ETV Bharat / state

സംസ്ഥാനത്ത് കൊവിഡ് മാർഗനിർദേശം ലംഘിക്കുന്നവർക്കുള്ള പിഴത്തുക കൂട്ടി

നിയമം ലംഘിച്ച് വിവാഹ ചടങ്ങുകളിൽ കൂടുതൽ ആളുകളെ പങ്കെടുപ്പിച്ചാല്‍ 5000 രൂപ പിഴ നൽകണം. മരണാനന്തര ചടങ്ങുകൾ ആണെങ്കിൽ നിയമലംഘനത്തിന് 1000 രൂപ പിഴ ഈടാക്കും. വ്യാപാരസ്ഥാപനങ്ങൾ പുറപ്പെടുവിച്ചിട്ടുള്ള കോവിഡ് മാർഗനിർദ്ദേശങ്ങൾ ലംഘിച്ചാൽ പിഴ തുക 3000 ആണ്.

Covid guidelines in the state  Increased fines for violators  സംസ്ഥാനത്ത് കൊവിഡ് മാർഗനിർദേശ ലംഘിക്കുന്നവർക്കുള്ള പിഴത്തുക കൂട്ടി  കൊവിഡ് മാർഗനിർദേശ ലംഘനം
കൊവിഡ്
author img

By

Published : Nov 14, 2020, 11:06 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് മാനദണ്ഡങ്ങൾ ലംഘിക്കുന്നവർക്കുള്ള പിഴത്തുക കുത്തനെ കൂട്ടി. നിർദേശങ്ങൾ കർശനമായി പാലിക്കുന്നുവെന്ന് ഉറപ്പാക്കാനാണ് നടപടി. മാസ്ക് ധരിക്കാതിരുന്നാൽ ഇനി മുതൽ 500 രൂപ പിഴ ഈടാക്കും. നേരത്തെ ഇത് 200 രൂപയായിരുന്നു. പൊതുസ്ഥലത്ത് തുപ്പുന്നവർക്കുള്ള പിഴ 200 രൂപയിൽ നിന്ന് 500 രൂപയായി ഉയർത്തിയിട്ടുണ്ട്. ഇത്തരം നിയമലംഘനങ്ങൾ വീണ്ടും ആവർത്തിച്ചാൽ കർശനമായ നിയമ നടപടികൾ നേരിടേണ്ടി വരുമെന്നും അറിയിപ്പുണ്ട്. നിയമം ലംഘിച്ച് വിവാഹ ചടങ്ങുകളിൽ കൂടുതൽ ആളുകളെ പങ്കെടുപ്പിച്ച് 5000 രൂപ പിഴ നൽകണം മരണാനന്തര ചടങ്ങുകൾ ആണെങ്കിൽ നിയമലംഘനത്തിന് 1000 രൂപ പിഴ ഈടാക്കും. വ്യാപാരസ്ഥാപനങ്ങൾ പുറപ്പെടുവിച്ചിട്ടുള്ള കോവിഡ് മാർഗനിർദ്ദേശങ്ങൾ ലംഘിച്ചാൽ പിഴ തുക 3000 ആണ്.

റാലികൾ ധർണകൾ എന്നിവയുടെ നിയമലംഘനത്തിന് 3,000 രൂപയും കൂട്ടം കൂടി നിൽക്കുന്ന 5000 രൂപയുമാണ് പിഴ. നിയന്ത്രണ മേഖലകളിൽ കടകൾ, ഓഫീസുകൾ തുറന്നു പ്രവർത്തിച്ചാൽ 2000 രൂപയും ഈടാക്കും. പകർച്ചവ്യാധി നിയന്ത്രണ ഓർഡിനൻസിൽ ഇതുസംബന്ധിച്ച് സർക്കാർ ഭേദഗതി വരുത്തി. സംസ്ഥാനത്തെ കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതോടെ രോഗ വ്യാപനത്തിൽ കുറവുവരുത്താൻ കഴിഞ്ഞു എന്ന വിലയിരുത്തലാണ് ആരോഗ്യ വകുപ്പിനുള്ളത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.