തിരുവനന്തപുരം: വിമാനത്താവളം വഴി കടന്നു പോകുന്ന യാത്രക്കാരുടെ എണ്ണം കഴിഞ്ഞ ആറുമാസത്തിനിടെ ഇരട്ടിയിലേറെയായതായി റിപ്പോര്‍ട്ട്. 2022 ഏപ്രിലില്‍ 1.31 ലക്ഷം പേര്‍ വിമാനത്താവളം വഴി യാത്ര ചെയ്തു. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ യാത്രക്കാരുടെ എണ്ണം 60145 ആയിരുന്നു. 2021 നവംബറില്‍ 84048, ഡിസംബര്‍-1,04,771, 2022 ജനുവരി-67019, ഫെബ്രുവരി-54096, മാര്‍ച്ച്-97633, ഏപ്രില്‍-1,31,274 യാത്രക്കാര്‍.
ഇന്‍ഡിഗോ, എയര്‍ ഇന്ത്യ, സ്‌പൈസ് ജെറ്റ്, വിസ്താര എയര്‍ലൈന്‍സ് എന്നിവയാണ് തിരുവനന്തപുരത്ത് നിന്ന് ആഭ്യന്തര സര്‍വീസ് നടത്തുന്നത്. കൊച്ചി, കണ്ണൂര്‍, ചെന്നൈ, ഹൈദരാബാദ്, പൂനെ, മുംബൈ, ദുര്‍ഗാപ്പൂര്‍, ന്യൂഡല്‍ഹി തുടങ്ങിയ സ്ഥലങ്ങളിലേക്ക് തിരുവനന്തപുരത്തു നിന്ന് സര്‍വീസുണ്ട്. ആഴ്ചയില്‍ 35 സര്‍വീസുകളുള്ള ബംഗ്ലൂരുവാണ് ഏറ്റവും തിരക്കേറിയ ലക്ഷ്യ സ്ഥാനം.
ചെന്നൈയിലേക്ക് ആഴ്ചയില്‍ 22 സര്‍വീസുകളും ഡല്‍ഹിയിലേക്ക് 20 സര്‍വീസുകളും മുംബൈ ആഴ്ചയില്‍ 15 എന്നിവയാണ് പ്രധാന ലക്ഷ്യസ്ഥാനങ്ങള്‍. ആഴ്ചയില്‍ 98 സര്‍വീസുകളുമായി ഇന്‍ഡിഗോയാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണവും ഏപ്രിലില്‍ 1.3 ലക്ഷമായി ഉയര്‍ന്നിട്ടുണ്ട്.