ETV Bharat / state

'വസ്തുതാവിരുദ്ധം' ; കിറ്റെക്‌സ് എംഡിയുടെ ആരോപണങ്ങൾ തള്ളി മന്ത്രി പി രാജീവ്

സർക്കാരിനെതിരായ ആരോപണങ്ങള്‍ക്ക് പിന്നിൽ ഗൂഢാലോചനയെന്ന് മന്ത്രി പി രാജീവ്.

Kitex MD Sabu Jacob  Industries Minister P Rajeev on Kitex  മന്ത്രി പി രാജീവ്  Minister P Rajeev  വ്യവസായ മന്ത്രി പി രാജീവ്
കിറ്റെക്‌സിന്‍റെ ആരോപണങ്ങൾ ഗൗരവകരമെന്ന് വ്യവസായ മന്ത്രി പി രാജീവ്
author img

By

Published : Jul 5, 2021, 10:13 PM IST

തിരുവനന്തപുരം : സംസ്ഥാന സർക്കാരിനെതിരെ കിറ്റെക്സ് ഉന്നയിച്ച ആരോപണങ്ങൾ തള്ളി വ്യവസായ മന്ത്രി പി. രാജീവ്. സംസ്ഥാന സര്‍ക്കാരോ ഏതെങ്കിലും വകുപ്പുകളോ മുന്‍കൈ എടുത്തോ ബോധപൂര്‍വമോ ഒരു പരിശോധനയും കിറ്റെക്‌സില്‍ നടത്തിയിട്ടില്ലെന്ന് മന്ത്രി പറഞ്ഞു.

ദേശീയ മനുഷ്യാവകാശ കമ്മിഷന് പാര്‍ലമെന്‍റംഗമായ ബെന്നി ബഹനാന്‍ നൽകിയ പരാതി, പിടി തോമസ് എംഎല്‍എ ഉന്നയിച്ച ആരോപണം, വനിത ജീവനക്കാരിയുടെ പേരില്‍ പ്രചരിച്ച വാട്ട്‌സാപ്പ് സന്ദേശത്തിന്‍റെ അടിസ്ഥാനത്തില്‍ ഹൈക്കോടതി ഉള്‍പ്പെടെ നൽകിയ നിര്‍ദേശം എന്നിവയുടെ അടിസ്ഥാനത്തിലാണ് പരിശോധന നടന്നത്.

ആരോപണങ്ങൾ വസ്തുതാവിരുദ്ധം

ഈ പരിശോധനകളില്‍ ഏതെങ്കിലും പരാതിയുള്ളതായി കിറ്റെക്‌സ് മാനേജ്‌മെന്‍റ് വ്യവസായം ഉള്‍പ്പെടെ ഒരു വകുപ്പിനേയും ഔദ്യോഗികമായി അറിയിച്ചിട്ടില്ല. പരിശോധനാവേളയില്‍ സ്ഥാപന ഉടമയോ പ്രതിനിധികളോ തടസമൊന്നും ഉന്നയിച്ചിട്ടില്ലെന്ന് നേതൃത്വം നൽകിയ ജില്ല ലേബര്‍ ഓഫിസര്‍ അറിയിച്ചിട്ടുണ്ട്.

വസ്തുതകള്‍ ഇതായിരിക്കെ സംസ്ഥാനത്തിനും സര്‍ക്കാരിനും എതിരെ അതീവ ഗുരുതരമായ ആരോപണങ്ങളാണ് കിറ്റെക്‌സ് ഉന്നയിച്ചിരിക്കുന്നത്. അവ പൂര്‍ണമായും വസ്തുതാവിരുദ്ധമാണ്.

കേരളം നിക്ഷേപ സൗഹൃദ സംസ്ഥാനം

ദേശീയതലത്തില്‍ തന്നെ ഏറ്റവും മികച്ച നിക്ഷേപ സൗഹൃദ അന്തരീക്ഷമുള്ള സംസ്ഥാനമാണ് ഇന്ന് കേരളം. നിതി ആയോഗ് ഈ മാസം പ്രസിദ്ധപ്പെടുത്തിയ ഏറ്റവും പുതിയ സുസ്ഥിര വികസന സൂചികയില്‍ ഒന്നാം സ്ഥാനം കേരളത്തിനാണ്.

