തിരുവനന്തപുരം: ദിവസേനയുള്ള ഇന്ധന വില വർധനവ് ജനങ്ങൾക്ക് ദുരിതമായെങ്കിലും സംസ്ഥാന ഖജനാവിന് നേട്ടമായി. നടപ്പ് വർഷം അധികമായി സംസ്ഥാനത്തെ ഖജനാവിലേക്ക് 201 കോടിരൂപ ലഭിച്ചതായി ധനമന്ത്രി കെ.എൻ ബാലഗോപാൽ നിയമസഭയെ രേഖാമൂലം അറിയിച്ചു.
പെട്രോളിൽ നിന്ന് ലഭിച്ചത് 110.59 കോടി രൂപയും ഡീസലിൽ നിന്ന് ലഭിച്ചത് 91.34 കോടി രൂപയുമാണ് അധികമായി ലഭിച്ചത്. ഏപ്രിൽ മുതൽ ഓഗസ്റ്റ് വരെയുള്ള കണക്കാണിത്. ഇന്ധനവില ഇന്നും വര്‍ധിച്ചിരുന്നു. പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് ഇന്ന് കൂടിയത്. ഒക്ടോബറില്‍ മാത്രം ഡീസലിന് കൂടിയത് ഒന്‍പത് രൂപയാണ്. പെട്രോളിന് ഈ മാസം മാത്രം ഏഴു രൂപയും വർധിച്ചു.