ETV Bharat / state

റണ്ണൊഴുക്കോ അതോ റണ്‍ വരള്‍ച്ചയോ ?; ഗ്രീന്‍ഫീല്‍ഡിലെ പിച്ചിന്‍റെ തനിഗുണമറിയാം...

author img

By ETV Bharat Kerala Team

Published : Nov 25, 2023, 6:02 PM IST

KCA on Greenfield stadium pitch: ബാറ്റിങ്ങിനെ പിന്തുണയ്‌ക്കുന്നതാണ് ഗ്രീന്‍ഫീല്‍ഡിലെ പിച്ചെന്നാണ് കെസിഎ അധികൃതരുടെ അവകാശവാദം. എന്നാല്‍ മുന്‍ മത്സരങ്ങളില്‍ കാര്യങ്ങള്‍ അങ്ങനെ ആയിരുന്നില്ല.

India vs Australia 2nd T20I  Greenfield stadium pitch report  Suryakumar yadav  Suryakumar yadav Indian Captain Against Australia  KCA on Greenfield stadium pitch  Kerala Cricket Association  ഇന്ത്യ vs ഓസ്‌ട്രേലിയ  ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം പിച്ച് റിപ്പോര്‍ട്ട്  ഗ്രീന്‍ഫീല്‍ഡിലെ പിച്ചിനെക്കുറിച്ച് കെസിഎ  സൂര്യകുമാര്‍ യാദവ്
India vs Australia 2nd T20I Greenfield stadium pitch report

തിരുവനന്തപുരം: കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ത്യന്‍ ക്രിക്കറ്റ് ടീം വീണ്ടും കളിക്കാന്‍ എത്തുന്നതിന്‍റെ ആവേശത്തിലാണ് ആരാധകര്‍. ഓസ്‌ട്രേലിയയ്‌ക്ക് എതിരായ രണ്ടാം ടി20യ്‌ക്കായാണ് സൂര്യകുമാര്‍ യാദവ് (Suryakumar Yadav) നേതൃത്വം നല്‍കുന്ന ഇന്ത്യ നാളെ (നവംബര്‍ 26) ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ഇറങ്ങുന്നത് (India vs Australia 2nd T20I). മത്സരത്തില്‍ റണ്ണൊഴുകുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത് (Greenfield stadium pitch report).

ബാറ്റിങ്ങിന് അനുകൂലമായ മാണ്ഡ്യ ക്ലേയിലുളള പിച്ചാണ് ഗ്രീന്‍ഫീല്‍ഡില്‍ ഒരുക്കിയിരിക്കുന്നത് എന്നാണ് കെസിഎ അധികൃതരുടെ അവകാശവാദം (KCA on Greenfield stadium pitch). എന്നാല്‍ മുൻ മത്സരങ്ങൾ പരിശോധിച്ചാൽ കെസിഎ അധികൃതരുടെ ഈ വാക്കുകൾക്ക് അടിവരയിടുന്നതല്ല ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടന്ന മത്സരങ്ങളുടെ ഫലം. 2018 നവംബർ ഒന്നിന് ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യ- വെസ്റ്റ് ഇൻഡീസ് മത്സരത്തിന് ബാറ്റിങ്ങിനെ അനുകൂലിക്കുന്ന പിച്ചാണ് ഒരുക്കിയിരിക്കുന്നതെന്ന് കെസിഎ ക്യൂറേറ്റർ ബിജു എഎം അവകാശപ്പെട്ടെങ്കിലും കാണികൾക്ക് നിരാശയായിരുന്നു ഫലം.

ആദ്യം ബാറ്റ് ചെയ്‌ത വെസ്റ്റ് ഇൻഡീസ് 31.5 ഓവറിൽ 104 റൺസിന് പുറത്തായി. ഇന്ത്യയാകട്ടെ വെറും 14.5 ഓവറിൽ 1 വിക്കറ്റ് നഷ്‌ടത്തിൽ ലക്ഷ്യം മറികടക്കുകയും ചെയ്‌തു. തീർന്നില്ല, ഇനിയുമുണ്ട് ചരിത്രം. 2022 സെപ്റ്റംബർ 28ന് ഗ്രീൻഫീൽഡിൽ നടന്ന ഇന്ത്യ- ദക്ഷിണാഫ്രിക്ക ടി20 മത്സരത്തിനും ബാറ്റിങ്ങിനെ അനുകൂലിക്കുന്ന പിച്ചാണ് ഒരുക്കിയതെന്നായിരുന്നു കെസിഎയുടെ അവകാശവാദം. ആദ്യം ബാറ്റ് ചെയ്‌ത ദക്ഷിണാഫ്രിക്ക 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്‌ടത്തിൽ നേടിയതാകട്ടെ വെറും 106 റൺസ്.

