ETV Bharat / state

'റിപ്പോർട്ട് സമർപ്പിച്ചിട്ട് ഒരാഴ്‌ച, അംഗീകരിക്കാതെ വ്യവസായ വകുപ്പ്'; എ ഐ കാമറ അഴിമതിയിൽ വീണ്ടും ഒളിച്ചുകളി - രമേശ് ചെന്നിത്തല

വിവരാവകാശ നിയമ പ്രകാരം ആവശ്യപ്പെട്ടാൽ റിപ്പോർട്ട് പുറത്തുവിടേണ്ടി വരുമെന്നും അതിനാലാണ് റിപ്പോർട്ട് അംഗീകരിക്കുന്നത് വൈകുന്നതെന്നുമാണ് സൂചന.

എ ഐ കാമറ  എ ഐ കാമറ വിവാദം  എപിഎം മുഹമ്മദ് ഹനീഷ്  എ ഐ കാമറ അഴിമതി  ആൻ്റണി രാജു  കെൽട്രോണ്‍  ആൻ്റണി രാജു  Anthony Raju  AI Camera  Keltron  എപിഎം മുഹമ്മദ് ഹനീഷ്  രമേശ് ചെന്നിത്തല  AI camera scam
എ ഐ കാമറ അഴിമതിയിൽ വീണ്ടും ഒളിച്ചുകളി
author img

By

Published : May 26, 2023, 2:35 PM IST

തിരുവനന്തപുരം: എ ഐ കാമറ പദ്ധതിയിലെ അഴിമതി ആരോപണത്തിൽ വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷ് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചെങ്കിലും അംഗീകരിക്കാതെ വ്യവസായ വകുപ്പ്. റിപ്പോർട്ട് അംഗീകരിക്കുമ്പോൾ വിവരാവകാശ നിയമ പ്രകാരം ആവശ്യപ്പെട്ടാൽ അത് പുറത്തുവിടേണ്ടി വരും. ഇതേ തുടർന്നാണ് റിപ്പോർട്ട് അംഗീകരിക്കുന്നത് വൈകുന്നതെന്നാണ് സൂചന.

റിപ്പോർട്ട് സമർപ്പിച്ചിട്ട് ഇന്ന് കൃത്യം ഒരാഴ്‌ച പിന്നിടുകയാണ്. എന്നാൽ നടപടി ക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മാത്രമേ റിപ്പോർട്ട് അംഗീകരിക്കുകയുള്ളു എന്നാണ് വ്യവസായ വകുപ്പിൻ്റെ വാദം. എ ഐ കാമറ വിവാദത്തിൽ കരാറുകാരായ കെൽട്രോണിനെ പൂർണമായും വെള്ള പൂശുന്ന റിപ്പോർട്ട് ആണ് വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി വകുപ്പിന് കൈമാറിയത്.

കെൽട്രോൺ എസ്ആർഐടി കമ്പനിക്കാണ് കരാർ നൽകിയത്. എന്നാൽ എസ്ആർഐടി ഉപകരാർ നൽകിയ കമ്പനികളുടെ പേരുകൾ പരസ്യപ്പെടുത്തിയത് വീഴ്‌ചയാണെന്ന് മാത്രമാണ് റിപ്പോർട്ടിൽ പറയുന്ന ഏക വിമർശനം. ഭാവിയിൽ ഉപകരാറുകാർ കെൽട്രോണിൻ്റെ പേര് അനാവശ്യമായി വലിച്ചിഴയ്ക്കാനുള്ള സാഹചര്യം ഒഴിവാക്കണമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.

