ETV Bharat / state

കാര്യവട്ടം ഇന്ത്യ - ശ്രീലങ്ക ഏകദിനം: ടിക്കറ്റ് വിൽപന ആരംഭിച്ചു, ഉദ്ഘാടനം ചെയ്‌ത് മന്ത്രി ജിആര്‍ അനില്‍ - India Sri lanka ODI ticket selling started today

ജനുവരി 15ന് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന ഏകദിന മത്സരത്തില്‍ 1,000ത്തിന്‍റെയും 2,000ത്തിന്‍റെയും രണ്ട് ടിക്കറ്റുകളാണ് ഇന്ന് പുറത്തിറക്കിയത്

കാര്യവട്ടം ഇന്ത്യ ശ്രീലങ്ക ഏകദിനം  India Sri lanka ODI  India Sri lanka ODI ticket selling started  Thiruvananthapuram  Thiruvananthapuram todays news  ജിആര്‍ അനില്‍  ഗ്രീന്‍ഫീല്‍ഡ്
ഉദ്ഘാടനം ചെയ്‌ത് മന്ത്രി ജിആര്‍ അനില്‍
author img

By

Published : Jan 7, 2023, 9:49 PM IST

Updated : Jan 7, 2023, 10:05 PM IST

മന്ത്രി ജിആര്‍ അനില്‍ സംസാരിക്കുന്നു

തിരുവനന്തപുരം: കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ 15-ാം തിയതി നടക്കുന്ന ഇന്ത്യ - ശ്രീലങ്ക ഏകദിന മത്സരത്തിന്‍റെ ടിക്കറ്റ് വിൽപന ഉദ്ഘാടനം ചെയ്‌ത് ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജിആർ അനിൽ. അപ്പർ ടയറിന് 1,000 രൂപയും (18% ജിഎസ്‌ടി, 12% എന്‍റര്‍ടെയ്‌ന്‍മെന്‍റ് ടാക്‌സ്), ലോവർ ടയറിന് 2,000 രൂപയുമാണ് (18% ജിഎസ്‌ടി, 12% എന്‍റര്‍ടെയ്‌ന്‍മെന്‍റ് ടാക്‌സ്) ടിക്കറ്റ് നിരക്ക്. മുന്‍മന്ത്രിയും കഴക്കൂട്ടം എംഎൽഎയുമായ കടകംപള്ളി സുരേന്ദ്രൻ, ക്രിക്കറ്റ് താരം റോഹൻ പ്രേമിനെ ചടങ്ങിൽ ആദരിച്ചു.

ഫെഡറൽ ബാങ്ക്, പേടിഎം ഇൻസൈഡർ, മാത ഏജൻസീസ്, മിൽമ അനന്തപുരി ഹോസ്‌പിറ്റൽ എന്നിവരുമായുള്ള ധാരണാപത്രങ്ങൾ ചടങ്ങിൽവച്ചു കൈമാറി. ഹയാത്ത് റീജൻസിയാണ് ഹോസ്‌പിറ്റാലിറ്റി പാർട്‌ണര്‍. തിരുവനന്തപുരം ഹയാത്ത് റീജൻസിയിൽ നടന്ന ഉദ്ഘാടനച്ചടങ്ങിൽ കേരള ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്‍റ് ജയേഷ് ജോർജ്, സെക്രട്ടറി വിനോദ് കുമാർ, വൈസ് പ്രസിഡന്‍റ് പി ചന്ദ്രശേഖരൻ, ജോയിന്‍റ് സെക്രട്ടറി ബിനീഷ് കോടിയേരി, ഏകദിന മത്സരത്തിന്‍റെ ജനറൽ കൺവീനർ അഡ്വ. ശ്രീജിത്ത് വി നായർ തുടങ്ങിയവർ പങ്കെടുത്തു.

ടീമുകള്‍ 13-ാം തിയതി തലസ്ഥാനത്തെത്തും: ഏകദിന പരമ്പരയിലെ അവസാന മത്സരമാണ് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്നത്. ഈ മാസം 12ന് കൊൽക്കത്തയിൽ നടക്കുന്ന രണ്ടാം ഏകദിനത്തിനുശേഷം 13ന് തിരുവനന്തപുരത്തെത്തുന്ന ഇന്ത്യ - ശ്രീലങ്ക ടീമുകൾ, 14-ാം തിയതി സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങും. 14ന് ഉച്ചയ്ക്ക് ഒരു മണി മുതൽ നാല് മണിവരെ ശ്രീലങ്കൻ ടീമും വൈകിട്ട് അഞ്ച് മുതൽ എട്ടുവരെ ഇന്ത്യൻ ടീമും പരിശീലനം നടത്തും. ഈ മാസം 15ന് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന ഏകദിന മത്സരത്തിനുള്ള ഇന്ത്യ, ശ്രീലങ്ക ടീമുകള്‍ 13ന് തിരുവനന്തപുരത്തെത്തും.

മൂന്ന് ടി20 മത്സരങ്ങളിലും മൂന്ന് ഏകദിന മത്സരങ്ങളിലുമാണ് ഇന്ത്യയും ശ്രീലങ്കയും ഏറ്റുമുട്ടുന്നത്. ഏകദിന പരമ്പരയിലെ അവസാന മത്സരമാണ് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുക. ഈ മാസം 12ന് കൊല്‍ക്കത്തയില്‍ നടക്കുന്ന രണ്ടാം ഏകദിനത്തിന് ശേഷം 13ന് തിരുവനന്തപുരത്തെത്തുന്ന ഇരുടീമുകളും 14ന് ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ പരിശീലനത്തിനിറങ്ങും.

14ന് ഉച്ചക്ക് ഒരു മണി മുതല്‍ നാല് മണിവരെ ശ്രീലങ്കന്‍ ടീമും വൈകിട്ട് അഞ്ച് മുതല്‍ എട്ടുവരെ ഇന്ത്യന്‍ ടീമും പരിശീലനം നടത്തും. ഇന്ത്യന്‍ ടീം ഹോട്ടല്‍ ഹയാത്ത് റീജന്‍സിയിലും ശ്രീലങ്കന്‍ ടീം ഹോട്ടല്‍ വിവാന്തയിലുമാണ് താമസിക്കുന്നത്. ജനുവരി 15ന് ഉച്ചയ്ക്ക് 1.30നാണ് മത്സരം ആരംഭിക്കുക. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന രണ്ടാമത് അന്താരാഷ്ട്ര ഏകദിന മത്സരമാണിത്.

Last Updated : Jan 7, 2023, 10:05 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.