ETV Bharat / state

25 രൂപയ്ക്ക് ഊണുമായി 1000 കുടുംബശ്രീ ഹോട്ടലുകൾ - കേരള ബഡ്‌ജറ്റ് പുതിയ വാര്‍ത്തകള്‍

കുടുംബശ്രീ അംഗങ്ങളുടെ എണ്ണം 40 ലക്ഷത്തില്‍ നിന്നും 45 ലക്ഷമായി ഉയര്‍ന്നു. കുടുംബശ്രീക്ക് പുതിയ പദ്ധതികള്‍, 250 കോടി വകയിരുത്തി.

budget  Increase in number of Kudumbasree members  kerala budget 2020  budget 2020 laltest news  thomas isac  തോമസ് ഐസക്ക്  ധനമന്ത്രി  കേരള ബഡ്‌ജറ്റ് പുതിയ വാര്‍ത്തകള്‍  കേരള ബഡ്‌ജറ്റ് 2020
കുടുംബശ്രീ അംഗങ്ങളുടെ എണ്ണത്തില്‍ വര്‍ധന
author img

By

Published : Feb 7, 2020, 9:43 AM IST

Updated : Feb 7, 2020, 1:32 PM IST

തിരുവനന്തപുരം: 25 രൂപയ്ക്ക് ഊണ് നല്‍കുന്ന 1000 ഭക്ഷണശാലകൾ കുടുംബശ്രീയുടെ നേതൃത്വത്തില്‍ നടപ്പാക്കുമെന്ന് ധനമന്ത്രി ടിഎം തോമസ് ഐസക്കിന്‍റെ ബജറ്റ് പ്രഖ്യാപനം. കുടുംബശ്രീ അംഗങ്ങളുടെ എണ്ണം 40 ലക്ഷത്തില്‍ 45 ലക്ഷമായി ഉയര്‍ന്നു. തൊഴിലുറപ്പ് പദ്ധതിയുടെ കീഴില്‍ 50,000 തോടുകള്‍ ശുചീകരിക്കും. 25000 കുളങ്ങള്‍ നവീകരിക്കും. 20,000 കിണറുകള്‍ റീചാര്‍ജ് ചെയ്യും.

25 രൂപയ്ക്ക് ഊണുമായി 1000 കുടുംബശ്രീ ഹോട്ടലുകൾ

കുടുംബശ്രീക്ക് പുതിയ പദ്ധതികള്‍ക്കായി 250 കോടി ബജറ്റില്‍ വകയിരുത്തി. 200 കേരള ചിക്കന്‍ ഔട്ട്ലെറ്റുകള്‍, കൂടുതല്‍ ഹരിതസംരംഭങ്ങള്‍, അന്‍പത് ഹോട്ടലുകള്‍, 500 ടോയ്‌ലറ്റ് കോംപ്ലക്സുകള്‍, 20000 ഏക്കര്‍ ജൈവകൃഷി, കോഴിക്കോട് മാതൃകയില്‍ സ്വന്തമായി ഷോപ്പിങ് മാളുകള്‍ എന്നിവയും ബജറ്റ് പ്രഖ്യാപനത്തില്‍. അമ്പലപ്പുഴ- ചേര്‍ത്തല - വിശപ്പുരഹിത മേഖലയായി ഈ വര്‍ഷം പ്രഖ്യാപിക്കും. പോഷക സമ്പുഷ്ടവും ഗുണമേന്‍മയുമുള്ളതുമായ കേരള ചിക്കന്‍ ആണ് വിപണിയിലെത്തിയത്. ആയിരം കോഴി വളര്‍ത്തല്‍ കേന്ദ്രങ്ങള്‍ നിലവില്‍ പ്രവര്‍ത്തിക്കുന്നു. കുടുംബശ്രീകള്‍ക്ക് 4 ശതമാനം പലിശക്ക് 3000 കോടി വായ്പയും ബജറ്റില്‍ പ്രഖ്യാപിച്ചു.

Intro:Body:Conclusion:
Last Updated : Feb 7, 2020, 1:32 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.