തിരുവനന്തപുരം: സംസ്ഥാനത്തെ ആശങ്കയിലാക്കിയ കൊവിഡ് 19 നേരിടാൻ രൂപരേഖയുമായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. എന്തൊക്കെ മുൻ കരുതലെടുക്കണമെന്ന ശാസ്ത്രീയമായ വിശകലനമാണ് ഐഎംഎയുടെ രൂപരേഖയിലുള്ളത്. എങ്ങനെയൊക്കെ രോഗം തടയാം, എന്തൊക്കെ മുൻകരുതൽ എടുക്കണം തുടങ്ങി വൈറസിന്‍റെ ലക്ഷണങ്ങൾ വരെ ഐഎംഎ തയാറാക്കിയിട്ടുണ്ട്. വ്യക്തി ശുചിത്വം തന്നെയാണ് വൈറസിനെ നേരിടാനായി പ്രധാനമായും പാലിക്കേണ്ടത്.
ആരോഗ്യ വിദഗ്‌ധരുമായും സൈന്യം ഉൾപ്പെടെയുള്ള വിവിധ വകുപ്പ് ഉദ്യോഗസ്ഥരുമായും റെസിഡൻസ് അസോസിയേഷൻ ഭാരവാഹികളുമായും ചർച്ച ചെയ്‌താണ് രൂപരേഖ തയ്യാറാക്കിയിരിക്കുന്നത്. സർക്കാർ സ്വകാര്യ ആശുപത്രികളിൽ ഈ രൂപരേഖയുടെ അടിസ്ഥാനത്തിൽ ലഘുലേഖകൾ തയാറാക്കി പ്രചരണം നടത്തും. സാധാരണക്കാരായ ജനങ്ങളുടെ ആശങ്കകൾ മുഴുവൻ പരിഹരിക്കാനാണ് ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്‍റെ ശ്രമം.