ബാറ്റിങ്ങിനെ അനുകൂലിക്കുന്ന പിച്ചിൽ കണ്ടത് ഇന്ത്യൻ ബൗളർമാരുടെ സംഹാരതാണ്ഡവം. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 16.4 ഓവറിൽ രണ്ട് വിക്കറ്റ് നഷ്‌ടത്തിൽ ലക്ഷ്യം മറികടന്നു. കെസിഎക്കും ക്യൂറേറ്റർക്കുമെതിരെ സമൂഹമാധ്യമങ്ങളിലടക്കം വലിയ വിമർശനങ്ങളും ഉയർന്നിരുന്നു.

നാളെ നടക്കുന്ന ഇന്ത്യ-ഓസ്‌ട്രേലിയ മത്സരത്തിനും ബാറ്റിങ്ങിനെ അനുകൂലിക്കുന്ന പിച്ചാണ് ഒരുക്കിയിരിക്കുന്നതെന്നാണ് കേരള ക്രിക്കറ്റ് അസോസിയേഷന്‍റെ (Kerala Cricket Association) അവകാശവാദം. എന്നാൽ പിച്ച് ബാറ്റിങ്ങിനെയാണോ ബൗളിങ്ങിനെയാണോ തുണയ്‌ക്കുന്നതെന്ന് കാത്തിരുന്ന് തന്നെ കാണാമെന്നാണ് ആരാധകര്‍ പറയുന്നത്.

ALSO READ: ജഡേജയല്ല, ചെന്നൈയില്‍ ധോണിയുടെ പകരക്കാരനാവേണ്ടത് അവന്‍; യുവതാരത്തെ ചൂണ്ടി അമ്പാട്ടി റായിഡു

ഇന്ത്യ ടി20 സ്ക്വാഡ് (India T20I Squad Against Australia): റിതുരാജ് ഗെയ്‌ക്‌വാദ്, യശസ്വി ജയ്‌സ്വാള്‍, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), തിലക് വര്‍മ, ശിവം ദുബെ, റിങ്കു സിങ്, അക്‌സര്‍ പട്ടേല്‍, ജിതേഷ് ശര്‍മ, വാഷിങ്ടണ്‍ സുന്ദര്‍, രവി ബിഷ്‌ണോയ്, സൂര്യകുമാര്‍ യാദവ് (ക്യാപ്‌റ്റന്‍), അര്‍ഷ്‌ദീപ് സിങ്, പ്രസിദ്ധ് കൃഷ്‌ണ, ആവേശ് ഖാന്‍, മുകേഷ് കുമാര്‍, ശ്രേയസ് അയ്യര്‍.

ഓസ്‌ട്രേലിയ ടി20 സ്ക്വാഡ് (Australia T20 Squad Against India): ഡേവിഡ് വാര്‍ണര്‍, ട്രാവിസ് ഹെഡ്, സ്റ്റീവ് സ്‌മിത്ത്, മാത്യു ഷോര്‍ട്, മാത്യു വെയ്‌ഡ് (ക്യാപ്‌റ്റന്‍/വിക്കറ്റ് കീപ്പര്‍), മാര്‍ക്കസ് സ്റ്റോയിനിസ്, ടിം ഡേവിഡ്, ജോഷ് ഇംഗ്ലിസ്, ഗ്ലെന്‍ മാക്‌സ്‌വെല്‍, ജേസണ്‍ ബെഹ്രന്‍ഡ്രോഫ്, സീന്‍ ആബോട്ട്, നാഥന്‍ എല്ലിസ്, സ്പെന്‍സര്‍ ജോണ്‍സണ്‍, ആദം സാംപ, തന്‍വീര്‍ സങ്ക.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.