Also read: നിക്ഷേപത്തിനായി കിറ്റക്‌സിനെ ക്ഷണിച്ച് തെലങ്കാന സര്‍ക്കാര്‍

നിതി ആയോഗിന്റെ തന്നെ മറ്റൊരു സൂചികയായ ഇന്ത്യ ഇന്നവേഷന്‍ സൂചികയില്‍ മികച്ച ബിസിനസ് സാഹചര്യമുള്ള സംസ്ഥാനമെന്ന വിഭാഗത്തില്‍ കേരളം രണ്ടാം സ്ഥാനത്ത് എത്തുകയുണ്ടായി. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലും മുന്‍കൈയിലുമാണ് വ്യവസായ നിക്ഷേപം ഉള്‍പ്പെടെയുള്ള മേഖലയില്‍ വലിയ കുതിച്ചുചാട്ടം സൃഷ്ടിച്ചത്.

പിന്നിൽ നിഗൂഢ ലക്ഷ്യം

യു.പി പോലുള്ള സംസ്ഥാനങ്ങളെ കേരളം മാതൃകയാക്കണമെന്ന വാദം അപഹാസ്യമാണ്. തൊഴില്‍ രഹിതരായ യുവാക്കളുടെ പട്ടിക ഉന്നയിച്ചുള്ള കിറ്റെക്‌സ് എം.ഡിയുടെ വാദം ഏതോ നിഗൂഢ ലക്ഷ്യം വച്ചാണ്. കിറ്റെക്‌സില്‍ നടന്ന പരിശോധനകളുമായി ബന്ധപ്പെട്ട് വ്യവസായ വകുപ്പിന് ഒരു പരാതിയും ലഭിച്ചിട്ടില്ല.

പരാതികള്‍ ഉന്നയിക്കുന്നതിനുള്ള ടോള്‍ ഫ്രീ സൗകര്യം മുതല്‍ വ്യവസായ മന്ത്രിയേയോ മുഖ്യമന്ത്രിയേയോ നേരില്‍ സമീപിക്കാനുള്ള സാഹചര്യം വരെ ഉണ്ടായിട്ടും അത് ഉപയോഗിച്ചില്ല.

പകരം സാമൂഹ്യ മാധ്യമങ്ങളിലൂടെ ആരോപണങ്ങള്‍ ഉന്നയിക്കുകയാണ് ചെയ്തത്. അത് ശ്രദ്ധയില്‍പ്പെട്ട ഉടന്‍ ജൂണ്‍ 28ന് വ്യവസായ മന്ത്രി കിറ്റെക്‌സ് എം. ഡി. സാബു ജേക്കബ്ബിനെ വിളിച്ചു. അദ്ദേഹത്തെ ലഭിക്കാതെ വന്നപ്പോള്‍ സഹോദരന്‍ ബോബി ജേക്കബ്ബിനെ വിളിക്കുകയും പ്രശ്‌നം തിരക്കുകയും ചെയ്തു.

Also read: തമിഴ്‌നാട് ക്ഷണിച്ചു: വാഗ്‌ദാനങ്ങൾ ആകര്‍ഷകമെന്ന് കിറ്റക്‌സ്‌ ഗ്രൂപ്പ്

എറണാകുളം ജില്ല വ്യവസായ കേന്ദ്രം ജനറല്‍ മാനേജരും സ്ഥാപനവുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങള്‍ അന്വേഷിക്കാമെന്ന് ഉറപ്പ് നൽകി. ജൂണ്‍ 29ന് നിക്ഷേപ പദ്ധതിയില്‍ നിന്ന് പിന്‍മാറുന്നു എന്ന വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടപ്പോഴും സാബു ജേക്കബ്ബിനെ ബന്ധപ്പെടാന്‍ ശ്രമിച്ചു.

കേരളം വ്യവസായത്തിന് പറ്റുന്ന നാടല്ല എന്ന് വരുത്തി തീര്‍ക്കാനാണ് സാബു ജേക്കബ് ശ്രമിച്ചത്. ഇതിനുപിന്നിലുള്ള താത്പര്യം വ്യക്തമാക്കേണ്ടതും അദ്ദേഹമാണെന്നും മന്ത്രി പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.