ETV Bharat / state

തിരുവനന്തപുരത്ത് നിന്ന് കൊൽക്കത്തയിലേക്ക് പുതിയ വൺ സ്റ്റോപ്പ്‌ സര്‍വീസ് ആരംഭിച്ച് ഇന്‍ഡിഗോ - ഇൻഡിഗോ എയർലൈൻസ്

ചെന്നൈ വഴിയുള്ള സര്‍വീസ് തിരുവനന്തപുരത്ത് നിന്ന് ഉച്ചയ്‌ക്ക് 1.40ന് പുറപ്പെട്ട് വൈകിട്ട് ആറ് മണിയോടെ കൊല്‍ക്കത്തയില്‍ എത്തിച്ചേരും. കൊല്‍ക്കത്തയില്‍ നിന്ന് രാവിലെ 8.15ന് പുറപ്പെടുന്ന മടക്ക വിമാനം ഉച്ചയ്‌ക്ക് 1.05ന് തിരുവനന്തപുരത്തെത്തും

Kolkata Indigo new flight service  Thiruvananthapuram to Kolkata Indigo new flight  Indigo new flight service  Thiruvananthapuram to Kolkata flight service  പുതിയ വൺ സ്റ്റോപ്പ്‌ സര്‍വീസ് ആരംഭിച്ച് ഇന്‍ഡിഗോ  ഇന്‍ഡിഗോ  ചെന്നൈ  കൊല്‍ക്കത്ത  ഇൻഡിഗോ എയർലൈൻസ്  Indigo airlines
ഇന്‍ഡിഗോ
author img

By

Published : Jan 22, 2023, 10:08 PM IST

തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്ന് കൊൽക്കത്തയിലേക്ക് പുതിയ വൺ സ്റ്റോപ്പ്‌ പ്രതിദിന വിമാന സർവീസ് ആരംഭിച്ച് ഇൻഡിഗോ എയർലൈൻസ്. തിരുവനന്തപുരത്തെ ആഭ്യന്തര ടെർമിനലിൽ നിന്ന് ഉച്ചയ്ക്ക് 1.40ന് പുറപ്പെട്ട് ചെന്നൈ വഴി വൈകുന്നേരം ആറ് മണിക്ക് കൊൽക്കത്തയിൽ (6E-6169) എത്തിച്ചേരും. മടക്ക വിമാനം (6E-563) കൊൽക്കത്തയിൽ നിന്ന് രാവിലെ 8.15ന് പുറപ്പെട്ട് ഉച്ചയ്ക്ക് 1.05ന് തിരുവനന്തപുരത്തെത്തും.

നേരത്തെ തിരുവനന്തപുരം-കൊൽക്കത്ത സെക്‌ടറിൽ യാത്ര ചെയ്യാൻ യാത്രക്കാർക്ക് രണ്ട് വിമാനങ്ങളെ ആശ്രയിക്കണമായിരുന്നു. എന്നാല്‍ പുതിയ സർവീസ് നിലവിൽ വരുന്നതോടെ യാത്ര സമയം 7.30 മണിക്കൂറിൽ നിന്ന് ഏതാണ്ട് 4.30 മണിക്കൂറായി കുറയും. തിരുവനന്തപുരത്ത് നിന്ന് കൊൽക്കത്തയിലേക്ക് നോൺ സ്റ്റോപ്പ് സർവീസ് നടത്തുന്നതും പരിഗണനയിലാണ്.

ഇന്ത്യയുടെ വടക്ക് കിഴക്കൻ മേഖലകളിലേക്കും തിരിച്ചും തെക്കേ അറ്റം വരെയുള്ള വിനോദ സഞ്ചാരികൾക്കും സ്ഥിരം യാത്രക്കാർക്കും ഈ സേവനം പ്രയോജനകരമാകും.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.