ജുണ്‍ അഞ്ച് മുതൽ പിഴ: അതേസമയം എ ഐ കാമറകൾ വഴി കണ്ടെത്തുന്ന നിയമ ലംഘനങ്ങൾക്ക് ജൂൺ അഞ്ച് മുതൽ പിഴ ഈടാക്കുമെന്ന് ഗതാഗത മന്ത്രി ആൻ്റണി രാജുവും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ജൂണ്‍ അഞ്ചിന് മുൻപ് നടപടി ക്രമങ്ങൾ പൂർത്തിയാക്കി സമഗ്ര കരാർ ഒപ്പിടണമെന്നും മന്ത്രി ആവശ്യപ്പെട്ടു. കാമറകളുടെ പ്രവർത്തനം പരിശോധിക്കാൻ അഡീഷണൽ ട്രാൻസ്പോർട്ട് കമ്മിഷണറുടെ നേതൃത്വത്തിൽ വിദഗ്‌ധ സമിതിയേയും നിയോഗിച്ചിട്ടുണ്ട്.

സാങ്കേതിക വശങ്ങൾ പരിശോധിച്ച് ജൂൺ മൂന്നിന് മുൻപ് റിപ്പോർട്ട് നൽകാനാണ് നിർദേശം. ഇരുചക്ര വാഹനങ്ങളിൽ മാതാപിതാക്കൾക്കൊപ്പം യാത്ര ചെയ്യുന്ന 12 വയസിൽ താഴെയുള്ള കുട്ടികൾക്ക് പിഴ ഈടാക്കുന്നതിൽ ഇളവ് തേടി സർക്കാർ കേന്ദ്രത്തിന് കത്തയച്ചിട്ടുണ്ട്. കേന്ദ്രത്തിന്‍റെ മറുപടി ലഭിക്കുന്നത് വരെ പിഴ ഈടാക്കില്ലെന്നും ജനങ്ങളുടെ പൊതുവികാരം കണക്കിലെടുത്താണ് തീരുമാനമെന്നും മന്ത്രി അറിയിച്ചിരുന്നു.

ALSO READ: എ ഐ കാമറ പദ്ധതിക്ക് ക്ലീൻചിറ്റ്; ഗതാഗത നിയമ ലംഘനങ്ങൾക്ക് ജൂൺ 5 മുതൽ പിഴ ഈടാക്കും

തീവെട്ടി കൊള്ളയെന്ന് ചെന്നിത്തല: അതേസമയം എ ഐ കാമറയുടെ വില എത്രയെന്ന വിവരാവകാശം വഴിയുള്ള ചോദ്യത്തിന് അത് വെളിപ്പെടുത്താൻ ആകില്ലെന്ന കെൽട്രോണിൻ്റെ മറുപടി അഴിമതി മൂടി വയ്ക്കുന്നതിനുള്ളതാണെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തിയിരുന്നു.

കെൽട്രോൺ നൽകിയ മറുപടി അസംബന്ധമാണ്. കെൽട്രോൺ സാധാരണക്കാരന്‍റെ വീഴ്‌ചകൾ വിറ്റ് കാശാക്കാൻ നോക്കുകയാണ്. സർക്കാർ വിവാദ കാമറ ഉപയോഗിച്ച് ചാകര കൊയ്യാനുള്ള പുറപ്പാടിലാണെങ്കിൽ അതിനെ ശക്തമായി നേരിടും. കെൽട്രോൺ ആർക്കുവേണ്ടിയാണ് പണിയെടുക്കുന്നതെന്നും ചെന്നിത്തല ചോദിച്ചിരുന്നു.

നേരത്തെ കെൽട്രോൺ ചെയർമാൻ നാരായണമൂർത്തി പറഞ്ഞത് ഒരു കാമറയുടെ വില ഒൻപതുലക്ഷം ആണെന്നാണ്. എന്നാൽ കാമറകൾക്ക് ഒരു ലക്ഷം രൂപ പോലും വില വരില്ലെന്ന് ജനങ്ങൾക്കറിയാം. തീവെട്ടി കൊള്ളക്ക് കൂട്ടുനിൽക്കുകയാണെങ്കിൽ ശിവശങ്കറിന്‍റെ ഗതി തന്നെയായിരിക്കും അദ്ദേഹത്തിന് വരികയെന്നും രമേശ് ചെന്നിത്തല പറഞ്ഞിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.