്കറ്റിലെ വെള്ളത്തിൽ വീണുമരിച്ച നിലയിൽ കണ്ടെത്തി. താന്നിമൂട് ഷംനാദ് മൻസിലിൽ സിദ്ദിഖ് - സജീന ദമ്പതികളുടെ മകൾ നൈന ഫാത്തിമയാണ് മരിച്ചത്. മൂന്ന് പെണ്മക്കളിൽ ഇളയതാണ് നൈന ഫാത്തിമ.
വീട്ടാവശ്യത്തിനായി വെള്ളം നിറച്ചുവച്ചിരുന്ന ബക്കറ്റിൽ കുഞ്ഞ് വീഴുകയായിരുന്നു. സംഭവം നടക്കുമ്പോൾ മാതാവ് മാത്രമേ വീട്ടിൽ ഉണ്ടായിരുന്നുള്ളൂ. സജീന നമസ്ക്കരിക്കുന്ന സമയത്താണ് കുട്ടി ബക്കറ്റിൽ വീണത്.
കന്യാകുളങ്ങര സര്‍ക്കാര്‍ ആശുപത്രിയിൽ കുഞ്ഞിനെ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആലിയ ഫാത്തിമ, അസ്‌ന ഫാത്തിമ എന്നിവര്‍ സഹോദരികളാണ്.