ETV Bharat / state

സംസ്ഥാനങ്ങളുടെ അവകാശാധികാരങ്ങൾക്ക് നേർക്കുള്ള കടന്നുകയറ്റം ഭരണഘടനാ വിരുദ്ധം- മുഖ്യമന്ത്രി

author img

By

Published : Aug 15, 2019, 10:37 AM IST

Updated : Aug 15, 2019, 1:12 PM IST

തലസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷ പരേഡിനെ അഭിസംബോധന ചെയ്‌ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

സംസ്ഥാനങ്ങളുടെ അവകാശാധികാരങ്ങൾക്ക് നേർക്കുള്ള കടന്നുകയറ്റം ഭരണഘടനാ വിരുദ്ധം- മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനങ്ങളുടെ അവകാശാധികാരങ്ങൾക്ക് നേർക്ക് കടന്നുകയറ്റമുണ്ടായാൽ അത് ഭരണഘടനാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തലസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷ പരേഡിനെ അഭിസംബോധന ചെയ്‌ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഫെഡറൽ സ്‌പിരിറ്റാണ് ഭരണഘടനയുടെ ജീവസത്ത. അതിന് പകരം വെക്കാൻ ശ്രമങ്ങൾ ഉണ്ടായാൽ അതും ഭരണഘടനാ ലംഘനമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ രാവിലെ 8.30 ന് മുഖ്യമന്ത്രി ദേശീയപതാക ഉയര്‍ത്തി. വ്യോമസേനയുടെ പുഷ്പ വൃഷ്‌ടിയും ഉണ്ടായിരുന്നു.

തുടര്‍ന്ന് മുഖ്യമന്ത്രി വിവിധ സായുധ സേനകളുടെ പരേഡ് പരിശോധിച്ചു. കേരള പൊലീസിന്‍റെ വിവിധ സായുധ സേനകള്‍, ജയില്‍- എക്‌സൈസ് വകുപ്പുകള്‍, അഗ്നിശമനസേന, വനം- മോട്ടോര്‍ വാഹന വകുപ്പുകള്‍, സൈനിക സ്‌കൂള്‍, എന്‍സിസി, സ്റ്റുഡന്‍റ് പൊലീസ് കേഡറ്റ്, സ്‌കൗട്ട് ആന്‍റ് ഗൈഡ്, അശ്വാരൂഡ സേന തുടങ്ങിയവര്‍ പരേഡിന്‍റെ ഭാഗമായി. പ്രകൃതിക്ഷോഭത്തിന്‍റെ ദാരുണമായ സാഹചര്യത്തിന്‍റെയും പശ്ചാത്തലത്തിലാണ് സ്വാതന്ത്ര്യദിനം ആചരിക്കുന്നതെന്ന് മുഖ്യമന്ത്രി സ്വാതന്ത്ര്യദിന സന്ദേശത്തില്‍ പറഞ്ഞു. അസാധ്യമായി ഒന്നുമില്ലെന്ന് കേരളം കഴിഞ്ഞ പ്രളയകാലത്ത് തെളിയിച്ചതാണ്. അതേ നിശ്ചയദാർഡ്യം തന്നെ ഇപ്പോഴത്തെ വിഷമാവസ്ഥകളിൽ നിന്നും കരകയറുന്നതിനും സഹായകമാകുമെന്ന കാര്യത്തിൽ സംശയമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

രാഷ്‌ട്രപതിയുടെ പൊലീസ് മെഡലുകള്‍, കറക്ഷണല്‍ സര്‍വീസ് മെഡലുകള്‍, ജീവന്‍ രക്ഷാ പതക്കങ്ങള്‍ എന്നിവ മുഖ്യമന്ത്രി സമ്മാനിച്ചു. തുടര്‍ന്ന് എന്‍സിസി കേഡറ്റുകളുടെ അശ്വാഭ്യാസവും അരങ്ങേറി. ആഘോഷങ്ങളുടെ ഭാഗമായി സ്‌കൂള്‍ കുട്ടികളുടെ ദേശഭക്തി ഗാനാലാപനവും നടന്നു.

Intro:Body:

[8/15, 9:16 AM] Chandu- Trivandrum: മതത്തിന്റെ പേരിൽ വിവേചനങ്ങൾ ഉണ്ടാകുന്നെങ്കിലും പൗരന്മാർ നീക്കി നിർത്തപ്പെടുന്നുണ്ടെങ്കിലും സംശയത്തോടെ വീക്ഷിക്കപ്പെടുന്നുണ്ടെങ്കിലും നിർഭയത്വത്തോടെ കഴിയാനുള്ള അവസരം നിഷേധിക്കപ്പെടുന്നുണ്ടെങ്കിലും അതിന്റെ അർഥം മതനിരപേക്ഷത ദുർബലപ്പെടുന്നു എന്നതാണ്

ഇത് ഭരണഘടനാ വിരുദ്ധമാണ്.

മുഖ്യമന്ത്രി

[8/15, 9:17 AM] Chandu- Trivandrum: ഫെഡറൽ സ്പിരിറ്റ് ഭരണഘടനയുടെ ജീവസത്ത

വൈവിധ്യത്തെ ഏകശിലാരൂപമായ യൂണിറ്ററി സംവിധാനം കൊണ്ട് പകരം വയ്ക്കാൻ ശ്രമങ്ങൾ ഉണ്ടായാൽ അതും ഭരണഘടനാ ലംഘനമാണ്

സംസ്ഥാനങ്ങളുടെ അവകാശാധികാരങ്ങൾക്കു നേർക്ക് കടന്നുകയറ്റമുണ്ടായാൽ അതും ഭരണഘടനയ്ക്ക്  എതിരാകും

[8/15, 9:17 AM] Chandu- Trivandrum: കവളപ്പാറയിൽ ഒരു ആരാധനാലയം കാട്ടിയത് മഹനീയ മാതൃക

ഒരു മുസ്ലിം ആരാധനാലയം പോസ്റ്റ് മോർട്ടത്തിനായി തുറന്നു കൊടുത്തു

ഇത് രാജ്യത്തിന് മാതൃക

[8/15, 9:23 AM] Chandu- Trivandrum: അസാധ്യമായി ഒന്നുമില്ലെന്ന് കേരള കഴിഞ്ഞ പ്രളയകാലത്ത് തെളിയിച്ചതാണ്. അതേ നിശ്ചയദാർഡ്യം തന്നെ ഇപ്പോഴത്തെ വിഷമാവസ്ഥകളിൽ നിന്നും കരകയറുന്നതിനും സഹായകമാകും എന്ന കാര്യത്തിൽ സംശയമില്ല.

Conclusion:
Last Updated : Aug 15, 2019, 1:12 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.